Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?

രാഷ്ട്രീയം

‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?

Jishitha Bigtv Jishitha Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്?   ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?
Pinarayi Vijayan and Umman Chandy

എസ് എൻ സി ലാവ്ലിൻ കേസിൽ ഉമ്മൻ ചാണ്ടിയും സോളാർ കേസിൽ പിണറായി വിജയനും പരസ്പരം നടത്തിയ കുതികാൽ വെട്ടുകളാണ് ഇപ്പോൾ ഓർമിക്കപ്പെടുന്നത്.

‘ഒന്നും മറന്നിട്ടില്ല വിജയാ’…
ഇപ്പോൾ കോട്ടയത്തൊക്കെ ഫ്ലക്സ് ഉയരുകയാണ്. ‘ഒന്നും മറന്നിട്ടില്ല വിജയാ’ എന്നാണ് വാചകം. സോളാർ കേസ് സിബിഐക്കു വിട്ടതുമാത്രമല്ല കോട്ടയത്തെ കോൺഗ്രസുകാർ പിണറായി വിജയനെ ഓർമിപ്പിക്കുന്നത്. ജസ്റ്റിസ് ശിവരാജൻ കമ്മിഷനു മുൻപിൽ മൊഴി നൽകാൻ ഉമ്മൻ ചാണ്ടി പോയിരിക്കേണ്ടി വന്ന സന്ദർഭമുണ്ട്. അതുപോലെ കേരളമങ്ങോളമിങ്ങോളം മൈക്കുകെട്ടി ഉമ്മൻചാണ്ടിക്കെതിരേ നടത്തിയ പ്രസംഗങ്ങളുണ്ട്. ആ സിബിഐ അന്വേഷണത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികളെല്ലാവരും കുറ്റവിമുക്തരായി. ആർക്കെതിരേയും ഒരു തെളിവും കണ്ടെത്തിയില്ല എന്നാണ് സിബിഐ എഴുതിയത്. ഇങ്ങനെ ഒരു സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ എന്തിന് ഉത്തരവിട്ടു?

ലാവ്ലിൻ കേസിലെ കുടിപ്പക?

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് എ കെ ആന്‍റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പകരം എത്തിയതാണ് ഉമ്മൻചാണ്ടി. ആ ഭരണത്തിന്‍റെ ഏറ്റവും അവസാന ദിവസങ്ങളിലൊന്നിലാണ് ഉമ്മൻ ചാണ്ടി ആ തീരുമാനം എടുത്തത്. അവസാനത്തെ മന്ത്രിസഭാ യോഗമാണ് ലാവ്ലിൻ കേസ് സിബിഐക്കു വിടാൻ തീരുമാനിച്ചത്. ആ സിബിഐ അന്വേഷണമാണ് പിണറായി വിജയനെ ലാവ്ലിൻ കേസിൽ പ്രതിയാക്കിയത്. പിണറായി വിജയനെ കുറ്റക്കാരനാക്കി സിബിഐ കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ആ കുറ്റപത്രം സിബിഐ കോടതി റദ്ദാക്കി. ഹൈക്കോടതി അതു ശരിവച്ചു. 2017ൽ സിബിഐ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ വാദം കേട്ടിട്ടില്ല. ആ കേസ് ഇന്നും അവസാനിച്ചിട്ടില്ല എന്നർത്ഥം. നിലവിൽ കുറ്റക്കാരനല്ലെങ്കിലും സിബിഐ കേസ് പരിഗണിക്കാത്തിടത്തോളം പിണറായി വിജയന്‍റെ തലയ്ക്കുമുകളിൽ വാൾപോലെ അതു തൂങ്ങി നിൽക്കുകയാണ്. അതിനുള്ള പ്രതികാരമാണ് സോളാർ കേസിലെ സിബിഐ അന്വേഷണമെന്നു കരുതുന്നവരാണ് ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ളവരിൽ ഏറെയും.

കോൺഗ്രസിൽ മാത്രമല്ല യുഡിഎഫിലും വി ഡി സതീശൻ സർക്കാരിന്‍റെ സിഎംആർഎൽ കേസ് നയത്തിൽ എതിർപ്പുള്ളവരുണ്ട്. കെ കെ രമ എംഎൽഎ അതു പരസ്യമായി പറയുകയും ചെയ്തു. ടി പി ചന്ദ്രശേഖരൻ വധം പിണറായി വിജയൻ അറിയാതെ നടക്കില്ല എന്ന് പരസ്യമായി പറയുന്നയാളാണ് രമ. അങ്ങനെയൊരു പിണറായിക്കെതിരേ കേസ് എടുക്കാതെ പ്രാഥമിക അന്വേഷണവുമായി പോകാൻ തീരുമാനിച്ച യുഡിഎഫിനോട് കണക്കറ്റ ദേഷ്യം വരുന്നവർ വേറെയുമുണ്ട് യുഡിഎഫിൽ. ഒന്നും മറന്നിട്ടില്ല വിജയാ എന്ന ഫ്ലക്സ് ബോർഡുകൾ ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

ഇഡിയോടുള്ള നയം എന്ത്?

യുഡിഎഫ് ഇപ്പോൾ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലാണ്. രാജ്യമെങ്ങും ഇഡിയ്ക്കെതിരായ നയമാണ് പിന്തുടരുന്നത്. കേരളത്തിൽ മാത്രം ഇഡിയെ പിന്തുണയ്ക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നു. ഇഡിക്ക് പരവതാനി വിരിക്കുന്ന രീതിയിലാണ് പെരുമാറുന്നത് എന്ന് ഇടതുപക്ഷം നിരന്തരം വിമർശനം ഉന്നയിക്കുന്നു. ഈ വിമർശനം ഭയന്നുകൊണ്ടൊന്നും ആയിരുന്നില്ല വി ഡി സതീശൻ സർക്കാർ കോടതിയിൽ അങ്ങനെ ഒരു നയം സ്വീകരിച്ചത്. മാത്യു കുഴൽനാടനും ചാണ്ടി ഉമ്മനും എന്തു പറഞ്ഞാലും സിഎംആർഎൽ കേസ് ഏതു സമയത്തും യുഡിഎഫിന് നേരേ തിരിയാം എന്നൊരു ഭയം എല്ലാ കോൺഗ്രസ് നേതാക്കൾക്കുമുണ്ട്. മരിച്ചുപോയ ഉമ്മൻചാണ്ടിക്കു പുറമെ വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും കെ മുരളീധരനുമൊക്കെ പണം കൊടുത്തതായി ശശിധരൻ കർത്ത എഴുതിവച്ച ഡയറി ഇഡിയുടെ കയ്യിലുണ്ട്. 180 കോടിയുടെ അഴിമതി നടന്നു എന്ന് ഇഡി പറയുന്നതിൽ മൂന്നര കോടിയുടെ പങ്ക് മാത്രമാണ് നിലവിൽ വീണ ടി വഴി പിണറായി വിജയനെതിരേ ആരോപിക്കുന്നത്. ശേഷിക്കുന്ന തുക കൂടി കണ്ടെത്താൻ ഇഡി തീരുമാനിച്ചാൽ ഉന്നതരിൽ പലരും പ്രതിരോധത്തിലാകും. കോൺഗ്രസിന് ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയുണ്ടാകുന്നത് ഇക്കാരണങ്ങളാലാണ്. പിണറായി വിജയനെതിരേ ആഘോഷിക്കേണ്ട സന്ദർഭമാണ് വീണു കിട്ടിയതെങ്കിലും അത് അങ്ങനെ മുതലാക്കാൻ കഴിയാത്ത സാഹചര്യം.

Tags:

#ED Investigation Kerala #kerala politics #oommen chandy #pinaryi vijayan #SNC Lavalin Case #Solar Case Kerala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

രാഷ്ട്രീയം

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

Recent Posts

  • കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്
  • മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം
  • ‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?
  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap