Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

Jishitha Bigtv Jishitha Bigtv
October 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ധനമന്ത്രി കെ എൻ ബാലഗോപാൽ എതിർത്തിട്ടും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോയതിന് പിന്നിൽ ആര്?
കഴിഞ്ഞ 10 വർഷവും കേരളത്തിന്‍റെ ചാലകശക്തിയായിരുന്ന കിഫ്ബിയാണ് പൊടുന്നനെ സംശയ നിഴലിലേക്കു വീണത്. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ മുതൽ നടന്ന വികസന പ്രവർത്തനങ്ങളെല്ലാം കിഫ്ബി അക്കൌണ്ട് വഴിയായിരുന്നു. നികുതിപ്പണവും വായ്പയും ചേർന്നാൽ ശമ്പളവും പെൻഷനും പലിശയും ദൈനംദിന ചെലവുകളും മാത്രം നടക്കുന്ന സംസ്ഥാനത്ത് ആസ്തി വികസനം പൂർണമായും കിഫ്ബിയുടെ ചുമലിലായിരുന്നു. ആ കിഫ്ബി ദുരൂഹതയുടെ കൂടാരമായിരുന്നോ? ധനമന്ത്രി കെ എൻ ബാലഗോപാൽ പോലും കിഫ്ബി വഴിയുള്ള പ്രവർത്തനങ്ങളെ എതിർത്തോ? മുന്നറിയിപ്പുകൾക്കു ശേഷവും കിഫ്ബി വഴി എല്ലാം നടത്താനുള്ള തീരുമാനം ആരുടേതായിരുന്നു?

കിഫ്ബിയും ഭൂമിയും

പാലക്കാട്ടും കണ്ണൂരുമാണ് കിഫ്ബി കൈമെയ് മറന്നു ഭൂമി വാങ്ങിക്കൂട്ടി എന്ന് ആരോപണം ഉയരുന്നത്. കണ്ണൂരിലെ പട്ടാന്നൂർ, കോളാരി വില്ലേജുകൾ ഉൾപ്പെടുന്ന പണയത്താംപറമ്പ് മേഖലയിൽ ആയിരം ഏക്കർ. പാലക്കാട് ഒലപ്പതിയിലും കന്നമ്പ്രയിലുമായി 560 ഏക്കർ. രണ്ടും വാങ്ങിക്കൂട്ടിയത് കിൻഫ്രയ്ക്ക് വേണ്ടി. ആരോഗ്യ-വ്യവസായ മേഖലയിലെ വികസനത്തിന് എന്ന പേരിലാണ് ഭൂമി ഏറ്റെടുത്തത്. ഈ ഭൂമി ഏറ്റെടുക്കലുകൾക്ക് ആധാരമായത് കിൻഫ്രയുടെ ഒരു കൺസപ്റ്റ് നോട്ട് മാത്രമാണ്. അത് മന്ത്രിസഭ പോലും അറിയാതെയാണ് 12,710 കോടി രൂപ ഭൂമിക്കായി കിഫ്ബി അനുവദിച്ചത്. ഇതുമാത്രമല്ല കിഫ്ബിയുടെ പല പദ്ധതികളും മന്ത്രിസഭയിൽ ചർച്ച ചെയ്തിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സർക്കാരിന് പുറത്തുള്ള സംവിധാനമായി കിഫ്ബിയെ കൊണ്ടുനടന്നത് ചിലർ അവസരമാക്കി എന്നാണ് ആരോപണം.
കിഫ്ബി എടുക്കുന്ന വായ്പകളെല്ലാം സംസ്ഥാനത്തിനു വലിയ ഭാരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫയലിൽ എഴുതി എന്ന വിവരവും പുറത്തുവന്നു. അത് അവഗണിച്ച് കിഫ്ബിയുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു എന്നാണ് മറ്റൊരു ഫയലിലെ വിവരം കാണിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റുകളിൽ കിഫ്ബി വഴിയുള്ള പദ്ധതികൾ പരിമിതമായിരുന്നു. കിഫ്ബിയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനുള്ള നീക്കങ്ങളാണ് ബാലഗോപാൽ നടത്തിയത്. പിന്നീട് പക്ഷേ കിഫ്ബി പദ്ധതികളും വ്യാപകമായി ബജറ്റിൽ ഇടംപിടിച്ചു. ഇതിനു പിന്നിലും ആരുടെയെങ്കിലും സമ്മർദ്ദമുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ

കണ്ണൂരിൽ വ്യവസായ മേഖല സ്ഥാപിക്കാൻ 1000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് തോമസ് ഐസക് ബജറ്റിൽ പറഞ്ഞിരുന്നു. ഇതിന്‍റെ മറവിൽ 4896 ഏക്കർ ഭൂമി ഏറ്റെടുക്കാം എന്നാണ് കിഫ്ബിയിൽ തീരുമാനം ഉണ്ടായത്. അങ്ങനെ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ 1000 ഏക്കർ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തു കഴിഞ്ഞത്. അതിനായി 2489 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഏറ്റെടുക്കുന്നതിനു മുൻപ് സെന്‍റിന് 20,000 രൂപയ്ക്കുവരെ ചിലർ വാങ്ങിക്കൂട്ടിയതാണ് ഈ ഭൂമി. അതാണ് സെന്‍റിന് ഒന്നേകാൽ ലക്ഷം രൂപ നൽകി കിഫ്ബി ഏറ്റെടുത്തത്. ഈ ഭുമി ഈടുവച്ച് വായ്പയ്ക്കായി കിൻഫ്ര ശ്രമിച്ചെങ്കിലും സെന്‍റിന് 20,000 രൂപ പോലും വിലയില്ലെന്ന് കാണിച്ച് ബാങ്കുകൾ നിഷേധിച്ചു. ഇരുപതിനായിരം രൂപയ്ക്കു ഭൂമി വാങ്ങിക്കൂട്ടിയവർക്ക് സെന്‍റിന് ഒരു ലക്ഷം രൂപയാണ് ലാഭമായി കിട്ടിയതായി പറയുന്നത്. അങ്ങനെ ആയിരം ഏക്കർ ഭൂമിയുടെ കച്ചവടമാണ് കണ്ണൂരിൽ മാത്രം നടന്നത്.

ഭൂമിയിൽ ഇപ്പോൾ സംഭവിക്കുന്നത്?

കിഫ്ബി വാങ്ങിക്കൂട്ടിയ ഭൂമി ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഈ ഭൂമി വാങ്ങാൻ 12,727 കോടി രൂപ നീക്കിവച്ച കിഫ്ബി ഭരണച്ചെലവിനായി കരുതിയ തുകയും ഞെട്ടിക്കുന്നതാണ്. ഇത്രയും ഭൂമി വാങ്ങാനുള്ള ഭരണച്ചെലവായി 1900 കോടി രൂപയാണ് നീക്കിവച്ചത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഭരണച്ചെലവ് രണ്ടര ശതമാനത്തിൽ കൂടുതൽ വരരുത് എന്ന് ചട്ടമുള്ളപ്പോഴാണ് കിഫ്ബി 15 ശതമാനം തുക മാറ്റിവച്ചത്. കിൻഫ്ര വഴിയുള്ള ഈ ഭൂമി ഏറ്റെടുക്കലിന് ഹഡ്കോയാണ് വായ്പ നൽകിയത്. 2016-17ലെ ബജറ്റിലാണ് 1000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. തോമസ് ഐസക് ആ ബജറ്റിൽ പറഞ്ഞിരുന്ന 1000 ഏക്കറിന്‍റെ മറവിലാണ് രണ്ടിടത്തുമായി 4896 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഏഴു വർഷം കൊണ്ടാണ് ഇത്രയും ഭൂമി വാങ്ങിക്കൂട്ടിയത്. 2018 ഒക്ടോബർ 25ന് ചേർന്ന കിഫ്ബി യോഗമാണ് കണ്ണൂരും പാലക്കാട്ടും കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നിർദേശം നൽകിയത്.

Tags:

#K N Balagopal #Kannur land deal #Kerala KIIFB land acquisition #KIIFB controversy #KIIFB financial irregularities #KINFRA land acquisition #Palakkad land deal #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

കേരളം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ അധിക അകമ്പടി വാഹനങ്ങൾ വേണ്ടെന്ന് വി.ഡി. സതീശൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap