ഇറാനുമായി സമാധാന കരാർ അന്തിമഘട്ടത്തിലാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ധാരണാപത്രത്തിലാണ് നിലവിൽ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിന്റെ വിശദാംശങ്ങൾ അന്തിമ ഘട്ടത്തിലെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ,ഖത്തർ ജോർദാൻ, യു.എ.ഇ., പാകിസ്ഥാൻ, തുർക്കി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം ചർച്ച നടത്തിയതായും ട്രംപ് അറിയിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണം “സൗഹൃദപരമായിരുന്നു” എന്നും ട്രംപ് പ്രതികരിച്ചു.അതേസമയം, ട്രംപിന്റെ
പ്രസ്താവനയെ ഇറാൻ ശക്തമായി നിഷേധിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശം തുടരുമെന്നും, അമേരിക്കൻ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം, റൂട്ട് അനുമതി, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ ഇറാൻ തന്നെ പ്രധാന അധികാരം നിലനിർത്തുമെന്നും അവർ വ്യക്തമാക്കി
