17കാരന് പോലീസ് ഫോൺ വിട്ടുനൽകിയ ശേഷമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ബെൻസ് കാറിൽ നിന്ന് ജഡ്ജിയുടെ ബോർഡ് മാറ്റിയതും പോലീസ് സാന്നിധ്യത്തിലാണ് എന്നാണ് വിവരം. അതേസമയം ജഡ്ജിന്റെ മുൻകൂർ ജാമ്യ ഹർജിയിലും 17കാരന്റെ ജാമ്യം റദാക്കാനുള്ള ഹർജിയിലും കോടതി നാളെ വിധി പറയും.
അപകടം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ജഡ്ജിന് പോലീസ്ന്റെ സഹായം ലഭിച്ചുവെന്ന സംശയത്തിലാണ് ക്രൈം ബ്രാഞ്ച്. കേസിലെ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് പോലീസ് സഹായത്തിലാണ് എന്ന സൂചന ക്രൈം ബ്രാഞ്ചിനുണ്ട്. 17കാരൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയത് സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. നിർണായക തെളിവുകൾ ഉണ്ടായിരുന്ന ഫോൺ കസ്റ്റഡിയിൽ എടുക്കാതെ വിട്ടുനൽകി.
പിന്നീട് വീട്ടിൽ പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് സംഘമാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. ഈ സമയത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിലെ വിവരങ്ങൾ നീക്കം ചെയ്തു. കാറിൽ നിന്ന് ജഡ്ജി ബോർഡ് മാറ്റിയതും പോലീസ് സാന്നിധ്യത്തിലാണ്. അപകടത്തിന് പിന്നാലെ പോലീസിലെ ഉന്നതരെ ജഡ്ജി വിളിച്ചുവെന്ന വിവരവുമുണ്ട്. മകനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിന് മുൻപാണ് വാട്സ്ആപ്പ് കോളിലൂടെ സംരക്ഷണം ഉറപ്പാക്കിയത്. അതേസമയം ജഡ്ജിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ജാമ്യ ഹർജിയെ എതിർത്ത് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 17കാരന്റെ ജാമ്യം റദ്ധാക്കാനുള്ള ഹർജിയിലും കോടതി നാളെ വിധി പറയും. തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പരാതിയിൽ മകളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
