ചാരുംമൂട്ടിലെ ജി ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ കുടുംബസമേതം സുധാകരൻ ഇന്നലെയെത്തി പുഷ്പാർച്ചന നടത്തിയതിന് പിന്നാലെയാണ് സുധാകരനെതിരെ സിപിഎം നിലപാട് വ്യക്തമാക്കിയത്. സുധാകരന്റേത് അങ്ങേയറ്റം നാണംകെട്ട നടപടിയാണ്.സഹോദര സ്നേഹം കൊണ്ടല്ല സുധാകരൻ എത്തിയത് എന്നും ഭുവനേശ്വരന്റെ കൊലപാതകികളായ കോൺഗ്രസിനെ കൂട്ടുപിടിച്ചാണ് സുധാകരൻ എത്തിയത് എന്നും ഏരിയാ സെക്രട്ടറി ബിനു പറഞ്ഞു. നോമിനേഷൻ കൊടുത്തപ്പോൾ സുധാകരൻ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയില്ല.അന്ന് കോൺഗ്രസിനെ പിണക്കാൻ സുധാകരന് കഴിയില്ലായിരുന്നു എന്നും ഏരിയ സെക്രട്ടറി വിമർശിച്ചു
അതേസമയം ആരാണ് ബിനു എന്നും,ഭുവനേശ്വരന്റെ കുടുംബമാണ് രക്തസാക്ഷി മണ്ഡപത്തിൽ എത്തിയതെന്നും പാർട്ടി സമ്മേളനത്തിൽ ബഹളമുണ്ടാക്കി സെക്രട്ടറിയായവനാണ് ബിനു എന്നുമായിരുന്നു സുധാകരന്റെ മറുപടി.പാർട്ടിയുടെ ഭൂമിയിൽ അല്ല കശുവണ്ടി തൊഴിലാളി യൂണിയൻറെ ഭൂമിയിലാണ് രക്തസാക്ഷി മണ്ഡപം ഇരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.ഇതുപോലുള്ള നേതാക്കൾ കാരണമാണ് പാർട്ടി ഇല്ലാതാകുന്നതെന്നും സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വരണമെന്നത് കോൺഗ്രസുകാരാണ് തീരുമാനിക്കുന്നതെന്നും തന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു
