അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പ് നടപ്പാക്കിയ വിജിലൻസിന്റെ പ്രോജക്റ്റ് സീറോയിൽ ആദ്യത്തെ വമ്പൻ കുടുങ്ങി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാഹനം വിട്ടുകൊടുക്കുന്നതിന് രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ചേർത്തല ഡിവൈഎസ്പി ആവശ്യപ്പെട്ടത്. ഇക്കാര്യം വാഹന ഉടമ വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഡിവൈഎസ്പി അനിൽകുമാർ നിരീക്ഷണത്തിലായിരുന്നു. അഡ്വാൻസായി അമ്പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് പിടിവീണത്. വിജിലൻസ് സംഘത്തെ കണ്ട് ഡിവൈഎസ്പി മതിൽ ചാടി രക്ഷപ്പെടാനും ശ്രമിച്ചു. വിജിലൻസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്.
പ്രോജക്ട് സീറോയിൽ ആദ്യ വമ്പൻ കുടുങ്ങി; ചേർത്തല ഡിവൈഎസ്പി അനിൽകുമാർ അറസ്റ്റിൽ
