Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്

രാഷ്ട്രീയം

ഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്

Jishitha Bigtv Jishitha Bigtv
October 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്
Pnarayi Viayan

ഇഡി പാർട്ടിയെ അപമാനിക്കാൻ ചെയ്തതാണ് എന്ന എം വി ഗോവിന്ദന്‍റെ വാചകങ്ങൾ എല്ലാ അംഗങ്ങളും ഏറ്റെടുക്കുമോ?

അഴിമതിക്കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്ന ആദ്യത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി വിജയൻ. ഇതുവരെ ഇന്ത്യയിലെ ഒരു മുതിർന്ന സിപിഐഎം നേതാവിനും ഇങ്ങനെ ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചിട്ടില്ല. പിണറായി വിജയനെ സംബന്ധിച്ച് ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘത്തിനെ മുന്നിലേക്കുള്ള യാത്ര. എസ് എൻ സി ലാവ്ലിൻ കേസ് ഇതിലും സങ്കീർണമായിരുന്നു. ഇരുപതു വർഷം മുൻപ് ഇപ്പോഴത്തെ ആരോപണത്തിന്‍റെ പതിന്മടങ്ങു തുക സർക്കാരിന് നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. പക്ഷേ, ആ കേസിൽ പിണറായി വിജയൻ വ്യക്തിപരമായി നേട്ടമുണ്ടാക്കി എന്ന് ഒരു അന്വേഷണ സംഘത്തിനും തെളിയിക്കാൻ കഴിഞ്ഞില്ല.
ഇവിടെ പിണറായി വിജയന്‍റെ മകളുടെ അക്കൌണ്ടിലേക്കു വന്ന പണത്തിന് രേഖകളുണ്ട്. അത് സിഎംആർഎൽ കമ്പനിയിൽ നിന്നുള്ള കൈക്കൂലിയാണെന്ന് ഇഡി ആരോപിക്കുന്നു. ഇനി അതു മകളുടെ കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്നു തെളിയിക്കേണ്ട ബാധ്യത പിണറായി വിജയനാണ്. കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ടെങ്കിലും ശരിക്കുള്ള പ്രതി വീണ ടി അല്ല. പിണറായി വിജയന് കൈക്കൂലി സ്വീകരിക്കാനുള്ള ഇടനിലക്കാരിയായി വീണ ടി പ്രവർത്തിച്ചു എന്നാണ് ഇപ്പോൾ ഇഡി എഴുതിവയ്ക്കുന്നത്. പിണറായി വിജയൻ കൈക്കൂലിക്കാരനാണ് എന്ന് ഇ ഡി പറഞ്ഞുവയ്ക്കുകയാണ്. രാജ്യത്ത് നിരവധി നേതാക്കൾ അഴിമതി ആരോപണത്തിലും കൈക്കൂലി കേസിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്‍റേയും ബിജെപിയുടേയും ജനതാദളിന്‍റേയും നേതാക്കൾ ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇരുപതുവർഷത്തോളം കുറ്റാരോപിതനായിരുന്നു. ശശിധരൻ കർത്തയുടെ ഡയറിയിൽ എന്നതുപോലെ ജയിൻ ഹവാല ഡയറിയിൽ പേരു വന്നതിനാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രതിയായത്. അപ്പോഴൊന്നും ഒരു സിപിഐഎം നേതാവും അഴിമതി കേസിൽ കുറ്റാരോപിതനായിട്ടില്ല. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിപ്പട്ടികയിലും സംശയനിഴലിലും വന്നിട്ടുള്ള നിരവധി സിപിഐഎം നേതാക്കളുണ്ട്. പക്ഷേ ഇതുവരെ ഇങ്ങനെ അഴിമതി കേസിലോ കൈക്കൂലി കേസിലോ ഹവാല കേസിലോ ആരും കുറ്റാരോപിതരായിട്ടില്ല.

എന്തുകൊണ്ട് പിണറായി വിജയൻ?

എസ്എൻ സി ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഇപ്പോൾ കുറ്റവിമുക്തനാണ്. വിചാരണക്കോടതിയും ഹൈക്കോടതിയും പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ സുപ്രീം കോടതിയിൽ നൽകിയ ഒരു അപ്പീൽ മാത്രമാണ് ആ കേസുമായി ബന്ധപ്പെട്ടു ബാക്കിയുള്ളത്. 36 തവണയാണ് ആ കേസ് പരിഗണിക്കുന്നതു സുപ്രീം കോടതി മാറ്റിവച്ചത്. പക്ഷേ എസ് എൻ സി ലാവ്ലിൻ കേസ് ശരിക്കും സങ്കീർണമായിരുന്നു. കരാർ അനുസരിച്ച് എസ്എൻസി ലാവ്ലിൻ കമ്പനി മലബാർ കാൻസർ സെന്‍ററിനായി നൽകേണ്ടിയിരുന്നത് 98 കോടി 30 ലക്ഷം രൂപയാണ്. ആ തുകയിൽ 89 കോടി 32 ലക്ഷവും ലഭിച്ചില്ല. ഇതിനു പുറമെ കരാർ നൽകിയതിലെ സാങ്കിതേക പിഴവുമൂലം ഖജനാവിന് 20 കോടി 31 ലക്ഷം രൂപയുടെ നഷ്ടം, ഫീ നൽകുന്നത് പ്രത്യേകം കരാറിൽ ഉൾപ്പെടുത്താതതിന് 9 കോടി 48 ലക്ഷം രൂപയും 2 കോടി 21 ലക്ഷം രൂപയും വീതം നഷ്ടം. എല്ലാം ചേർന്ന് 121 കോടി രൂപയുടെ നഷ്ടമെന്ന സിഎജി റിപ്പോർട്ട് ആയിരുന്നു എസ്എൻസി ലാവ്ലിൻ കേസ് ആയി മാറിയത്. അന്നത്തെ വൈദ്യുതി മന്ത്രി എന്ന നിലയിലാണ് പിണറായി വിജയൻ കുറ്റാരോപിതനായത്. പിണറായി വിജയൻ കാനഡയിൽ പോയി കമ്പനിയുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു.
2006 മാർച്ച് 1ന് കേസ് സിബിഐക്ക് വിട്ട് ഉമ്മൻചാണ്ടി മന്ത്രിസഭയാണ് പ്രത്യക്ഷമായി രാഷ്ട്രീയ നീക്കം നടത്തിയത്. 2006ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചേർന്ന മന്ത്രിസഭയാണ് കേസ് സിബിഐക്കു വിട്ടത്. 2009 ജനുവരി 21നാണ് പിണറായി വിജയനെ പ്രതിയാക്കാൻ സിബിഐ അനുമതി തേടിയത്. അനുമതി നൽകരുതെന്ന് വി എസ് മന്ത്രിസഭ തീരുമാനിച്ചു.
പക്ഷേ ജൂൺ ഏഴിന് ഗവർണർ അനുമതി നൽകി. ജൂൺ 11ന് പിണറായിയെ പ്രതിയാക്കി സിബിഐ കുറ്റപത്രവും സമർപ്പിച്ചു. 2011 ഡിസംബറിൽ പിണറായി പ്രതിയായ അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ കൊടുത്തു. ഇവിടെയാണ് കേസിൽ നിർണായകമായ ഇടപെടൽ ഉണ്ടായത്. പിണറായി വിജയന് എതിരായ കേസും ഉദ്യോഗസ്ഥർക്ക് എതിരായ കേസും വിഭജിക്കാൻ കോടതി ഉത്തരവിട്ടു. 2013 നവംബർ 5ന് പിണറായി വിജയന് എതിരായ കുറ്റപത്രം അസാധുവാണെന്ന് സിബിഐ കോടതി ഉത്തരവിട്ടു. നാലുവർഷത്തിനു ശേഷം 2017ൽ സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. തൊട്ടുപിന്നാലെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 36 തവണ ഈ കേസ് ലിസ്റ്റ് ചെയ്തെങ്കിലും സുപ്രിം കോടതി പരിഗണിച്ചില്ല.

സിപിഐഎമ്മിനുള്ള സാധ്യതകൾ

പിണറായി വിജയനെതിരായ കേസ് ആണ്, പിണറായിക്കെതിരേ എന്നാൽ പാർട്ടിക്കെതിരേ എന്നാണെന്നും പറഞ്ഞത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. സിപിഐഎം ഇതുവരെ ഈ കേസിനെ രാഷ്ട്രീയമായി നേരിടും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നു പറഞ്ഞാൽ പിണറായി വിജയന് പൂർണ സംരക്ഷണം നൽകും എന്നാണ് അർത്ഥം. 10 വർഷം മുഖ്യമന്ത്രിയും 15 വർഷം പാർട്ടി സെക്രട്ടറിയും ആയിരുന്നയാളെ കേസ് നേരിടാൻ ഒറ്റയ്ക്കു വിടുന്നില്ല എന്നാണ് തീരുമാനം. ഇഡി അരവിന്ദ് കേജ്രിവാളിനെ എങ്ങനെ വളഞ്ഞോ അതോ രീതിയിൽ പിണറായി വിജയനെയും വളയുന്നു എന്നാണ് കണ്ടെത്തൽ. കേജ്രിവാളിനെ ലക്ഷ്യം വയ്ക്കുമ്പോൾ ആംആദ്മി പാർട്ടിയായിരുന്നു ലക്ഷ്യം. അക്കാര്യത്തിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഡൽഹിയിലെ സർക്കാരിനെ തൂത്തുമാറ്റാൻ കഴിഞ്ഞു. അതുപോലെ കേരളത്തിൽ സിപിഐഎമ്മിനേയും ഇനിയൊരു അവസരം നൽകാതെ തൂത്തുമാറ്റാനാണ് നീക്കമെന്നാണ് പാർട്ടി പറയുന്നത്. സിപിഐഎമ്മിന്‍റെ ഈ നിലപാട് മുഴുവൻ പാർട്ടി അംഗങ്ങളുടെയും നിലപാടല്ല. വിപുലീകൃത സമ്മേളനങ്ങളിൽ പോലും കടുത്ത വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. പിണറായി വിജയനെ ഈ കേസിൽ കൊണ്ടു നടക്കേണ്ടതില്ല എന്നുവരെ പ്രതിനിധികൾ തുറന്നടിച്ചു. സിപിഐ ഏതായാലും ഈ കേസിൽ സിപിഐഎമ്മിനൊപ്പം ചേരില്ല. ഇഡിക്കെതിരായ നിലപാട് തുടരുമെങ്കിലും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ല എന്നാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. എക്സാലോജിക് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അർത്ഥഗർഭമുള്ള മൌനം തുടരുകയാണ് സിപിഐ. എം വി ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും പിണറായി വിജയന് പിന്തുണ പറയുന്നുണ്ടെങ്കിലും കേസിൽ ഏറെക്കുറെ ഒറ്റപ്പെട്ടു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്‍റെ വീടിന്‍റെ ചുമരിൽ പതിച്ച നോട്ടീസ് നൽകുന്ന അർത്ഥം എന്താണ്? ഇഡി പിണറായിയെ അപമാനിക്കാൻ ചെയ്തതാണ് എന്ന എം വി ഗോവിന്ദന്‍റെ വാചകങ്ങൾ പാർട്ടിയുടെ എല്ലാ അംഗങ്ങളും ആവർത്തിക്കുമോ എന്നാണ് ചോദ്യം? വീണ ടിയുടെ അക്കൌണ്ടിലേക്കു വന്ന ശശിധരൻ കർത്തയുടെ കമ്പനിയിലെ പണം എന്തിനു കിട്ടിയതാണെന്ന് തെളിച്ചു പറയേണ്ട ബാധ്യത ഏതായാലും പിണറായി വിജയനു തന്നെയാണ്.

Tags:

#CPIM #ED #M V GOVINDAN #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

കേരളം

സിപിഐഎം വിശാല ജില്ലാ സമിതികൾ; തിരുവനന്തപുരത്തും തൃശൂരിലും സംഘടനാ ദൗർബല്യമെന്ന് വിമർശനം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap