പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ഇന്ത്യ-അമേരിക്ക ബന്ധം, സുരക്ഷാ സഹകരണം, ആഗോള രാഷ്ട്രീയ സാഹചര്യം എന്നിവ പ്രധാന വിഷയങ്ങളായി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.കൂടിക്കാഴ്ചച്ചയ്ക്ക് ശേഷം മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു.നാലു ദിവസത്തെ സന്ദർശനത്തിനായാണ് റൂബിയോ ഇന്ത്യയിൽ എത്തിയത്. നാളെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. തിങ്കളാഴ്ച ജയ്പൂരും ആഗ്രയും സന്ദർശിക്കും. തുടർന്ന് ചൊവ്വാഴ്ച ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുക്കും.
മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ഉഭയകക്ഷി ബന്ധങ്ങളും സുരക്ഷാ വിഷയങ്ങളും ചർച്ചയായി
