Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മൊഴികളിൽ അവ്യക്തതയെന്ന് ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്യും

ഏറ്റവും പുതിയത്

മൊഴികളിൽ അവ്യക്തതയെന്ന് ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്യും

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
മൊഴികളിൽ അവ്യക്തതയെന്ന് ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്യും
ജൂലൈ രണ്ടാം വാരം ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടു

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ മൊഴികളിൽ അവ്യക്തതയെന്ന് ഇഡി. രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ സിഎംആർഎൽ നൽകിയ പണത്തിന്റെ വിനിയോഗത്തിൽ വ്യക്തത വരുത്താനായില്ല. 10 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾ സംബന്ധിച്ച് വീണ വിശദീകരിച്ചു. എന്നാൽ, സേവനങ്ങൾ സംബന്ധിച്ച തെളിവുകൾ ഇത്തവണയും ഹാജരാക്കാനായില്ല. എക്സാലോജിക്കിന്റെ നിർജീവമായ അക്കൗണ്ട് വിവരങ്ങൾ കൈമാറി. ഇതിലെ ഇടപാടുകൾ വിശദമായി പരിശോധിക്കും. വീണയെ വീണ്ടും ചോദ്യം ചെയ്യും. ജൂലൈ രണ്ടാം വാരം ഹാജരാകണം.ഈ മാസം 29ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. അന്നെത്താൻ അസൗകര്യമറിയച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിച്ചത്. കേസിൽ രണ്ടാം തവണയാണ് വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒയുടെ ചില നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. അതിന്റെ പരിശോധനകൾ നടക്കുന്നതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ആദ്യ ഘട്ട ചോദ്യംചെയ്യലിൽ സിഎംആർഎല്ലിന് എന്ത് സേവനമാണ് എക്സാലോജിക് നൽകിയതെന്ന് വിശദീകരിക്കാൻ വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഈ മാസം 12ന് ഹാജരാകാനുള്ള ആദ്യ സമൻസിൽ വീണ അവധി അപേക്ഷ സമർപ്പിച്ചിരുന്നു. അഭിഭാഷകൻ മുഖേന രേഖകൾ സമർപ്പിക്കാമെന്ന ആവശ്യം തള്ളിയ ഇഡി രണ്ടാമതും സമൻസ് നൽകി. പിന്നാലെയാണ് 17ാം തീയതി ഹാജരായത്. തുടർന്ന് വീണയുടെ തിരുവനന്തപുരത്തെ ലോക്കർ തുറന്നു പരിശോധിച്ചിരുന്നെങ്കിലും രേഖകൾ ഒന്നും കണ്ടെത്തിയില്ല. എക്സാലോജിക്കിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags:

#CMRL-Exalogic case #ED #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap