Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസംചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?

രാഷ്ട്രീയം

‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?

Jishitha Bigtv Jishitha Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത്  കെ സിയെയോ ?

അടൂർ പ്രകാശിന്‍റെ പ്രസ്താവനകൾക്കു പിന്നിലും കെ സി വേണുഗോപാൽ ആണെന്ന സംശയമാണ് കെ മുരളീധരൻ പരസ്യമായി പറയുന്നത്.

അടൂർ പ്രകാശ് ആദ്യം വാർത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരേ സംസാരിക്കുന്നു. യുഡിഎഫ് കൺവീനറായ താൻ നിയമനങ്ങളൊന്നും അറിയുന്നില്ലെന്ന് പ്രഖ്യാപിക്കുന്നു. പിന്നാലെ ഡൽഹിയിലെത്തുന്നു. എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കുന്നു. ശേഷം സമയംകിട്ടുമ്പോഴൊക്കെ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിയുടെ നടപടികളെ വിമർശിക്കുന്നു. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്‍റെ പ്രതികരണം പുറത്തുവന്നത്. “ഒരാൾ തുടർച്ചയായി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ഒരു കാര്യം ഉറപ്പാണ്. സംബഡി ബിഹൈൻഡ് കർട്ടൻ. അതാരാണെന്നു ഞാൻ പറയുന്നില്ല.” വി ഡി സതീശനെതിരായ നീക്കങ്ങളിലെല്ലാം കെ സി വേണുഗോപാലിനെ സംശയിക്കുന്നതു പതിവാണ്. എക്സൈസ് സഹകരണ മന്ത്രി എം ലിജു എടുക്കുന്ന ശക്തമായ തീരുമാനങ്ങൾക്കു പിന്നിലും കെ സിയുടെ സാന്നിധ്യം ആരോപിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൽസരത്തിൽ വി ഡി സതീശൻ വിജയിച്ചെങ്കിലും കെസിയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ച മൽസരമാണ് കഴിഞ്ഞുപോയത്. എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും കെസി വേണുഗോപാലിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്‍റെ സംബഡി ബിഹൈൻഡ് കർട്ടൻ പ്രയോഗം.

കെസിയും വിഡിയും രാഷ്ട്രീയത്തിൽ

കേരള രാഷ്ട്രീയത്തിലെ നേതാക്കളെല്ലാം ഫുട്ബോൾ ആരാധകരാണെങ്കിൽ അത്യുഗ്രൻ സ്മാഷുകൾ ഉതിർക്കുന്ന വോളിബോൾ ആയിരുന്നു കെ സി വേണുഗോപാലിന്‍റെ വഴി. കണ്ണൂർ മലയോരത്തെ ആ വോളിബോൾ പാരമ്പര്യവുമായി സർവകലാശാല ടീമിൽ വരെ തിളങ്ങിയ ചരിത്രമാണ് പിന്നിലുള്ളത്. വർഷം 1996. വി ഡി സതീശൻ പറവൂരിൽ കെ രാജുവിനോട് തോറ്റ് നിൽക്കുമ്പോൾ ആലപ്പുഴയിൽ നിന്ന് നിയമസഭയിൽ എത്തിയതാണ് കെ സി വേണുഗോപാൽ. രണ്ടുപേരും തമ്മിൽ പ്രായത്തിൽ ഒറ്റവയസ്സിന്‍റെ മാത്രം വ്യത്യാസം. അഞ്ചുവർഷം കെ എസ് യുവിന്‍റേയും ഏഴു വർഷം യൂത്ത് കോൺഗ്രസിന്‍റേയും സംസ്ഥാന പ്രസിഡന്‍റായ ശേഷമാണ് കെ സി അന്ന് നിയമസഭയിലേക്ക് ഇറങ്ങിയത്. ഈ രണ്ടു പദവികളിലും എത്താൻ കഴിയാതെ പോയ നേതാവായിരുന്നു വി ഡി സതീശൻ.
ആലപ്പുഴ എംഎൽഎ സ്ഥാനത്തു നിന്ന് കെ സി വേണുഗോപാൽ സഞ്ചരിച്ച ദൂരത്തിന്‍റെ പരപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു നേതാവിനും കിട്ടിയിട്ടുണ്ടാവില്ല. 1996, 2001, 2006 വർഷങ്ങളിൽ നിയമസഭയിൽ. 2004ൽ ടൂറിസം, ദേവസ്വം വകുപ്പുകളുടെ മന്ത്രി. 2009ൽ ആലപ്പുഴയിൽ നിന്ന് തന്നെ ലോക്സഭയിലേക്ക്. മൂന്നുവർഷം കേന്ദ്രമന്ത്രി. 2014ലും ആലപ്പുഴയിൽ നിന്നു തന്നെ ലോക് സഭയിൽ. 2017ൽ എഐസിസി ജനറൽ സെക്രട്ടറി. പിന്നെ സംഘടനയുടെ ചുമതല. 2019ൽ ലോക്സഭയിലേക്ക് മൽസരിക്കാതിരുന്ന വേണുഗോപാൽ പക്ഷേ സൂത്രധാരൻ എന്ന നിലയിൽ ദേശീയ ശ്രദ്ധ നേടി. രാഹുൽ ഗാന്ധിയെ വയനാട്ടിൽ എത്തിച്ചു ജയിപ്പിച്ചതിന്‍റെ ക്രെഡിറ്റിൽ മറ്റാർക്കും അവകാശമുണ്ടായിരുന്നില്ല. ആ തന്ത്രങ്ങൾക്ക് കോൺഗ്രസ് പ്രത്യുപകാരം ചെയ്തത് രാജസ്ഥാനിൽ നിന്ന് രാജ്യസഭയിൽ എത്തിച്ചാണ്. 2024ൽ വീണ്ടും ആലപ്പുഴ നിന്ന് വൻഭൂരിപക്ഷത്തിൽ ലോക്സഭയിൽ. ഇതുവരെ നയിച്ച മൽസരങ്ങളിലെല്ലാം ജയിച്ചു കയറിയതാണ് വേണുഗോപാലിന്‍റെ ചരിത്രം.

കെ കരുണാകരന്‍റെ വിശ്വസ്തരിൽ വിശ്വസ്തനായി രാഷ്ട്രീയം തുടങ്ങിയ വേണുഗോപാൽ ഒടുവിൽ തിരുത്തൽ വാദികളുടെ തലപ്പത്ത് എത്തുന്നതാണ് കേരളം കണ്ടത്. ജി കാർത്തികേയനും രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും നയിച്ച ഗ്രൂപ്പിലേക്ക് വൈകിമാത്രമെത്തി നേതൃനിരയിലേക്കുള്ള കുതിപ്പ്. വിശ്വസ്തതയുടേയും വിയോജിപ്പിന്‍റേയും ഇടങ്ങളിൽ ഒന്നാമനായിരുന്ന വേണുഗോപാൽ ഇങ്ങനെ ചരിത്രത്തിൽ പലയിടങ്ങളിലുണ്ട്.

കെ സി മറുപടി പറയുമോ?

കെ മുരളീധരൻ അടുത്തകാലം വരെ വി ഡി സതീശൻ പക്ഷക്കാരനായിരുന്നില്ല. കോൺഗ്രസിലേക്കു മടങ്ങിവന്ന ശേഷം ഉമ്മൻചാണ്ടിയായിരുന്നു സംരക്ഷകൻ. ഉമ്മൻചാണ്ടിയുടെ മരണശേഷം ഒറ്റയ്ക്കു നിന്ന മുരളീധരൻ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പൂർണമായും വി ഡി സതീശനോട് കൂറ് പ്രഖ്യാപിച്ചത്. ജയിച്ചുവന്ന എംഎൽഎമാരിൽ വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്നു പറഞ്ഞവരിൽ ഒരാളുമാണ് കെ മുരളീധരൻ. ആ മുരളീധരനാണ് അടൂർ പ്രകാശിന്‍റെ വിമർശനത്തെ കെ സിയുടെ കോർട്ടിലേക്ക് തട്ടിയിട്ടിരിക്കുന്നത്. ഇത്തരം പന്തുകൾ സ്വന്തം കോർട്ടിലേക്കു വന്നാൽ തട്ടി പുറത്തിടുന്നതാണ് ഇപ്പോഴത്തെ കെസിയുടെ രീതി. തിരിച്ചടിച്ച് വിവാദങ്ങളിലേക്കു പോകാറില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ കാണിക്കേണ്ട ഉത്തരവാദിത്തമാണ് കാരണം.
ഇപ്പോഴത്തെ വിവാദങ്ങൾ ഒരുകാര്യം പുറത്തുകൊണ്ടുവരുന്നുണ്ട്. വി ഡി സതീശന് മുന്നിൽ കല്ലും മുള്ളും നിറഞ്ഞ പാതയാണുള്ളത്. അതുമാത്രമല്ല മുഖ്യമന്ത്രിയായ ശേഷവും കൂടുതൽ പിന്തുണ നേടാൻ സതീശന് സാധിച്ചിട്ടുമില്ല. സംസ്ഥാന കോൺഗ്രസിൽ ഇടയ്ക്കുയരുന്ന മുറുമുറുപ്പുകൾ കെ സി വേണുഗോപാലിനുള്ള പിന്തുണയുടെ ശബ്ദമാണ്. മംഗലാപുരം യാത്രയും ഹെലികോപ്റ്റർ യാത്രകളും ചാർട്ടേഡ് വിമാനവുമൊക്കെ വിവാദമാക്കി ഉയർത്തിയത് പ്രതിപക്ഷമല്ല. കോൺഗ്രസിലെ തന്നെ അണികളാണ്. കെ മുരളീധരൻ പറഞ്ഞതുപോലെ കർട്ടനു പിന്നിൽ കളി നടക്കുന്നുണ്ട്.

Tags:

#Adoor Prakash #Congress Leadership Dispute #K C Venugopal #KPCC Politics #Ramesh Chennithala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

രാഷ്ട്രീയം

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം

രാഷ്ട്രീയം

‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

Recent Posts

  • ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?
  • ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം
  • ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്
  • കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്
  • സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap