Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസംചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

രാഷ്ട്രീയം

പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

Rakhi Bigtv Rakhi Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രതികരണം വൈകിയത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിനിധികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികൾക്കാണെന്ന ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലും രൂക്ഷ വിമർശനമാണ് കമ്മിറ്റിയിൽ ഉയർന്നത്.

കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കിഫ്‌ബിയടക്കമുള്ള വിഷയങ്ങൾ പിണറായി പരാമർശിച്ചെങ്കിലും ഇ ഡി കേസിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ രണ്ടാം ദിവസത്തെ ചർച്ചയിൽ പിണറായിയുടെ മൗനം വിഷയമായി. പ്രതിപക്ഷ നേതാവ് വേദിയിൽ ഇരിക്കെയായിരുന്നു സിഎംആർഎൽ എക്സാലോജിക് കേസിൽ പ്രതികരണം വൈകിയതിലുള്ള വിമർശനം. പിണറായിയുടെ മൗനം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് ആരോപണങ്ങളെ ചെറുക്കുന്നതിലുള്ള വീഴ്ചയിലേക്ക് നയിച്ചു. എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ ഈ മൗനം സഹായമായെന്നും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.

പയ്യന്നൂരിലെ പരാജയവും മട്ടന്നൂരിൽ വോട്ട് കുറഞ്ഞതും ഏരിയ കമ്മിറ്റികളുടെ വീഴ്ചയാണെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികളുടെ തലയിലിടുന്നത് ശരിയല്ലെന്ന് പ്രതിനിധികൾ ശബ്ദമുയർത്തി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥിനിർണയത്തിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് വീഴ്ച ഉണ്ടായി. എന്നാൽ സ്ഥാനാർഥിനിർണയത്തിൽ എം വി ഗോവിന്ദനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനെന്ന ചോദ്യവും മറുപക്ഷത്ത് നിന്ന് ഉയർന്നു. കേന്ദ്രകമ്മിറ്റി എന്തുകൊണ്ട് ഇടപെട്ട് തിരുത്തിയില്ലെന്നായിരുന്നു വിമർശനം. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അമ്പല കമ്മിറ്റി ആണോ എന്ന പരിഹാസവും പ്രതിനിധികളിൽ നിന്നുണ്ടായി. കണ്ണൂരിൽ മുസ്ലിം സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥി ഇല്ലാതിരുന്നതും വലിയ തിരിച്ചടിക്ക് കാരണമായെന്ന് പ്രതിനിധികൾ പറഞ്ഞു. ഒരു സ്ഥാനാർഥിയെ പോലും നിർത്താതെ മുസ്ലിം ജനവിഭാഗം പാർട്ടിയിൽ നിന്ന് അകന്നു എന്ന വിമർശനത്തിൽ എന്ത് കാര്യം എന്നായിരുന്നു കുറ്റപ്പെടുത്തൽ.

Tags:

#Cmrl exalogic #CPIM #ED raid #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്

രാഷ്ട്രീയം

‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?

രാഷ്ട്രീയം

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം

Recent Posts

  • പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം
  • വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്
  • ‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
  • ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?
  • ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap