Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / വലപ്പാട് മണപ്പുറം ഗ്രൂപ്പ് സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയ സംഭവം;മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

എറണാകുളം

വലപ്പാട് മണപ്പുറം ഗ്രൂപ്പ് സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയ സംഭവം;മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

Jishitha Bigtv Jishitha Bigtv
July 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
വലപ്പാട് മണപ്പുറം ഗ്രൂപ്പ് സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയ സംഭവം;മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു
വ്യാജ വായ്പകളും ഇടപാടുകളും വഴി തട്ടിയ കോടികള്‍ ധന്യ മാറ്റിയത് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക്

തൃശൂർ വലപ്പാട് മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടിയിലേറെ രൂപ തട്ടിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതി കൊല്ലം സ്വദേശി ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുകയാണ്.2024-ൽ വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ സംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ച് വ്യാജ വായ്പകൾ സൃഷ്ടിച്ച് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് കേസ്.

കുഴല്‍പ്പണമിടപാടുകളും വിദേശ അക്കൗണ്ടിലേക്ക് പണം എത്തിയതടക്കം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സ് ലിമിറ്റഡിലെ വലപ്പാട് ശാഖയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന കൊല്ലം സ്വദേശി ധന്യമോഹനാണ് കോടികള്‍ തട്ടിയത്. പതിനെട്ട് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ധന്യ 2019 മുതലാണ് തട്ടിപ്പ് തുടങ്ങിയത്.

കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ ആപ്പിലെ പഴുതുകള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. വായ്പകളെന്ന വ്യാജേന സ്വന്തം അക്കൗണ്ടിലേക്കും പിതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റി. ഇത് പിടിക്കപ്പെടാതിരിക്കാന്‍ അയ്യായിരത്തിലധികം ഇടനില ട്രാന്‍സാക്ഷനുകളും നടത്തി. തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ധന്യ നഷ്ടപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

വലപ്പാട് ആഡംബര വീട് നിര്‍മിച്ച ധന്യ, സ്ഥലങ്ങളും വാങ്ങികൂട്ടി. നാല് വര്‍ഷത്തിനിടെ ആറ് ആഡംബര കാറുകളുമാണ് ഈ പണമുപയോഗിച്ച് വാങ്ങിയത്. കാര്‍ പാര്‍ക്കിങ്ങിനായി മാത്രം ലക്ഷങ്ങള്‍ വില നല്‍കി പ്രത്യേകം ഭൂമിയും വാങ്ങി. തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ ധന്യ, പിന്നീട് 2024 ജൂലൈ 26-ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ജയിലിലായിരുന്ന ധന്യ പിന്നീട് ജാമ്യത്തിലിറങ്ങി. ധന്യയുടെ പേരില്‍ അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. പിടിയിലാകുമ്പോള്‍ ധന്യയുടെ അക്കൗണ്ടില്‍ എണ്‍പത് ലക്ഷം രൂപയുണ്ടായിരുന്നു. പണം വിവിധ അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കാന്‍ ശ്രമിച്ചതായി ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആരംഭിച്ചത്.

Tags:

#dhanya mohan #ED #manappuram scam #valappad
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap