Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

Jishitha Bigtv Jishitha Bigtv
October 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

വിവാഹിതന് ബന്ധമൊഴിയാതെ വീണ്ടും കല്യാണമാകാമോ? ലിവ്-ഇൻ ബന്ധങ്ങൾ റജിസ്റ്റർ ചെയ്യണോ?
മതപരമായ കല്യാണ ചടങ്ങുകൾ നിലനിർത്തണോ? ഏക സിവിൽ കോഡിനായി 37 ചോദ്യങ്ങളുമായി മഹാരാഷ്ട്ര

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ഡെഡ് ലൈൻ നൽകിയിട്ടുണ്ട്. എല്ലായിടത്തും 2029ന് മുൻപ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം എന്നാണ് ആ തിട്ടൂരം. അതായത്, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടാകണം. നിലവിൽ ഗുജറാത്തും അസമും മധ്യപ്രദേശുമാണ് ഏകീകൃത സിവിൽ കോഡ് പാസാക്കിയ സംസ്ഥാനങ്ങൾ. ഗുജറാത്തിനും അസമിനും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. ഛത്തീസ് ഗഡും രാജസ്ഥാനും നിയമം രൂപീകരിക്കാനുള്ള സമിതി ഉണ്ടാക്കി കഴിഞ്ഞു. ഇതിനു പിന്നാലെയാണ് വൈബ് സൈറ്റ് തുറന്ന് മഹാരാഷ്ട്ര പൊടുന്നനെ എത്തിയത്. ഏക സിവിൽ കോഡിനായി നിയമം രൂപീകരിക്കാനുള്ള 37 ചോദ്യങ്ങളാണ് വെബ് സൈറ്റിൽ പ്രഖ്യാപിച്ചത്. ഈ ചോദ്യങ്ങളിൽ ചിലതൊക്കെ മറ്റു സംസ്ഥാനങ്ങളും പ്രഖ്യാപിച്ചതാണെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയുടെ ചോദ്യങ്ങൾ വ്യത്യസ്തമാണ്.

മഹാരാഷ്ട്രയുടെ ചോദ്യങ്ങൾ

വ്യക്തികൾക്കും സംഘടനകൾക്കും മറുപടി നൽകാം എന്ന ആമുഖത്തോടെയാണ് ചോദ്യങ്ങൾ. മതസ്വാതന്ത്ര്യം ലംഘിക്കാതെ തന്നെ ഏക സിവിൽ കോഡ് നടപ്പാക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഏറെ പ്രസക്തം. ഏക സിവിൽ കോഡ് വന്നാൽ തർക്കങ്ങളും കേസുകളും കുറയുമോ എന്നും ചോദ്യമുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം അതെ, അല്ല, അഭിപ്രായമില്ല എന്നിങ്ങനെ മൂന്ന് ഉത്തരങ്ങനളിൽ ഒന്നു നൽകാം.
വിവാഹവുമായി ബന്ധപ്പെട്ട് ഏറ്റവും ചർച്ചയാകുന്നത് ആദ്യത്തെ ചോദ്യം തന്നെയാണ്. വിവാഹം കഴിഞ്ഞ ഒരാൾക്ക് വീണ്ടും വിവാഹം കഴിക്കാൻ അനുമതി നൽകണോ എന്നാണ് ചോദ്യം. ബഹുഭാര്യാത്വത്തെ നേരിട്ട് സ്പർശിക്കുന്നതാണ് ആ ചോദ്യം. വിവാഹത്തിന് ചടങ്ങുകളും ആചാരങ്ങളും നിലനിർത്തേണ്ടതുണ്ടോ എന്നാണ് അടുത്ത ചോദ്യം. വിവാഹം അനുവദിക്കാൻ കഴിയാത്ത ബന്ധങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ടതില്ലേ എന്നാണ് മറ്റൊരു ചോദ്യം.
ലിവ് ഇൻ ബന്ധത്തിൽ താമസിക്കുന്നവർ റജിസ്റ്റർ ചെയ്യണോ എന്നൊരു ചോദ്യവും പുതു സമൂഹത്തിന് മുന്നിൽ ഉയർത്തുന്നു. ലിവ് ഇൻ ബന്ധം അവസാനിപ്പിക്കുമ്പോഴും റജിസ്ട്രേഷൻ വേണോ എന്നും ചോദ്യമുണ്ട്. വിവാഹവും വിവാഹ മോചനവും പോലെ തന്നെ ലിവ് ഇൻ ബന്ധങ്ങൾക്കും റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനാണ് നീക്കമെന്നാണ് ആരോപണം. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സ്വത്ത് കൈമാറ്റത്തിന് ഒറ്റനിയമം വേണ്ടതല്ലേ എന്നും ചോദ്യമുണ്ട്. ഉത്തരാഖണ്ഡ് ചോദ്യങ്ങൾ ഉയർത്തിയ ലൈനിൽ തന്നെയാണ് മഹാരാഷ്ട്രയും സഞ്ചരിക്കുന്നത്. എന്നാൽ ഗുജറാത്ത് 13 ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചിരുന്നത്. മുത്തലാഖ് ചൊല്ലി പിരിഞ്ഞ സ്ത്രീക്ക് അതെ ആളെ പുനർവിവാഹം കഴിക്കണമെങ്കിൽ വേറൊരു വിവാഹം കഴിച്ച് മുത്തലാഖ് ചൊല്ലി പിരിയണം എന്നതുപോലുള്ള നിയമങ്ങൾ നിലനിർത്തണോ എന്നൊക്കെ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി ചോദ്യങ്ങൾ മഹാരാഷ്ട്ര ചോദിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഇനി എന്ത്?

ചോദ്യങ്ങൾക്ക് നവംബർ 15 വരെ ഉത്തരം നൽകാൻ മഹാരാഷ്ട്ര സമയം നൽകിയിട്ടുണ്ട്. ഇതിനിടെ പൊതുജന അഭിപ്രായവും തേടും. ബോംബെ ഹൈക്കോടതിയുടെ മുൻ ജഡ്ജി എസ് ജി മെഹറെ, മഹാരാഷ്ട്രയുടെ മുൻ ചീഫ് സെക്രട്ടറി ഡി കെ ജയിൻ, മുൻ അഡ്വക്കറ്റ് ജനറൽ ബീരേന്ദ്ര സരഫ് തുടങ്ങിയവരാണ് സമിതിയിൽ ഉള്ളത്. ഉത്തരാഖണ്ഡിൽ മിക്ക ഗ്രാമങ്ങളിലും സമിതി അഭിപ്രായം തേടിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും കമ്മിറ്റി ഒരു വർഷം വരെ സമയമെടുത്താണ് റിപ്പോർട്ട് നൽകിയത്. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചാൽ ആദ്യം മന്ത്രിസഭ പരിഗണിക്കും. പിന്നീട് നിയമസഭയുടെ അംഗീകാരത്തിന് നൽകും. ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.

Tags:

#Amit Shah Uniform Civil Code Deadline #Maharashtra Uniform Civil Code #UCC in India #Uniform Civil Code 2029
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

ഇന്ത്യ

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap