Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിനെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം;അമ്മയും പങ്കാളിയും റിമാൻഡിൽസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജം’; ഭരണസമിതിയിൽ ദുരൂഹതയെന്നും ഭക്തജന കൂട്ടായ്മസ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി; നടപടികൾ വേഗത്തിലാക്കി സർക്കാർഎഡിഎം നവീൻ ബാബുവിന്റെ മരണം; നേരറിയാൻ സിബിഐ, അന്വേഷണത്തിന് യുഡിഎഫ് സർക്കാരിന്റെ ശുപാർശകുട്ടിപ്പട്ടാളം നാളെ സ്കൂളിലേക്ക്; പ്രവേശനോത്സവത്തിന് മധുരവും മിൽക്ക്‌ഷേക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ഏറ്റവും പുതിയത്

വ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

Merlin Bigtv Merlin Bigtv
June 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
വ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ പ്രതിക്ക് ഭരണം മാറിയിട്ടും പൊലീസ് സംരക്ഷണം. സി സി മുകുന്ദന്റെ പി എ മസൂദ് കെ വിനോദിനെയാണ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും അറസ്റ്റ് ചെയ്യാതെ അന്തിക്കാട് പൊലീസ് സംരക്ഷിക്കുന്നത്. ഇതോടെ കേസിൽ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചു.

15 വർഷം മുൻ മന്ത്രി വി എസ് സുനിൽ കുമാറിന്റെ പി എ ആയിരുന്ന മസൂദ് കെ വിനോദിനെ സി സി മുകുന്ദന്റെ പി എ ആയി നിയമിച്ചത് സിപിഐ തന്നെയായിരുന്നു. എന്നാൽ എംഎൽഎ പോലും അറിയാതെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നീങ്ങിയതോടെ മുകുന്ദൻ പാർട്ടിക്ക് പരാതി നൽകി. പരാതി മുഖവിലക്കെടുക്കാതെ പോകുന്നതിനിടയിലായിരുന്നു മസൂദ് വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയത്. തന്റെ വ്യാജ ഒപ്പിട്ട് 85,400 രൂപയോളം തട്ടിയെന്നും നിരവധി തട്ടിപ്പുകൾ പാർട്ടി നിയോഗിച്ച മുൻ പേഴ്സണൽ അസിസ്റ്റന്റ് ചെയ്തു എന്നുമാണ് സി സി മുകുന്ദന്റെ മൊഴി. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് എടുത്ത കേസ് ആണ് അന്തിക്കാട്ടേക്ക് മാറ്റിയത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ഇതുവരെയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാതെ പൊലീസ് പ്രതിയെ സംരക്ഷിക്കുന്നു എന്നാണ് ആക്ഷേപം. ഇതിനിടയിലാണ് അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണം മാറിയിട്ടും മസൂദ് കെ വിനോദിനെ അറസ്റ്റ് ചെയ്യാത്തത് കോൺഗ്രസ്-എൽഡിഎഫ് അന്തർധാരയുടെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Tags:

#CC Mukundan #Financial embezzlement #forging signature #Masood K Vinod
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ

ഏറ്റവും പുതിയത്

നിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെ

ഏറ്റവും പുതിയത്

പാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ

Recent Posts

  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ
  • നിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെ
  • പാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
  • വ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്
  • മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap