Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / കേരളം, കർണാടക മുഖ്യമന്ത്രിമാരെ കാണാൻ മെറ്റാ ഗ്ലാസുമായി വന്ന വ്യവസായിയാര് ?

രാഷ്ട്രീയം

കേരളം, കർണാടക മുഖ്യമന്ത്രിമാരെ കാണാൻ മെറ്റാ ഗ്ലാസുമായി വന്ന വ്യവസായിയാര് ?

Rakhi Bigtv Rakhi Bigtv
October 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളം, കർണാടക മുഖ്യമന്ത്രിമാരെ കാണാൻ മെറ്റാ ഗ്ലാസുമായി വന്ന വ്യവസായിയാര് ?

ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ മെറ്റാ ഗ്ലാസ് ഇല്ലാതെയും കേരളം, കർണാടക മുഖ്യമന്ത്രിമാരെ ഗ്ലാസ് ധരിച്ചും കണ്ടത് എന്തിന്?

കർണാടകയുടെയും കേരളത്തിൻറേയും മുഖ്യമന്ത്രിമാരെ കാണാൻ ഒരു വ്യവസായി മെറ്റാ ഗ്ലാസ് ധരിച്ചെത്തി. ഇതു വെളിപ്പെടുത്തിയത് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്. ഇതേ വ്യവസായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസിനെയും കണ്ടു. പക്ഷേ, ആന്ധ്രയിലും മഹാരാഷ്ട്രയിലും പോയപ്പോൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ല. സ്വന്തം ഓഫീസിൽ വന്ന് ബിസിനസ് കാര്യങ്ങൾ ആദ്യം പറഞ്ഞശേഷം രാഷ്ട്രീയത്തിലേക്കു തിരിയുകയായിരുന്നു. രാഷ്ട്രീയം പറഞ്ഞു തുടങ്ങിയതോടെ ശ്രദ്ധിച്ചപ്പോൾ മെറ്റാ ഗ്ലാസ് ആണ് ധരിച്ചിരിക്കുന്നത് എന്നു വ്യക്തമായി. മുഖ്യമന്ത്രിയുമായുള്ള സംഭാഷണം പകർത്താനാണ് മെറ്റാ ഗ്ലാസ് ധരിച്ചത്. വിവാദ വിഷയങ്ങളിൽ അഭിപ്രായം പറയിച്ച് അത് റെക്കോഡ് ചെയ്ത് ബ്ലാക്മെയിൽ ചെയ്യുകയാവും ലക്ഷ്യമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
സംശയം തോന്നിയതോടെ വ്യവസായിയുടെ മുൻകാല നടപടികൾ പരിശോധിക്കാൻ ഉത്തരവിട്ടു. ആ പരിശോധനയിലാണ് കേരളം, ആന്ധപ്രദേശ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെയും ആ വ്യവസായി സന്ദർശിച്ചു എന്നു വ്യക്തമായത്. കേരളം, കർണാടക മുഖ്യമന്ത്രിമാരെ സന്ദർശിച്ചപ്പോൾ മെറ്റാ ഗ്ലാസ് വച്ചതിന് ഒരു ലക്ഷ്യമേയുള്ളൂ-കോൺഗ്രസ് മുഖ്യമന്ത്രിമാരെ കുഴപ്പത്തിലാക്കുക. സർക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നാണ് ഡി കെ ശിവകുമാർ വെളിപ്പെടുത്തിയത്.

കർണാടകയിലെ ഒളിക്യാമറകൾ

ഒളിക്യാമറ വിവാദം കർണാടകയിൽ ആദ്യമല്ല. വലിയൊരു വിവാദത്തിൽ ഡികെ ശിവകുമാറിനെ പ്രതിയാക്കി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കേസ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള പോര് കർണാടകയിൽ തുടരുന്നതിൻറെ ഭാഗമാണ് ആ കേസ്. 2023ലാണ് സംഭവം. പവർ ടി വി എം ഡി രാകേഷ് ഷെട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു. സംഭാഷണം മുഴുവൻ ഒളിക്യാമറയിൽ പകർത്തി. ഡി കെ ശിവകുമാറുമായി വളരെ അടുപ്പമുള്ളയാൾ എന്നാണ് രാകേഷ് ഷെട്ടി അറിയപ്പെടുന്നത്. രാകേഷ് ഷെട്ടിക്കൊപ്പം കൃപ ആൽവ എന്ന കോൺഗ്രസ് മഹിളാ നേതാവും ഒപ്പമുണ്ടായിരുന്നു. ഇവർ രണ്ടുപേരും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. അന്നു പകർത്തിയ വീഡിയോ പക്ഷേ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞമാസമാണ് ആ വീഡിയോയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും മന്ത്രിയുമായ യതീന്ദ്ര ആരോപിക്കുന്നത് ചില കോൺഗ്രസുകാർ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ്. ഡി കെ ശിവകുമാറിൻറെ പേര് എടുത്തു പറയാതെയായിരുന്നു വിമർശനം. രാകേഷ് ഷെട്ടി ഇപ്പോൾ ജാമ്യത്തിലാണ്.

കോൺഗ്രസിലെ ആഭ്യന്തരയുദ്ധം പുതിയ തലങ്ങളിലേക്കു വളർന്നതോടെ കരുതലോടെയുള്ള നീക്കത്തിലാണ് ബിജെപിയും ജെഡിഎസും. കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തി എടുക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആരംഭിച്ചതാണ് സിദ്ധരാമയ്യ, ഡി കെ ശിവകുമാർ പോര്. എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും ശിവകുമാർ മുഖ്യമന്ത്രിയാകണം എന്ന നിലപാടുകാരായിരുന്നു. പക്ഷേ, സിദ്ധരാമയ്യയെ പിണക്കിയാൽ വലിയൊരു വിഭാഗം എതിരാകുമെന്ന പേടിയിലായിരുന്നു കോൺഗ്രസ്. അങ്ങനെ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകി. പക്ഷേ രണ്ടര വർഷം കഴിയുമ്പോൾ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാം എന്നായിരുന്നു ധാരണ. സമയമായപ്പോൾ ഈ ധാരണ അംഗീകരിക്കാൻ സിദ്ധരാമയ്യ തയ്യാറായില്ല. പിന്നീട് കോൺഗ്രസ് ഭരണം തന്നെ ഇല്ലാതാകും എന്ന ഘട്ടത്തിലേക്ക് പോര് വളർന്നു. അതോടെയാണ് സിദ്ധരാമയ്യയിൽ നിന്ന് അധികാരം ഡി കെ ശിവകുമാറിലേക്ക് എത്തിയത്.

എന്തിന് മെറ്റാ ഗ്ലാസുമായി?

കർണാടകയിൽ ബിജെപിയും ജെഡിഎസും സംയുക്ത നീക്കം ആരംഭിച്ചു കഴിഞ്ഞു. കർണാടകയിൽ അധികാര നഷ്ടത്തിലേക്ക് ഇപ്പോഴത്തെ പോര് മാറുമോ എന്ന ഭയം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. പഴയ ഒളിക്യാമറ കേസ് തിരിച്ചടിക്കും എന്ന ഭീതിയിൽ ഡി കെ ശിവകുമാർ ആരോപിച്ചതാകാം ഇപ്പോഴത്തെ ഒളിക്യാമറ വിവാദം എന്ന സംശയവുമുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശനെ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ വ്യവസായി കണ്ടത് എന്തിനാകും? ബിജെപിയുടെ ഏജൻറായി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനാണോ എത്തിയത്. അതോ കേരളത്തിൽ തുടരുന്ന അധികാര വടംവലിയുമായി സംഭവത്തിനു ബന്ധമുണ്ടോ. കർണാടകയിൽ ഡി കെ ശിവകുമാറിനെയും കേരളത്തിൽ വി ഡി സതീശനേയും ഒന്നിച്ച് കുഴപ്പത്തിലാക്കാൻ നടക്കുന്നത് ആരാകും? മെറ്റാ ഗ്ലാസും ധരിച്ച് ഏതു വ്യവസായിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കർണാടകയിൽ ഡി കെ ശിവകുമാറിന് സംശയം തോന്നിയെങ്കിലും കേരളത്തിൽ ആർക്കും അങ്ങനെ തോന്നാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിയെ സന്ദർശിക്കുന്നവരെ പരിശോധിക്കുന്ന സംവിധാനം ഫലപ്രദമല്ല എന്നാണോ ഇത് അർത്ഥമാക്കുന്നത്? അതോ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം മറികടന്നാണോ വ്യവസായി മുഖ്യമന്ത്രിയെ കണ്ടത്?

ഡി കെ ശിവകുമാർ കർണാടകയിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞതാണെങ്കിലും കേരളം കൂടി ശ്രദ്ധിക്കേണ്ട വിവരങ്ങളാണ് പുറത്തുവന്നത്. ഒളിക്യാമറയുമായി എത്തുന്ന വ്യവസായി മുഖ്യമന്ത്രിയിൽ നിന്ന് എന്തുവിവരം ചോർത്താനാണ് ലക്ഷ്യമിട്ടിട്ടുണ്ടാവുക? വന്നു കയറുന്ന വ്യവസായിയോട് എന്തുവിവരങ്ങളും പങ്കുവയ്ക്കാൻ മുഖ്യമന്ത്രിമാർ തയ്യാറാകുമോ? സ്റ്റിങ് വിഡിയോകളുടെ കാലം തിരിച്ചുവരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്. മാധ്യമപ്രവർത്തനത്തിൻറെ ഭാഗമല്ലാതെ വീഡിയോ റെക്കോഡ് ചെയ്യുന്നത് ബ്ലാക്ക് മെയിലിങ്ങിന് അല്ലാതെ മറ്റെന്തിനാണ്? ഇത്തരം ഗുരുതരമായ ആരോപണം ഉയർന്നിട്ടും കേരളം എന്തു നടപടി സ്വീകരിച്ചു എന്നാണ് ഇനി വ്യക്തമാകാനുള്ളത്.

Tags:

#Covert Recording #Karnataka CM #Kerala CM #Meta Smart Glasses #Political Controversy #Sting Video
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

രാഷ്ട്രീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം

രാഷ്ട്രീയം

ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap