CMRL കേസിൽ പിണറായി വിജയനെയ ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം അവസാനിപ്പിക്കാൻ ഇടപ്പെട്ട് KPCC. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം നൽകി. അതിനിടെ കോടതിയിൽ സർക്കാർ എടുത്ത നടപടിയെ വിമർശിച്ച് കെ കെ രമ എം.എൽ.എയും രംഗത്തെത്തി.
സി.എം.ആർ.എൽ, ഹവാലാ കേസുകളിൽ പിണറായി വിജയനെയും പ്രതിപക്ഷത്തെയും ആനുകൂലിച്ചു എന്ന പേരിൽ തലവേദന മൊത്തം കോൺഗ്രസിനാണ്. പിണറായിയെ ചൊല്ലി കോൺഗ്രസിലെ പോര് കനക്കുന്നതിനിടെയാണ് കെപിസിസിയുടെ അടിയന്തര ഇടപെടൽ. വിവാദം അവസാനിപ്പിക്കാൻ അടിയന്തര നിർദേശം നൽകി.വക്താക്കളുടെ യോഗം വിളിച്ചാണ് നിർദേശം നൽകിയത്.
വിവാദങ്ങൾ പാർട്ടിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു.എതിരാളികൾക്ക് നേരെയുള്ള വിവാദം സ്വന്തം പാർട്ടിക്ക് നേരെ തിരിച്ചു വിടരുതെന്നും നിർദേശം നൽകി. കോൺഗ്രസിൽ കനൽ ഒന്ന് കെടും എന്ന് കരുതിയപ്പോഴാണ് എജിയെ പഴിച്ച് സർക്കാരിനെതിരെ നിലപാട് പറഞ്ഞു കെ കെ രമ എംഎൽഎ രംഗത്തെത്തുന്നത്. അഴിമതിയിൽ മുങ്ങി നിൽക്കുന്ന പ്രതിപക്ഷ നേതാവും സിപിഐഎമ്മും മറുപടി പറയണം എന്ന് പറഞ്ഞശേഷം, സർക്കാരിനിട്ടൊരു കൊട്ട്. പിണറായി വിജയന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് നിരാശാജനകമാണ്, യുഡിഎഫ് സർക്കാരിന്റെ നിറം കെടുത്തുന്നതാണ് . വിമർശനങ്ങളെ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.കെ.രമ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. അതേസമയം നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ നിലപാട്.
