തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ 38 വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയായ കുറുമല വാർഡ് യുഡിഎഫ് പിടിച്ചെടുത്തു.
മംഗലപുരം മുണ്ടയ്ക്കൽ വാർഡ് എൽഡിഎഫിന്. 139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്.മലപ്പുറത്ത് നാലിൽ രണ്ടുവീതം സീറ്റുകൾ നിലനിർത്തി എൽഡിഎഫും യുഡിഎഫും. മങ്കടയിൽ എൽഡിഎഫ് മുസ്ലീം ലീഗ്–വെൽഫെയർ സഖ്യത്തെ പരാജയപ്പെടുത്തി.
പാലക്കാട് ശ്രീകൃഷ്ണപുരം 13-ാം വാർഡ് യുഡിഎഫിന്. പി. ഗിരീശൻ 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി–20 നിലനിർത്തി. ദീനമ്മ ജേക്കബാണ് വിജയിച്ചത്.
തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം. രബീഷ് മോൻ എൽഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ചാലക്കുടി 24-ാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് യുഡിഎഫ് തിരിച്ചുപിടിച്ചു. അജിത്ത് കുമാറിനാണ് വിജയം.പട്ടഞ്ചേരിയിൽ എൽഡിഎഫിന് ജയം. ബിന്ദു കുമാരി 18 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
