ഫിസിഷ്യൻസ് സാമ്പിൾ / ക്ലിനിക്കൽ ട്രയൽസ് ഒൺലി എന്ന് രേഖപ്പെടുത്തിയ മരുന്നാണ് വിതരണം ചെയ്തത്. മരുന്നിൻ്റെ സ്റ്റോക്ക് തീർന്നതിനെ തുടർന്നാണ് സാമ്പിൾ കൊടുത്തതെന്നാണ് സൂചന.
മരുന്ന് തീർന്നതിനെ തുടർന്ന് SAT ആശുപത്രിയിലെത്തിയവർക്കാണ് ഫിസിഷ്യൻസ് സാമ്പിൾ / ക്ലിനിക്കൽ ട്രയൽസ് ഒൺലി എന്ന് രേഖപ്പെപ്പെടുത്തിയ മരുന്ന് നൽകിയത്. SMA പോലുള്ള ഗുരുതര രോഗങ്ങൾക്ക് ഫിസിഷ്യൻസ് സാമ്പിൾ ദീർഘകാലത്തേക്ക് ഉപയോഗിക്കരുതെന്ന് Drugs and cosmetics Rule ൽ പറയുന്നു. എന്നാൽ മുൻകൂട്ടി ടെണ്ടർ വിളിക്കാത്തതിനാൽ മരുന്നിൻ്റെ സ്റ്റോക്ക് തീർന്നതോടെയാണ് സാമ്പിൾ കൊടുത്തതെന്നാണ് സൂചന. ആശങ്കയുണ്ടെന്ന് രോഗികളുടെ രക്ഷിതാക്കൾ പറയുന്നു.
എസ്എംഎ രോഗവുമായി ബന്ധപ്പെട്ട് സർക്കുലറിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ SIT യിലെ ഡോക്ടർ മിനിയോട് ചോദിക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ചും അറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
