Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / അങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറും

ടോപ് സ്റ്റോറീസ്

അങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറും

Jishitha Bigtv Jishitha Bigtv
October 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
അങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറും
Ankitha Bhandari Murde Case

സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൌതമിനെ നിയമിച്ചത് പിൻവിക്കണം എന്നാണ് അങ്കിതയുടെ കുടുംബം ആവശ്യപ്പെടുന്നത്.

സിക്കിം ഗവർണറായി ബിജെപിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൌതമിനെ നിയമിക്കുന്നു. തൊട്ടുപിന്നാലെ ഉത്തരാഖണ്ഡിൽ നിന്ന് ഒരു ദമ്പതികൾ ഡൽഹിയിലെത്തുന്നു. അവർ ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുന്നു. സിക്കിം ഗവർണറായുള്ള ദുഷ്യന്ത് കുമാർ ഗൌതമിന്‍റെ നിയമനം മരവിപ്പിക്കണം എന്നാണ് ആവശ്യം. സമരമിരുന്നത് 2022ൽ കൊല്ലപ്പെട്ട പത്തൊൻപതുകാരി അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളായ വിരേന്ദ്ര സിങ് ഭണ്ഡാരിയും സോണി ദേവിയും. അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട് ഉടമയുമായ പുൽകിത് ആര്യയും രണ്ടു സഹായികളും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പുൽകിതിന്‍റെ റിസോർട്ടിൽ വച്ചാണ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. കേസിൽ പക്ഷേ ഒരു വിഐപിയെക്കൂടി പിടികൂടാനുണ്ടെന്ന് ആരോപിച്ച് കുടുംബം സമരത്തിലായിരുന്നു. ആ വിഐപി ദുഷ്യന്ത് കുമാർ ഗൌതം ആണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഒടുവിൽ കഴിഞ്ഞ ജനുവരിയിൽ കേസ് സിബിഐക്കു വിട്ടു. സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെയെങ്കിലും ദുഷ്യന്ത് കുമാറിന്‍റെ നിയമനം മരവിപ്പിക്കണമെന്നാണ് ഇപ്പോൾ കുടുംബത്തിന്‍റെ ആവശ്യം. ആ ആവശ്യത്തിന് പിന്തുണയർപ്പിച്ചാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇരുവരേയും കണ്ടത്.

അങ്കിത ഭണ്ഡാരിക്കു സംഭവിച്ചത്: പുൽകിത് ആര്യയുടെ ഉടമസ്ഥതിയിലുള്ള ഋഷികേശിലെ വനന്ത്ര റിസോർടിൽ റിസപ്ഷനിസ്റ്റായി അങ്കിത ഭണ്ഡാരിക്കു ജോലികിട്ടുന്നു. ജോലിയിൽ കയറി ഇരുപതാം ദിവസം അങ്കിതയെ കാണാതാകുന്നു. നാലുദിവസത്തിനു ശേഷം ചില്ല കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നു. റിസോർട്ടിൽ വച്ച് അങ്കിത കൊല്ലപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തുന്നു. റിസോർട്ട് ഉടമയായ പുൽകിത് ആര്യയും രണ്ടു സഹായികളും അറസ്റ്റിലാകുന്നു. ജോലിയിൽ കയറിയതിനു പിന്നാലെ തന്നെ അങ്കിതയോട് ലൈംഗികമായി അതിഥികൾക്കു വഴങ്ങണം എന്ന് പുൽകിത് ആവശ്യപ്പെടുന്നു. ഇത് അങ്കിത നിഷേധിക്കുന്നു. ഈ ദേഷ്യത്തിന് പുൽകിത് അങ്കിതയെ കൊന്നു എന്നാണ് പൊലീസ് കേസ്. എന്നാൽ അങ്കിതയെ കടന്നാക്രമിച്ചവരിൽ ഒരു വിഐപി കൂടിയുണ്ടെന്ന് അന്നു തന്നെ വാർത്തകൾ വരുന്നു. ആ വിഐപിയുടെ ഇംഗിതത്തിന് വഴങ്ങാതെ അങ്കിത ചെറുത്തുനിന്നു. അങ്ങനെ കൊലപാതകം നടന്നു എന്നാണ് ആരോപണം. ആ വിഐപി ദുഷ്യന്ത് കുമാർ ഗൌതം ആണെന്ന് അങ്കിതയുടെ പിതാവ് വീരേന്ദ്ര സിങ് ഭണ്ഡാരി അന്നു തന്നെ പറയുന്നു. ഉത്തരാഖണ്ഡിലെ നിരവധി സന്നദ്ധ സംഘടനകൾ വിരേന്ദ്ര സിങ്ങിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഈ തുടർ സമരങ്ങളുടെ ഫലമായാണ് കഴിഞ്ഞ ജനുവരിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എങ്കിലും സിബിഐ ഇതുവരെ കേസിൽ ദുഷ്യന്ത് കുമാറിനെ പ്രതിചേർക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല.ഇപ്പോൾ ദുഷ്യന്ത് കുമാറിന്‍റെ നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വീരേന്ദ്ര സിങ്ങ് രാഷ്ട്രപതി ദ്രൌപദി മുർമുവിന് കത്തു നൽകി.

കേസിൽ ഇനി എന്ത്?

ദുഷ്യന്ത് കുമാർ ഗൌതം നിലവിൽ ആരോപണ വിധേയൻ മാത്രമാണ്. ഉത്തരാഖണ്ഡ് പൊലീസോ സിബിഐയോ പ്രതിപ്പട്ടികയിലോ സംശയിക്കുന്നവരുടെ പട്ടികയിലോ ദുഷ്യന്ത് കുമാറിന്‍റെ പേര് ചേർത്തിട്ടില്ല. സിബിഐ അന്വേഷണം നടക്കുന്നത് കേസിൽ ഉൾപ്പെട്ട വിഐപി ആര് എന്നതിലാണ്. അങ്ങനെയൊരു വിഐപി ഉണ്ടോ എന്ന് കണ്ടെത്തുകയാണ് സിബിഐയുടെ കർത്തവ്യം. കഴിഞ്ഞ പത്തുമാസത്തിനിടെ സിബിഐ അങ്ങനെയൊരു വിഐപിയിലേക്ക് എത്തിയതായി സൂചനകളില്ല. അവർ ദുഷ്യന്ത് കുമാർ ഗൌതത്തെ മൊഴിയെടുക്കാൻ പോലും സമീപിച്ചിട്ടും ഇല്ല. എന്നാൽ അങ്കിതയുടെ മാതാപിതാക്കൾക്കും ഉത്തരാഖണ്ഡിലെ വിവിധ സന്നദ്ധ സംഘടനകൾക്കും ഒരു കാര്യം ഉറപ്പാണ്. കേസിൽ ഒരു വിഐപിയുണ്ട്. ആ വിഐപി ദുഷ്യന്ത് കുമാർ ഗൌതമാണെന്ന് അവർ ആവർത്തിക്കുകയും ചെയ്യുന്നു. ഉത്തരാഖണ്ഡിൽ മാത്രം ഒതുങ്ങി നിന്ന കേസ് ദേശീയ ശ്രദ്ധയിൽ എത്തിയത് പുതിയ ഗവർണർ നിയമനത്തോടെയാണ്. തിങ്കളാഴ്ച പുതിയ ഗവർണർമാരുടെ പട്ടിക പുറത്തുവന്നപ്പോഴാണ് അതിൽ ദുഷ്യന്ത് കുമാറിന്‍റെ പേരും ഇടംപിടിച്ചത്.

 

Read also : https://bigtv24x7.com/latest/kerala-health-department-staff-shortage

Tags:

#Ankitha Bhandari #dhushyanth kumar goutham #murder case #Sikkim
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

ചേലക്കരയിലെ ഇടതുകോട്ടയിൽ UDF ന് അട്ടിമറി വിജയം;കുറുമല പിടിച്ചെടുത്തു

ടോപ് സ്റ്റോറീസ്

റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

കേരളം

ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap