Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

കോടതിയിൽ നിന്നും സ്റ്റേഷനുകളിൽ നിന്നും തൊണ്ടിമുതലുകൾ നഷ്ടമാകുന്ന വാർത്തകൾ ആവർത്തിക്കുകയാണ്

തൊണ്ടിമുതൽ കണ്ടാൽ തോണ്ടിയെടുക്കുന്നവരാണോ സ്റ്റേഷനുകളിലും കോടതികളിലും ഉള്ളത്? എല്ലാവരും അങ്ങനെയാണെന്നു പറയുന്നില്ലെങ്കിലും അങ്ങനെയുള്ളത് ആവർത്തിച്ചു സംഭവിക്കുമ്പോൾ പൊതുജനം എന്തു കരുതണം? എംഡിഎംഎയും റാഡോ വാച്ചും സ്വർണവും മുതൽ പാൻ മസാലയും അടിവസ്തവും വരെ കേരളത്തിലെ കോടതികളിൽ നിന്നും സ്റ്റേഷനുകളിൽ നിന്നും നഷ്ടമായിട്ടുണ്ട്. എല്ലാ തൊണ്ടിമുതൽ മോഷണക്കേസുകളുടേയും ഗുരുസ്ഥാനത്തുള്ളത് മുൻമന്ത്രി ആൻറണി രാജു പ്രതിയായ അടിവസ്ത്ര മോഷണകേസ് ആണ്. ഏതായാലും ആ തൊണ്ടിമുതൽ ഉപയോഗിക്കാനല്ല എടുത്തത്. പ്രതിയുടെ അടിവസ്ത്രമല്ല എന്നു സ്ഥാപിക്കാനായി അടിച്ചുമാറ്റിക്കൊണ്ടുപോയി വെട്ടിക്കൂട്ടി തയ്ച്ചെടുത്തു. പിന്നീട് ഇരുന്ന അതേസ്ഥാനത്ത് തിരിച്ചുവച്ചു. ഈ ഒരു പ്രക്രിയയിൽ അന്നു വക്കീലായ ആൻറണി രാജു മാത്രമല്ല പ്രതി. ഗുമസ്തനും കോടതിയിലെ ജീവനക്കാരും അറിഞ്ഞു ചെയ്തതാണ്. വിദേശിയായ പ്രതിയെ രക്ഷിക്കാൻ ചെയ്തതാണ് തൊണ്ടിമുതൽ മോഷണം എന്നാണ് കണ്ടെത്തൽ.

ഓസ്ട്രേലിയൻ പൗരനായ ആൻഡ്ര്യൂ സാൽവദോർ ആണ് അടിവസ്ത്രത്തിൽ രണ്ട് പാക്കറ്റ് ലഹരിയുമായി പിടിയിലായത്. ഈ അടിവസ്ത്രം ആൻഡ്ര്യൂവിൻറെ അല്ല എന്ന് എന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. ആൻഡ്ര്യൂവിൻറെ അഭിഭാഷകൻറെ ജൂനിയറായിരുന്നു കേസിൻറെ കാലത്ത് ആൻറണി രാജു. അടിവസ്ത്രം ആൻഡ്ര്യൂവിന് പാകമാകാതെ വന്നതോടെ പ്രതിയെ കോടതി വിട്ടയച്ചു. പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ സഹതടവുകാരനോട് ഇയാൾ ഇതു വെളിപ്പെടുത്തി. അങ്ങനെയാണ് തൊണ്ടിമുതൽ മോഷണക്കേസ് ഉണ്ടാകുന്നത്. ആൻറണി രാജുവിനൊപ്പം കോടതി ജീവനക്കാരനായ ജോസും കേസിൽ പ്രതിയായി. അത്രയും തരംതാണ പണി കേരളത്തിൽ വേറെ നടന്നിട്ടില്ല.

എറണാകുളത്ത് ഒരു കേസിലെ തൊണ്ടിമുതലായിരുന്ന രണ്ട് ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച് കക്ഷിക്ക് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. അതന്വേഷിച്ചു പോയപ്പോഴാണ് സംഗതി തകിടം മറിഞ്ഞത്. കോടതിയല്ലേ. കിട്ടുന്ന തൊണ്ടിമുതലുകളായ വാച്ചുകളെല്ലാം ഒരേയൊരു പെട്ടിയിലാണ് അടച്ചുവയ്ക്കാറുള്ളത്. 124 തൊണ്ടിമുതൽ ഒന്നിച്ചാണ് ഈ പെട്ടിയിൽ ഉണ്ടായിരുന്നത്. അതെല്ലാം വാച്ചുകളാകണം. അതൊന്നും കാണാനില്ല. റാഡോ വാച്ച് 2016ലെ ആണെങ്കിൽ അതിനു മുൻപും ശേഷവുമുള്ള പലയിനം വാച്ചുകൾ ആ പെട്ടിയിൽ വന്നുചേർന്നിരുന്നു. ഇപ്പോൾ ഏതുകാലത്താണ് ആ പെട്ടി കാണാതായതെന്ന് ആർക്കും ഊഹമില്ല. 2016 ൽ രണ്ടുലക്ഷത്തിൻറെ റാഡോ വാച്ച് ഇട്ടതിനു ശേഷമുള്ള കാലത്താണെന്ന് ഉറപ്പ്. അതോടെ അതിനു ശേഷം അവിടെ ഉണ്ടായിരുന്ന ജീവനക്കാരെല്ലാവരും മറുപടി പറയേണ്ടി വരും. ഒരു കാര്യം അച്ചട്ടാണ്; ജീവനക്കാരറിയാതെ ആ മുറിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല.

മുൻപ് സമാനസംഭവം കോടതിയിൽ നിന്ന് വേറെയും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിലെ ലോക്കറിൽ നിന്ന് തൊണ്ടിമുതലായ സ്വർണാഭരണം മോഷണം പോയതായി തിരിച്ചറിഞ്ഞത് 2022ലാണ്. 140 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 48500 രൂപയുമാണ് നഷ്ടപ്പെട്ടത്. പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവിൽ പ്രതി പിടിയിലായി. കോടതിയിലെ മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠനെയാണ് പേരൂർക്കടപൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചെയ്തുപോയി എന്നാണ് മൊഴി നൽകിയത്.

എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ് ഐ അനസിനെ പിടികൂടിയത് തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയതിനാണ്. സ്റ്റേഷനിൽ നിന്നു കൊണ്ടുപോയത് 87 ഗ്രാം എംഡിഎംഎയാണ്. പുലിവാലാകുമെന്ന് അറിഞ്ഞപ്പോൾ കൊണ്ടുപോയ ലഹരിയുടെ പലിശയും പിഴപ്പലിശയും കൂട്ടിയാകണം 200 ഗ്രാം തിരികെ വച്ചു. ഇപ്പോൾ ആ വഴിക്കുമാണ് അന്വേഷണം. കൊണ്ടുപോയത് എവിടെ കൊടുത്തു എന്നും കൊണ്ടുവന്നത് എവിടെ നിന്നു വാങ്ങി എന്നും ഇനി തിരിച്ചറിയണം. 200 ഗ്രാം എംഡിഎംഎയൊക്കെ വിളിപ്പുറത്ത് കിട്ടുന്ന എസ് ഐ കേരളാ പൊലീസിൽ ഉണ്ടെന്നു വ്യക്തമായി.

വയനാട് സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് പൊലീസുകാരൻ അടിച്ചുമാറ്റിയത് ഒന്നും രണ്ടുമല്ല, ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ്. സ്റ്റേഷൻറെ പൂട്ടുപൊളിക്കാതെ റൈറ്ററുടെ കയ്യിലെ താക്കോൽ വച്ചാണ് തുറന്നെടുത്തത്. കള്ളൻ സ്റ്റേഷനിൽ തന്നെയുണ്ടെന്ന് അതോടെ വ്യക്തമായി. ആളെ ഒരാഴ്ചത്തെ അന്വേഷണത്തിനിടെ പിടികൂടുകയും ചെയ്തു.

Tags:

#Antony Raju #Court Security #Evidence Theft #gold theft #Kerala Courts #Kerala Police #MDMA Theft #Police Corruption #Rado Watch Theft #Stolen Evidence
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

ഏറ്റവും പുതിയത്

പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap