Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾസിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപംടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽമൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / മൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?

ടോപ് സ്റ്റോറീസ്

മൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?

Rakhi Bigtv Rakhi Bigtv
October 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
മൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം?      സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?
Lawrence Bishnoi

അമേരിക്കയുടെ എഫ്ബിഐ ഓപ്പറേഷൻ ഹാർഡ് ബോളുമായി വിവിധ രാജ്യങ്ങളിൽ ശ്രമിച്ചിട്ടും ഇല്ലാതാക്കാൻ കഴിയാത്ത ലോറൻസ് ബിഷ്ണോയി സംഘത്തെക്കുറിച്ച്…

11 വർഷമായി ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്ണോയിക്ക് എങ്ങനെ ക്രിമിനൽ സംഘത്തെ നയിക്കാൻ കഴിയുന്നു?
11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടർമാരെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുന്നു?
ഓരോരുത്തർക്കും ടാസ്ക് നൽകി എങ്ങനെ ലക്ഷങ്ങൾ പ്രതിഫലമായി നൽകാൻ കഴിയുന്നു?
ഇങ്ങനെ അനേകം ചോദ്യങ്ങൾ ലോറൻസ് ബിഷ്ണോയിയെക്കുറിച്ച് ചോദിച്ചുകൊണ്ടേ ഇരിക്കാം. ഒന്നിനും പ്രത്യേകിച്ച് ഉത്തരമൊന്നും കിട്ടാൻ പോകുന്നില്ല. എന്തുകൊണ്ടെന്നാൽ ഇന്ത്യ കണ്ട ഏറ്റവും ദുരൂഹമായ കൊലയാളി സംഘമാണ് ലോറൻസ് ബിഷ്ണോയി എന്ന പേരിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഈ സംഘത്തെക്കുറിച്ചാണ് ഇന്ത്യൻ സർക്കാരിലെ ചിലരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നു എന്ന് കാനഡ ആരോപിച്ചത്. അതിൻറെ പേരിലാണ് ഇന്ത്യ-കാനഡ ബന്ധം അലങ്കോലമായത്. ഈ സംഘത്തെയാണ് ഇന്നു ലോകത്തിലെ ഏറ്റവും കുപ്രസിദ്ധരായ കൊലയാളി സംഘം എന്ന് അമേരിക്ക വിശേഷിപ്പിച്ചത്. ഇതേ ലോറൻസ് ബിഷ്ണോയി സംഘം എന്തിനാണ് മൂവാറ്റുപുഴയിൽ ഒരു കെട്ടിടത്തിനു മുൻപിൽ തീയിടാൻ അയ്യായിരം രൂപ എബിൻ പോളിന് നൽകിയത്. സിനഗോഗിന് മുന്നിൽ തീയിടാൻ രണ്ടുലക്ഷം നൽകിയ ബോസിന് ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടോ? ലോറൻസ് ബിഷ്ണോയിക്ക് എന്താണ് കൊച്ചിയിൽ കാര്യം? ചരടുപൊട്ടിയ പട്ടംപോലെ പറന്നുകളിക്കുന്ന വിവിധ ഗുണ്ടകൾ ലോറൻസ് ബിഷ്ണോയിയുടെ പേര് ഉപയോഗിച്ച് അതിക്രമങ്ങൾ ചെയ്യുന്നതാണോ? അങ്ങനെ ചെയ്യുന്നതാണെങ്കിൽ ഓരോ ഓപ്പറേഷനും ലക്ഷങ്ങൾ എവിടെ നിന്നാണ് വരുന്നത്.

അമേരിക്കയിലും കാനഡയിലും

അമേരിക്കയുടെ എഫ്ബിഐ ലോറൻസ് ബിഷ്ണോയി സംഘത്തെ ഇല്ലാതാക്കാൻ നടത്തിയ നീക്കമാണ് ഓപ്പറേഷൻ ഹാർഡ് ബോൾ എന്ന് അറിയപ്പെട്ടത്. അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമായിരുന്നു ഈ ഓപ്പറേഷൻ. ബിഷ്ണോയി സംഘത്തിലെ 24 ക്രിമിനലുകളെയാണ് യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പിടികൂടിയത്. ഖാലിസ്താൻ വിമോചന നേതാവ് ഹർദീപ് സിങ് നിജ്ജാറിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അമേരിക്ക അന്വേഷണം നടത്തിയത്. ഇന്ത്യയിൽ ഗൂണ്ടാ ശൃംഖല മാത്രമല്ല പൊലീസിലും ജയിലിലും സഹായികളുടെ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. 2015ലാണ് ലോറൻസ് ബിഷ്ണോയി ജയിലിലായത്. സഹോദരൻ അൻമോൽ തിഹാർ ജയിലിലുമാണ്. ഇവരുടെ ഏറ്റവും വലിയ കൂട്ടാളിയായ ഗോൾഡി ബ്രാർ എന്ന സതീന്ദർ ജിത് സിങ് വിദേശത്താണ്. വിദേശത്തിരുന്നു ഗോൾഡി ബ്രാർ ആണ് സംഘത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്. പക്ഷേ, മേജർ ഓപ്പറേഷൻസിനെല്ലാം ലോറൻസ് ബിഷ്ണോയിയുടെ നിർദേശം ഇപ്പോഴും എത്തുന്നുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. ജയിലിൽ കിടക്കുന്ന ആൾക്ക് അതെങ്ങനെ ഇപ്പോഴും കഴിയുന്നു എന്നതിലാണ് അത്ഭുതം.

ബിഷ്ണോയി നൽകുന്ന ടാസ്ക്

പൊലീസ് കോൺസ്റ്റബിളിൻറെ മകനായ ലോറൻസ് ബിഷ്ണോയി ചെറുകിട ഗൂണ്ടാപ്പണികളുമായി സജീവമായിരുന്ന കാലത്താണ് സൽമാൻ ഖാൻറെ കൃഷ്ണമൃഗ വേട്ട. ബിഷ്ണോയി വിഭാഗം കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. ഇതോടെയാണ് സൽമാൻ ഖാൻ വേട്ട ബിഷ്ണോയി സംഘം ഏറ്റെടുക്കുന്നത്. പൊലീസിൻറെ അതിസൂക്ഷ്മ നിരീക്ഷണത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ. അതോടെയൊണ് സൽമാൻ ഖാനുമായി അടുപ്പമുള്ളവരുടെ നേർക്ക് സംഘം തിരിഞ്ഞത്. ജാക്കി ഷ്റോഫ് സൽമാൻ ഖാൻറെ അടുത്ത സുഹൃത്താണ്. അതുവഴി ടൈഗർ ഷ്റോഫും ലോറൻസ് ബിഷ്ണോയിയുടെ ശത്രുപക്ഷത്തു വന്നു. ടൈഗർ ഷ്റോഫിനെ ആക്രമിച്ചതിനു പിന്നാലെ അതിൻറെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി ഗ്രൂപ്പ് ഏറ്റെടുത്തു. എന്നാൽ മൂവാറ്റുപുഴയിലെ തീവെപ്പ് സംഘം ഏറ്റെടുത്തിട്ടില്ല. അത് സംഘം നടത്തിയ പരീക്ഷണം മാത്രമാണെന്നാണ് മനസ്സിലാകുന്നത്. ആ പരീക്ഷണത്തിനാണ് 5,000 രൂപ നൽകിയത്. സിനഗോഗിന് മുന്നിൽ തീയിടുന്ന ടാസ്ക് എബിൻ പോളിന് നൽകിയിരിക്കുന്നത് രണ്ടു ലക്ഷം രൂപയ്ക്കാണ്. അതുപക്ഷേ ലോറൻസ് ബിഷ്ണോയി സംഘമാണ് പിന്നിൽ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഗുണ്ടകളെ വളർത്തുന്ന വഴികൾ

ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഗുണ്ടകളുടെ പലരുടേയും പശ്ചാത്തലം ക്രിമിനൽ പ്രവർത്തിയുടേതല്ല. വീടുകളിൽ അച്ചടക്കത്തോടെ കഴിഞ്ഞിരുന്നവരാണ് സംഘത്തിൻറെ വലയിലായ പലരും. എബിൻ പോൾ ടെലഗ്രാം വഴിയാണ് ലോറൻസ് ബിഷ്ണോയി ഗ്രൂപ്പിൽ എത്തുന്നത്. അത് യഥാർത്ഥ ലോറൻസ് ബിഷ്ണോയി ഗ്രൂപ്പ് തന്നെയാണോ എന്ന് ഉറപ്പില്ല. ചെറുകിയ ഗുണ്ടാസംഘങ്ങൾ പലതും ബിഷ്ണോയിയുടെ പേരിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ കൃത്യമായി പണം എബിൻ പോളിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പിന്നിൽ ബിഷ്ണോയി ഗ്രൂപ്പ് തന്നെ ആകാം എന്ന് അനുമാനിക്കാൻ മാത്രമേ പൊലീസിനു കഴിയുന്നുള്ളു. ലോറൻസ് ബിഷ്ണോയി ഗ്രൂപ്പ് പണമുണ്ടാക്കുന്നത് ലഹരിമരുന്നു വിൽപനയിലൂടെയാണ്. ആഫ്രിക്കയും യൂറോപ്പും അമേരിക്കയും കാനഡയുമെല്ലാം ബന്ധപ്പെട്ടു കിടക്കുകയാണ് ആ ലഹരിശൃംഖല. ആ കണ്ണിയിലാണ് കേരളവും ഇപ്പോൾ ചെന്നുപെട്ടു എന്നു സംശയിക്കുന്നത്.

Tags:

#Lawrence Bishnoi #Lawrence Bishnoi Gang #Muvattupuzha Fire Attack #Organized Crime in India #Synagogue fire attack
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ടോപ് സ്റ്റോറീസ്

അങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറും

കേരളം

ചേലക്കരയിലെ ഇടതുകോട്ടയിൽ UDF ന് അട്ടിമറി വിജയം;കുറുമല പിടിച്ചെടുത്തു

ടോപ് സ്റ്റോറീസ്

റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Recent Posts

  • വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
  • SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു
  • കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ
  • സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം
  • ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap