Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ

രാഷ്ട്രീയം

ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ

Rakhi Bigtv Rakhi Bigtv
November 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ

വോട്ട് ചോരി എന്ന ആരോപണം ഒരു രാജ്യത്തിൻറെ മുഴുവൻ പ്രതിപക്ഷത്തിൻറേയും ഒറ്റ മുദ്രാവാക്യമാകുന്ന അസാധാരണ സന്ദർഭം

വോട്ട് ചോരി നടന്നു എന്നു പറഞ്ഞാൽ കള്ളന്മാരാണ് ഭരിക്കുന്നത് എന്നാണ് വിളിച്ചു പറയുന്നത്. അത്ര ഗുരുതരമായ ആരോപണമാണ് ഭരണപക്ഷത്തിനെതിരേ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി ഇത് ഇന്നോ ഇന്നലെയോ അല്ല പറയാൻ തുടങ്ങിയത്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം തന്നെ പറയാൻ തുടങ്ങിയതാണ്. പ്രതിപക്ഷത്തെ മറ്റുകക്ഷികൾ ആ തീവ്രതയോടെ അത് ഏറ്റെടുത്തില്ല. 2024ലെ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണത്തിൻറെ ശക്തി കൂട്ടി.
ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കൊള്ളയടിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ആദ്യം ഉയർത്തിയത്. മമതയെന്നും ദുർഗയെന്നും സംഗീതയെന്നും മഞ്ജുവെന്നും പേരുകളിൽ ഒരേ ഫോട്ടോയിലുള്ള ആൾ തന്നെ വോട്ട് ചെയ്തുവെന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെയുള്ള പേരുകളിൽ വോട്ട് ചെയ്തയാളുടെ ഫോട്ടോ ഇന്ത്യക്കാരുടേതുപോലുമല്ല. അതു ബ്രസീലിയൻ മോഡലായ മാത്തിയുസ് ഫെരേരൊയുടേതായിരുന്നു. ആ ചിത്രം ഉപയോഗിച്ച് പത്തുബൂത്തിലാണ് ഇരുപത് വോട്ടുകൾ ചെയ്തത്. 100 പേർക്കു വരെ ഒരേ പിതാവിൻറെ പേര്. ഇതിൽപരം അപഹാസ്യമായ മറ്റെന്തു വേണം. ഒരു വീട്ടിൽ തന്നെ 501 വോട്ട്. പല ബൂത്തുകളിൽ ഒരേയാളും ഒരേ വിലാസവും. പൂജ്യം എന്ന വീട്ടുനമ്പറിൽ അനേകം വോട്ടർമാർ. ഹരിയാനയിൽ സകല എക്സിറ്റ് പോളുകളും വിജയിയായി പ്രഖ്യാപിച്ചത് കോൺഗ്രസിനെ. അതിനു മുൻപ് സകല അഭിപ്രായ വോട്ടുകളും വിജയിയായി പ്രഖ്യാപിച്ചതും കോൺഗ്രസിനെ. പോൾ ഓഫ് പോൾ എടുത്താൽ കോൺഗ്രസിന് 73 സീറ്റും ബിജെപിക്ക് 17 സീറ്റും.

വോട്ടും അട്ടിമറിയും

ഇതിനിടെ തൃശൂരിനെക്കുറിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ രാജ്യത്തെ മുഴുവൻ കേൾപ്പിച്ചു. ഒരു മണ്ഡലത്തിൽ ജയിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവിടെ ജമ്മു കശ്മീരിൽ നിന്നു വരെ വോട്ടർമാരെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും എന്നാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ഗോപാലകൃഷ്ണന് കഥയറിയാം എന്നു ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധി വോട്ട് ചോരി വിശദീകരിച്ചത്. ആയിരമോ രണ്ടായിരമോ അല്ല, 25 ലക്ഷം വോട്ടുകൾ ഹരിയാനയിൽ അട്ടിമറിച്ചു എന്നായിരുന്നു ആരോപണം. ബിജെപി 48 സീറ്റുനേടിയാണ് ഹരിയാനയിൽ അധികാരത്തിലെത്തിയത്. മുഴുവൻ അഭിപ്രായ വോട്ടുകളും എക്സിറ്റ് പോളുകളും വിജയിയായി പ്രഖ്യാപിച്ച കോൺഗ്രസ് ആണ് തോറ്റത്. അതെങ്ങനെ തോറ്റു എന്നാണ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെ ഇതു നടക്കില്ല. നൂറുകണക്കിന് വോട്ടർമാർക്ക് ഒരു ഫോട്ടോ നൽകിയാൽ കണ്ടുപിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സംവിധാനമുണ്ട്. ഫോട്ടോ ആവർത്തിച്ചാൽ കണ്ടുപിടിക്കാനുള്ള ആ സംവിധാനമാണ് ഉപയോഗിക്കാത്തത്. വിലാസമില്ലാത്ത, വീട്ടുനമ്പർ ഇല്ലാത്ത അനേകരാണ് ഹരിയാനയിലെ വോട്ടർ പട്ടികയിലുള്ളത്. അവരെല്ലാവരും ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടവരാണ്. ബിജെപി ജില്ലാ പരിഷത് അധ്യക്ഷൻറെ വീട്ടുപേരിലാണ് 66 വോട്ടുകൾ. 501 വോട്ടുകളാണ് മറ്റൊരു വീട്ടിൽ. ഇതുപോലെ നിരവധി ചെറിയ വീടുകളിലാണ് നൂറും ഇരുനൂറും വോട്ടുകൾ. ഹരിയാനയിൽ മാത്രം 5,21,619 വ്യാജ വോട്ടർമാരെയാണ് കണ്ടെത്തിയത്. 93,174 വ്യാജ വിലാസങ്ങളാണ് കോൺഗ്രസിൻറെ പരിശോധനയിൽ കണ്ടെത്തിയത്.

ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പ് വിവരങ്ങൾ

ബ്രസീലിയൻ മോഡൽ മാത്യൂസ് ഫെരേരോയുടെ ചിത്രം കാണിച്ച് രാഹുൽ ഗാന്ധി ചോദിച്ചു ഇതാരാണ്, എത്ര വയസ്സാണ്, ഏതു വീട്ടിലാണ് താമസമെന്ന്. ഇന്ത്യൻ ജനാധിപത്യത്തിന് ഇതിൽപ്പരം അപമാനം വേറെയില്ല. പത്തുബൂത്തിലെ ഇരുപത് വോട്ടർമാർക്ക് ഇതേ ചിത്രം. ഇതെല്ലാം വ്യാജ വോട്ടർമാരാണ്. ഇവരെല്ലാം വോട്ട് ചെയ്യാതെ ബിജെപി ജയിക്കില്ല എന്നാണ് രാഹുൽ ആരോപിച്ചത്. വ്യാജന്മാരാണ് വോട്ട് ചെയ്തത് എന്നതിനാൽ അഭിപ്രായ വോട്ടെടുപ്പുകളിലും എക്സിറ്റ് പോളുകളിലും അവ തെളിയില്ല. ഇന്ത്യടുഡേ സി വോട്ടർ, ദൈനിക് ഭാസ്കർ, ന്യൂസ് 24, പി മാർഖ്, മെട്രിസ് എല്ലാ പ്രവചനവും കോൺഗ്രസിന് അനുകൂലമായിരുന്നു. കോൺഗ്രസിന് 75 സീറ്റിലധികം നൽകിയാണ് ഈ പ്രവചനങ്ങളെല്ലാം പുറത്തുവന്നത്. അങ്ങനെയൊരു ജനവികാരത്തെയാണ് വ്യാജ വോട്ടർമാർ അട്ടിമറിച്ചത്. ഒരു ഫോട്ടോ ഉപയോഗിച്ച് നൂറുകണക്കിന് വോട്ടുകൾ. ബ്ലർ ചെയ്ത ചിത്രം ഉപയോഗിച്ച് നൂറുകണക്കിന് വോട്ടുകൾ. ഇതൊന്നും ബൂത്ത് തലത്തിൽ ചെയ്യുന്നതല്ല എന്നായിരുന്നു രാഹുൽ ഗാന്ധി ആരോപിച്ചത്. കേന്ദ്രീകൃതമായി മറ്റെവിടെയെങ്കിലും ഇരുന്നാണ് ഇത്തരം വോട്ടുകൾ ചേർക്കുന്നതും വെട്ടിമാറ്റുന്നതും. ഏതെങ്കിലും ഒരാളുടെ വോട്ടർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണ്. മറ്റേതോ സംസ്ഥാനത്ത് ഇരുന്നുപോലും ഒടിപി സ്വീകരിച്ച് അപേക്ഷ നൽകുകയാണ്. ബിഎൽഒമാർ ആ അപേക്ഷകൾ എല്ലാം അംഗീകരിക്കുകയാണ്. ബിഎൽഒമാരുടെ ആ അപേക്ഷകൾ വരണാധികാരി തലത്തിലും ജില്ലാ തലത്തിലും അംഗീകരിക്കപ്പെടുകയാണ്. അങ്ങനെ സർക്കാർ സംവിധാനം ഉപയോഗിച്ചു തന്നെയാണ് ഈ അട്ടിമറി നടക്കുന്നത് എന്നാണ് ആരോപിച്ചത്.

ബിഹാറിലെ വെട്ടിമാറ്റൽ

എസ് ഐ ആർ പൂർത്തിയായ ബിഹാറിലെ വോട്ടർമാരുടെ കഥയും രാഹുൽ ഗാന്ധി അവതരിപ്പിച്ചു. വോട്ടില്ലാതായ ആളുകളെ സ്റ്റേജിൽ നേരിട്ടു കൊണ്ടുവന്നായിരുന്നു അക്കഥ പറഞ്ഞത്. പേരു വെട്ടിമാറ്റപ്പെട്ടവരിൽ ന്യൂനപക്ഷ സമുദായത്തിലുള്ളവരുണ്ടെന്നു മറക്കാതിരിക്കാം. ഹരിയാനയിൽ സംഭവിച്ചത് ബിഹാറിലും ഉണ്ടാകും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിഹാറിലെ സത്യവും വെളിപ്പെടുത്താം എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഇന്ത്യൻ ജനാധിപത്യം എത്ര വലിയ പാതാളക്കുഴിയിലാണ് പതിച്ചിരിക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. രാജ്യത്തെ ഏറ്റവും ഉത്തരവാദപ്പെട്ടയാളുകളിൽ ഒരാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് മൂന്നു വാർത്താ സമ്മേളനങ്ങളിലായി തെളിവുകൾ പുറത്തുവിട്ടത്. അതോടെ പ്രതിപക്ഷത്തെ മറ്റു പാർട്ടികളും ഗൗരവത്തിൽ വിഷയത്തെ സമീപിക്കാൻ തുടങ്ങി.
ഉത്തർപ്രദേശിലെ വോട്ടർമാരുടെ ഐഡി ഉപയോഗിച്ചാണ് ഹരിയാനയിൽ വോട്ട് ചെയ്തത്. ഉത്തർപ്രദേശിലെ ബിജെപി നേതാക്കളുടെ ചിത്രമാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ ഉപയോഗിച്ചിരിക്കുന്നത്. പണ്ടൊക്കെ സഹകരണ ബാങ്കുകൾ പിടിക്കാൻ ഇങ്ങനെയൊരു പണിയുണ്ടായിരുന്നു. അടുത്ത ബാങ്കിലെ അംഗങ്ങൾക്കുവരെ ഈ ബാങ്കിൽ അംഗത്വം നൽകും. പത്തുരൂപയുടെ ഓഹരി എടുത്താൽ ആർക്കും സഹകരണ ബാങ്കിൽ അംഗമാകാം. ഇങ്ങനെ അംഗത്വമെടുക്കുന്നവർ വോട്ട് ചെയ്ത് നേതാവിനെ ജയിപ്പിക്കും. ആ നേതാവ് നാടുനീളെ വായ്പകൾ നൽകും. സ്വന്തക്കാർക്ക് നിയമനവും നൽകും. അതുതന്നെയാണ് ഇപ്പോൾ സംസ്ഥാനങ്ങൾ പിടിക്കാനും ചെയ്യുന്ന പണി എന്നാണ് ആരോപണം.

എസ് ഐ ആറിനെക്കുറിച്ചുള്ള ആരോപണങ്ങൾ കോടതിക്കു മുൻപിൽ തെളിയിക്കാൻ സാധിച്ചിട്ടില്ല. ഏതെങ്കിലും നീതിന്യായ സംവിധാനങ്ങളിൽ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ടോ എന്നും അറിയില്ല. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഓരോതവണ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവന്നെങ്കിലും അവതരണാനുമതി കിട്ടിയില്ല. ഈ സമരം ഇങ്ങനെ എത്രകാലം തുടരും എന്നാണ് ചോദ്യം. ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിച്ചാൽ തന്നെ അതു പാസാക്കാനുള്ള ആൾബലം പ്രതിപക്ഷത്തില്ല.

Tags:

#Bihar SIR #BJP #congress #Electoral Fraud #Fake Voters #Haryana Election #Indian Democracy #Indian Election Commission #opposition protest #rahul gandhi #Special Intensive Revision #Vote Chori #Voter List Manipulation
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

രാഷ്ട്രീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം

രാഷ്ട്രീയം

കേരളം, കർണാടക മുഖ്യമന്ത്രിമാരെ കാണാൻ മെറ്റാ ഗ്ലാസുമായി വന്ന വ്യവസായിയാര് ?

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap