Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർ

ഏറ്റവും പുതിയത്

കൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർ

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർ

കൗമാരക്കാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് വിദ്യാഭ്യാസത്തിൻറെ പോരായ്മകൾ കൂടിയാണ്!

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ആൺകുട്ടികളേയും ലൈംഗികമായി ഉപദ്രവിക്കുന്ന മുതിർന്നവരുടെ വാർത്തകളായിരുന്നു ഒരു കാലം വരെ കൂടുതൽ. എന്നാൽ കൗമാരക്കാർ തന്നെ കൊലയാളികളാകുന്ന വാർത്തകൾ ഇക്കാലത്താണ് കൂടുതലായി സംഭവിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൻറെ പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെങ്കിലും കുട്ടികൾ തന്നെ ക്വട്ടേഷൻ കൊടുക്കുന്നതും വിളിച്ചുവരുത്തി കൊല്ലുന്നതുമൊക്കെ ഞെട്ടലോടെയാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ അഭിറാമിനെ വിളിച്ചുവരുത്തി കൊല്ലാൻ നേതൃത്വം നൽകിയത് പതിനേഴുകാരനാണ്. പതിനെട്ടുകാരിയായ ആനന്ദയും ഇരുപത്തിരണ്ടുകാരനായ ഉമർ മുഫ്താറും പിന്തുണ നൽകി. പ്രതികൾ കൊലപ്പെടുത്താൻ പദ്ധതിയിട്ടത് അഭിറാമിൻറെ സുഹൃത്തായ പതിനേഴുകാരനെ എന്നാണ് മൊഴി. ഇൻസ്റ്റാഗ്രാമിൽ നിന്ന് സന്ദേശമയച്ച് ആനന്ദയാണ് അഭിറാമിനെ വിളിച്ചു വരുത്തുന്നത്. അഭിറാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്താനായിരുന്നു പദ്ധതി. അഭിറാം വിളിച്ചിട്ടും സുഹൃത്ത് വന്നില്ല. ഇതോടെ അഭിറാമിനെ മർദിച്ചുകൊന്നു. പതിനേഴുകാരൻറെ മുൻ കാമുകി അഭിറാമിൻറെ സുഹൃത്തുമായി പ്രണയത്തിലായി. ഇതാണ് കൊലപാതകത്തിനുള്ള പ്രകോപനം.

കൗമാരം നടത്തുന്ന കൊല

ഇഷ്ടമുള്ളയാളെ പ്രണയിക്കാനും ഇഷ്ടമില്ലാത്തവരെ ഉപേക്ഷിക്കാനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമുണ്ട്. അതേക്കുറിച്ച് ഒരിക്കലെങ്കിലും സുബോധത്തോടെ കേട്ടിട്ടുള്ളവർക്ക് ഇത്തരം പ്രതികാരങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമാണ് മാനവജീവിതത്തിൻറെ അടിസ്ഥാന ശിലകളായ ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള ബോധം ഉറയ്ക്കേണ്ടത്. അത് ലഭിക്കുന്നില്ല എന്ന് തെളിയിക്കുന്ന ആദ്യത്തെ കൊലപാതകമല്ല പാങ്ങപ്പാറയിലേത്.

തിരുവനന്തപുരത്ത് തന്നെ ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ എന്ന വിദ്യാർത്ഥിനിയാണ്. സ്നേഹം നടിച്ചു വിളിച്ചുവരുത്തിയാണ് കഷായത്തിൽ ചേർത്ത് വിഷം നൽകിയത്. വീട്ടുകാരെ അറിയിക്കാതെ വിവാഹിതരായവരാണ് ഇരുവരും. ആ ബന്ധം ഉപേക്ഷിക്കാനാണ് കൊലപാതകം നടത്തിയത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നയാളായിരുന്നു ഗ്രീഷ്മ. ഇത്രയേറെ പഠിച്ചിട്ടും ജീവിതത്തിൻറെ അടിസ്ഥാന പാഠം അറിയാതെ പോയി. ഒരാളെ പോലും കൊല്ലാൻ അവകാശമില്ല എന്ന ബോധം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ വിധിച്ചു വിചാരണ കോടതി. അപ്പീലിൽ വാദം നടക്കുന്നതേയുള്ളൂ.

ആലപ്പുഴയിലെ ക്വട്ടേഷൻ

ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13 കാരിയാണ്. തന്നോട് മോശമായി പെരുമാറിയതു കൊണ്ട് തട്ടിക്കളഞ്ഞു എന്നാണ് പൊലീസിന് ആദ്യം നൽകിയ മൊഴി. പ്രായപൂർത്തിയാകാത്തവർ തന്നെയാണ് കൊലപാതകം നടത്തിയതും. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയം എന്നു തോന്നുന്ന അറസ്റ്റുണ്ടായത്. കൊല്ലുന്നത് വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചുകൊടുക്കുകയാണ്. ആളെ കൊന്ന ശേഷം വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു. ആ സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾ ബൈക്കും വാങ്ങാനാണ് തീരുമാനിച്ചിരുന്നത്.

കൈകാലുകൾ കൂട്ടിക്കെട്ടി അതിക്രൂരമായി പീഡിപ്പിച്ച് ശിവൻകുട്ടിയെ കൊന്നു. ഇതു മുഴുവൻ പതിമൂന്നുകാരി ഫോണിലൂടെ കണ്ടു നിന്നു. കുട്ടികൾ കൊലപാതകം നടത്തിയ ശേഷം വീട്ടിലാകെ മുളകുപൊടി വിതറി രക്ഷപ്പെടുകയാണ്. പഠിച്ച കള്ളന്മാരുടെ ശീലങ്ങളൊക്കെയാണ് പതിനെട്ടുതികയാത്ത പ്രതികൾ ചെയ്യുന്നത്. ആലപ്പുഴയിൽ നടന്നതുപോലൊരു കൊലപാതകം കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഇത്തരമൊന്ന് ഇനിയും ഉണ്ടാകില്ല എന്നാണ് കരുതിയത്. അപ്പോഴാണ് പാങ്ങപ്പാറയിലെ കൗമാരക്കാരുടെ കൊലപാതകം.

താമരശ്ശേരിയിലെ കൊലപാതകം

കോഴിക്കോട് താമരശ്ശേരിയിൽ മുഹമ്മദ് ഷഹബാസ് എന്ന പതിനഞ്ചുകാരനെ ഇതുപോലെ വിളിച്ചുവരുത്തി സഹപാഠികൾ കൊല്ലുകയായിരുന്നു. എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഷഹബാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് തല്ലിക്കൊന്നത്. ട്യൂഷൻ സെൻററിൽ ഉണ്ടായ നിസ്സാര വാക്കുതർക്കമാണ് വലിയ കൊലപാതകത്തിലേക്കു നയിച്ചത്. ഉന്തും തള്ളുമുണ്ടായി അതിനിടയിൽ പെട്ട് മരിക്കുകയല്ല സംഭവിച്ചത്. ബോധപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കൊലവിളി നടത്തിയ ശേഷമാണ് പത്താംക്ലാസുകാരനെ വിളിച്ചുവരുത്തുന്നത്. നഞ്ചക്ക് ഉപയോഗിച്ചാണ് ആക്രമിച്ചു കൊല്ലുന്നത്. വിദ്യാർത്ഥികൾ ക്വട്ടേഷൻ സംഘമായി മാറുന്നതാണ് ആ സംഭവത്തിൽ കണ്ടത്. സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയത്തിൻറെ പേരിൽ നടന്നിരുന്ന കൊലപാതകങ്ങൾ പോലെ തന്നെ അതീവ ഗൗരവമുള്ളതാണ് ഇത്തരം നീക്കങ്ങളും. രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് കൊലപാതകങ്ങൾ ഇല്ലാതാകുന്നില്ല. മനുഷ്യത്വത്തെക്കുറിച്ചുള്ള ബോധം കുട്ടികളിൽ വളർത്താൻ കഴിയാത്ത വിദ്യാഭ്യാസമാണ് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

അതിവേഗവും ലഹരിയും

ഈ കൊലപാതങ്ങളൊന്നും ലഹരി ഉപയോഗിച്ച ശേഷം ബോധമില്ലാതെ ചെയ്യുന്നതൊന്നുമല്ല. സ്വബോധത്തോടെ തന്നെ കരുതിക്കൂട്ടി ചെയ്യുന്നതാണ്. കൊച്ചിയിൽ ജഡ്ജിയുടെ മകൻ ഓടിച്ച കാർ ജയബാലകൃഷ്ണനെ കൊന്നത് നോക്കുക. പതിനേഴു വയസ്സുമാത്രമാണ് പ്രതിക്ക് പ്രായം. അർദ്ധരാത്രി കഴിഞ്ഞ സമയത്ത് വീട്ടിൽ നിന്ന് കാർ എടുത്ത് പുറത്തിറങ്ങുകയാണ്. 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് സഞ്ചരിക്കുന്നത്. വണ്ടിയുടെ നിയന്ത്രണം സ്വന്തം കയ്യിലല്ല. അങ്ങനെ വാഹനം നിയന്ത്രിക്കാനുള്ള ശേഷിയും നേടിയിട്ടില്ല. റേസിങ് ട്രാക്കുകളിൽ സംഭവിക്കുന്ന കുതിപ്പുകൾ സാധാരണ മനുഷ്യന്മാർ സഞ്ചരിക്കുന്ന റോഡിലേക്ക് കൊണ്ടുവരികയാണ്. അങ്ങനെ വാഹനമോടിക്കുന്ന കൗമാരക്കാർക്ക് മുന്നിലെത്തുന്ന ജീവനുള്ള മനുഷ്യൻ ഒരു ഒബ്ജക്ട് മാത്രമാണ്. നെടുമ്പാശ്ശേരിയിൽ സംഭവിച്ചതും ഇതു തന്നെയാണ്. അവിടെ ഒരു വ്യത്യാസമുണ്ട്. പ്രതികൾക്ക് ലഹരിയുടെ അകമ്പടിയും ഉണ്ടായിരുന്നു. മൂന്നു ചെറുപ്പക്കാരെയാണ് ഇടിച്ചു വീഴ്ത്തുന്നത്. ഈ രണ്ടു സംഭവങ്ങളും അപകടങ്ങളല്ല. കൊലപാതകങ്ങൾ തന്നെയാണ്. വാഹനമാണ് ഇവിടെ ആയുധം എന്ന വ്യത്യാസം മാത്രമേയുള്ളൂ. മനുഷ്യജീവന് ഇത്ര നിസ്സാരമായ വില കൽപ്പിക്കാൻ ഈ ചെറുപ്പക്കാർക്ക് എങ്ങനെ കഴിയുന്നു എന്നാണ് ചോദ്യം.

Tags:

#Child Criminals #Contract Killing #Drug Abuse #Juvenile Crime #Minor Accused #Student Violence #Teenage Crime #Teenage Murder
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap