Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷം; വിദേശകാര്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം. യുദ്ധം പുനരാരംഭിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ്

ലോകം

ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷം; വിദേശകാര്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം. യുദ്ധം പുനരാരംഭിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ്

BigTV News Desk BigTV News Desk
May 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷം; വിദേശകാര്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം. യുദ്ധം പുനരാരംഭിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ്
ഇറാനിൽ ഭിന്നത രൂക്ഷം; യുദ്ധ മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്ത്. ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ അനുസരിക്കാത്ത വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ പുറത്താക്കണമെന്ന് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.

റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ അഹമ്മദ് വാഹിദിയുടെ കയ്യാളായി അരാഗ്ചി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ഇറാൻ നേതൃത്വത്തിൽ ഭിന്നതയുണ്ടെന്നും അതു പരിഹരിച്ച ശേഷം യുദ്ധവിരാമം തീരുമാനിക്കാം എന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നത്. പാകിസ്താൻ രണ്ടാംഘട്ടത്തിൽ ചർച്ച നടത്തിയതു മുഴുവൻ അബ്ബാസ് അരാഗ്ചിയുമായി മാത്രമായിരുന്നു. ഒന്നാം ഘട്ടത്തിൽ ചർച്ചയ്ക്കു വന്ന സ്പീക്കറെയും ഉന്നത നേതാക്കളേയും ഒഴിവാക്കിയായിരുന്നു അരാഗ്ചി പാകിസ്താനിൽ എത്തിയത്. അരാഗ്ചി രണ്ടുവട്ടം പാകിസ്താനിൽ എത്തിയിട്ടും അമേരിക്കൻ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് എത്തിയതുമില്ല. ഇതിനിടെ അരാഗ്ചി ഒമാനിലും പിന്നീട് മോസ്കോയിയലും പോയി വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭരണനേതൃത്വത്തിന്‍റെ താൽപര്യം മറികടന്നായിരുന്നു ഈ യാത്രകൾ എന്നാണ് റിപ്പോർട്ട്. അരാഗ്ചിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന വാർത്ത ഇറാൻ ഇന്‍റർനാഷണലാണ് റിപ്പോർട്ട് ചെയ്തത്. യുദ്ധം ഏതുസമയത്തും പുനരാരംഭിക്കേണ്ടി വന്നേക്കാം എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടത്. അമേരിക്കയ്ക്കു മുന്നിലുള്ള യുദ്ധ സാധ്യതകൾ പെന്‍റഗണിലെ സൈനിക ഉദ്യോഗസ്ഥരുമായി പ്രസിഡന്‍റ് ചർച്ച ചെയ്തു. ഇറാനുമായുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ട്രംപിന്‍റെ നീക്കം. എന്നാൽ ഇറാൻ ചർച്ചയിൽ എന്താണ് നടക്കുന്നതെന്ന് തനിക്കും മറ്റ് ഏതാനും പേർക്കും മാത്രമേ അറിയൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. മധ്യസ്ഥർ വഴി ചർച്ചകൾ തുടരുന്നുണ്ട് എന്ന സൂചനയാണ് പ്രസിഡന്‍റ് നൽകിയത്. തുറമുഖങ്ങളിലെ ഉപരോധം എല്ലാ പരിധിയും ലംഘിക്കുന്നതാണെന്നാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍റെ നിലപാട്. ഉപരോധം കൊണ്ട് ഇറാന്‍റെ ഒരു എണ്ണക്കിണറും പൊട്ടിത്തെറിക്കില്ലെന്ന് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് പരിഹസിച്ചു. പകരം ആഗോള എണ്ണവില ഉയർന്ന് ലോകമെങ്ങും സമ്മർദ്ദത്തിലാവുകയേയുള്ളുവെന്നും സ്പീക്കർ അവകാശപ്പെട്ടു. ഹോർമുസിൽ ഇറാനെ നേരിടാൻ ഒപ്പം കൂടാത്തതിന് ഇറ്റലിയേയും സ്പെയിനേയും ട്രംപ് കടന്നാക്രമിച്ചു. രണ്ടു രാജ്യങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കും എന്നാണ് ഭീഷണി. കഴിഞ്ഞദിവസം ജർമനിയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

 

Tags:

#iran rift #iran us #trump warning #war
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap