ലക്ഷദ്വീപില്‍ കപ്പലില്‍ നിന്ന് യാത്രക്കാരെ കരയ്ക്ക് എത്തിക്കുന്ന വലിയ വള്ളങ്ങളുടെ സമരം തുടരുന്നു. നൂറുകണക്കിന് ദ്വീപ് വാസികളും സഞ്ചാരികളും കരയിലെത്താന്‍ നട്ടംതിരിയുകയാണ്. വള്ളങ്ങളുടെ നിരക്ക് വര്‍ധിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 2018ല്‍ നിശ്ചയിച്ച തുക എട്ട് വര്‍ഷം കഴിഞ്ഞിട്ടും പുനർനിർണയിക്കാൻ നടപടിയില്ല.
കപ്പലിലെത്തുന്നവര്‍ ആദ്യം ബോട്ടിലും പിന്നീട് ചെറുതോണികളിലുമാണ് നിലവില്‍ കരയ്ക്കെത്തുന്നത്. കാലവര്‍ഷം ശക്തമായതോടെ ചെറുതോണികളിലെ യാത്ര അപകടകരമായി. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ റോഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പ്രതിഷേധങ്ങള്‍ വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മദ്യനിരോധനം പിന്‍വലിച്ചതും, സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് കലക്ടറുടെ നിരോധന ഉത്തരവ്. പ്രതിഷേധിക്കാന്‍ ഓരോ ദ്വീപിലും പ്രത്യേക സ്ഥലം ക്രമീകരിക്കാനാണ് നീക്കം.
