Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / വെനസ്വേല ഇരട്ട ഭൂകമ്പം: മരണം പതിനായിരത്തിനു മുകളിലോ? നടുങ്ങി ലോകം

ലോകം

വെനസ്വേല ഇരട്ട ഭൂകമ്പം: മരണം പതിനായിരത്തിനു മുകളിലോ? നടുങ്ങി ലോകം

Jishitha Bigtv Jishitha Bigtv
June 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
വെനസ്വേല ഇരട്ട ഭൂകമ്പം: മരണം പതിനായിരത്തിനു മുകളിലോ? നടുങ്ങി ലോകം
രാഷ്ട്രീയ അസ്ഥിരതയ്ക്കിടെ ഇരട്ടഭൂകമ്പത്തിൽ ഉലഞ്ഞ് വെനസ്വേല, മരണസംഖ്യ ഉയരുമെന്ന് യുഎസ് ജിയോളജിക്കൽ സർവേ

വെനസ്വേലയിലെ ഇരട്ടഭൂകമ്പം ലോകം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുമെന്ന് ആശങ്ക. എത്രപേർ കൊല്ലപ്പെട്ടുവെന്നോ എത്രപേർക്കു പരുക്കേറ്റുവെന്നോ ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിൽ അമേരിക്കയുടെ ജിയോളജിക്കൽ സർവേയുടെ നിഗമനമാണ് ലോകമെങ്ങും ഭീതി പടർത്തുന്നത്. പതിനായിരം മുതൽ ഒരു ലക്ഷം പേർ വരെ കൊല്ലപ്പെട്ടിരിക്കാം എന്നാണ് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നത്. പതിനായിരം പേർ കൊല്ലപ്പെട്ടിരിക്കാൻ 44% സാധ്യതയും ഒരു ലക്ഷം പേർ കൊല്ലപ്പെട്ടിരിക്കാൻ 30% സാധ്യതയും എന്നാണ് നിഗമനം.തലസ്ഥാനമായ കാരക്കാസിന് 100 മൈൽ പടിഞ്ഞാറു ഭാഗത്താണ് ഭൂകമ്പത്തിന്‍റെ കേന്ദ്രം. ആദ്യം 7.2 മാഗ്നിറ്റ്യൂഡിലുള്ള ഭൂകമ്പവും പിന്നാലെ 7.5 മാഗ്നിറ്റ്യൂഡിലുള്ള ഭൂകമ്പവുമാണ് വെനസ്വേലയെ പിടിച്ചുലച്ചത്. എത്രവലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഊഹിക്കാൻ പോലും കഴിയാത്ത നിലയിലാണ് വെനസ്വേല. ആകാശംമുട്ടെ നിന്ന വലിയ കെട്ടിടങ്ങൾ പലതും നിലംപൊത്തി. ആദ്യത്തെ ഭൂചലനത്തിൽ ഇളകിയ കെട്ടിടങ്ങൾ രണ്ടാമത്തെ കൂടുതൽ വലിയ ഭൂചലനത്തിൽ തകർന്നു വീഴുകയായിരുന്നു. ആദ്യമുണ്ടാകുന്ന ഭൂചലനത്തേക്കാൾ വലിയ തുടർ ചലനം ഉണ്ടാകുന്നത് അപൂർവമാണ്.

32 പേരുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എഴുനൂറു പേർക്ക് പരുക്കേറ്റെന്നും സർക്കാർ ഔദ്യോഗികമായി പറയുന്നു. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ തെരയുകയാണ് രക്ഷാപ്രവർത്തകർ. പല കെട്ടിടങ്ങൾക്കും അടിയിൽ നിന്ന് സഹായത്തിനായി കേഴുന്നവരുടെ ശബ്ദം കേൾക്കാമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പ്രധാന വിമാനത്താവളവും മെട്രോയുമെല്ലാം അടച്ചു. റയിൽ ഗതാഗതം പൂർണമായും താറുമാറായി. വൈദ്യുതി ബന്ധവും അറ്റു. അതിഭീകരമായ ദുരന്തം എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ദുരന്തത്തെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഭയാനകമായിരിക്കുമെന്നും ട്രംപ് പറയുന്നു. വെനസ്വലയിൽ ദേശീയ അവധി ദിവസമായതിനാൽ ആളുകളിലേറെയും വീടുകളിൽ തന്നെ ആയിരുന്നു. ഇതും ദുരന്തത്തിന്‍റെ ആഘാതം കൂടാൻ കാരണമായി.

1900ന് ശേഷം വെനസ്വേല നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴത്തേത്. മൊറോണിൽ നിന്ന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറിയാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മൊറോണിൽ നിന്ന് 168 കിലോമീറ്റർ അകലെയായിരുന്നു ആദ്യ പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. രണ്ടുപ്രഭവകേന്ദ്രങ്ങൾ ഇത്രയും അകലെയായതാണ് ആഘാതം വർദ്ധിപ്പിച്ചത്. രണ്ടുപ്രദേശത്തിനും ചുറ്റുമുള്ള ഇടങ്ങളെല്ലാം തകർന്നടിയുകയായിരുന്നു.വെനസ്വേലയിലേക്ക് അമേരിക്ക രക്ഷാപ്രവർത്തകരുടെ പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗ്സിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യം ആക്രമിച്ച് പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ കടത്തിക്കൊണ്ടുപോയപ്പോൾ മുതൽ വെനസ്വേലയുടെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണ്. നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോർസും മയക്കുമരുന്നു കേസിൽ വിചാരണ നേരിടുകയാണ്. രാഷ്ട്രീയ അസ്ഥിരാവസ്ഥയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. ഇതിനിടെയാണ് രാജ്യത്തെ തന്നെ പിടിച്ചുലയ്ക്കുന്ന ഭൂചലനം.

Tags:

#venezuela earthquake
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക

ലോകം

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ലോകം

യുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണം

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap