Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / യൂസുഫ് പത്താനെ ബിജെപി അന്ന് വിളിച്ചത് ഭൂമി കയ്യേറ്റക്കാരനെന്ന്; ഇന്ന് അതേ ഭൂമി ദാനം ചെയ്തത് എന്തുകൊണ്ട്?

രാഷ്ട്രീയം

യൂസുഫ് പത്താനെ ബിജെപി അന്ന് വിളിച്ചത് ഭൂമി കയ്യേറ്റക്കാരനെന്ന്; ഇന്ന് അതേ ഭൂമി ദാനം ചെയ്തത് എന്തുകൊണ്ട്?

Rakhi Bigtv Rakhi Bigtv
October 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
യൂസുഫ് പത്താനെ ബിജെപി അന്ന് വിളിച്ചത് ഭൂമി കയ്യേറ്റക്കാരനെന്ന്; ഇന്ന് അതേ ഭൂമി ദാനം ചെയ്തത് എന്തുകൊണ്ട്?

യൂസുഫ് പത്താന് സൗജന്യമായി നൽകുക 500 ചതുരശ്ര മീറ്റർ സ്ഥലം; നിസ്സാരവിലയ്ക്കു നൽകുന്നത് 478 ചതുരശ്ര മീറ്റർ.

ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി. ക്രിക്കറ്റ് താരവും എംപിയുമായ യൂസുഫ് പത്താന് വഡോദര നഗര വികസന അതോറിറ്റി 978 ചതുരശ്ര മീറ്റർ സ്ഥലം നൽകും. ഏകദേശം 24 സെൻറാണ് ഈ സ്ഥലം വരിക. ഇതിൽ പന്ത്രണ്ടര സെൻറ് അഥവാ 500 ചതുരശ്ര മീറ്റർ സ്ഥലം പൂർണമായും സൗജന്യമാണ്. ശേഷിക്കുന്ന പതിനൊന്നര സെൻറ് സൗജന്യവിലയ്ക്കും നൽകുമെന്നുമാണ് പ്രഖ്യാപനം. യൂസുഫ് പത്താൻറെ നിലവിലുള്ള ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലമാണ് വഡോദര നഗര വികസന അതോറിറ്റി നൽകുന്നത്. നേരത്തെ ഇതേ ഭൂമി പത്താൻ കയ്യേറി എന്നാരോപിച്ച് നിയമനടപടികൾ ആരംഭിച്ചതായിരുന്നു.
പത്താൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയതോടെയാണ് ഭൂമി സൗജന്യമായി നൽകാൻ തീരുമാനിച്ചത് എന്നാണ് ആരോപണം. വഡോദര നഗര വികസന അതോറിറ്റിയിലെ 12 അംഗങ്ങളും ബിജെപി നാമനിർദേശം ചെയ്തവരാണ്. അവർ യോഗം ചേർന്നാണ് ഭൂമി യൂസുഫ് പത്താന് വിട്ടു നൽകാൻ തീരുമാനിച്ചത്. കീഴ്വഴക്കമായി കണക്കാക്കില്ല എന്ന് പ്രത്യേകം എഴുതി ചേർത്താണ് പത്താനുള്ള ഭൂമി കൈമാറിയത്. മറ്റാരും ഇതുപോലുള്ള സൗജന്യം പ്രതീക്ഷിക്കേണ്ട എന്നാണ് വഡോദര നഗര വികസന അതോറിറ്റി പറഞ്ഞുവയ്ക്കുന്നത്.

സൗജന്യമായി ഭൂമി നൽകാമോ?

ഗുജറാത്തിലെ നിയമം അനുസരിച്ച് വികസന അതോറിറ്റികൾക്ക് സൗജന്യമായി ഭൂമി നൽകാൻ അവകാശമില്ല. വിലയ്ക്കോ, 99 വർഷത്തിൽ കൂടാത്ത പാട്ടത്തിനോ നൽകാം എന്നാണ് പറയുന്നത്. ഇങ്ങനെ ഭൂമി നൽകണമെങ്കിൽ പരസ്യം ചെയ്യുകയും താൽപര്യപത്രം ക്ഷണിക്കുകയും വേണം. നിയമത്തിലൊരിടത്തും സൗജന്യമായി കൊടുക്കാം എന്നു പറയുന്നില്ല. രാജ്യത്തിനു വേണ്ടി കളിച്ച ക്രിക്കറ്റർ എന്ന നിലയിൽ പത്താനു മാത്രം നൽകുന്ന സൗജന്യമായിട്ടാണ് ബിജെപി നേതാക്കൾ ഇതു വിശദീകരിക്കുന്നത്. 2024ൽ പത്താൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനു പിന്നാലെ കയ്യേറ്റക്കാരനാക്കി നോട്ടീസ് കൊടുത്തത് എന്തിനാണ് എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പത്താൻ നിലവിലുള്ള ബംഗ്ലാവിനോട് ചേർന്ന് കൈവശപ്പെടുത്തിയിരുന്ന സ്ഥലമാണ് ഇപ്പോൾ നൽകുന്നത്. സംസ്ഥാന സർക്കാരിൻറെ വിവേചന അധികാരം ഉപയോഗിച്ചാണ് ഭൂമി നൽകിയതെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
വ്യക്തികൾക്കു ഭൂമി സൗജന്യമായി നൽകാൻ അനുവദിക്കുന്ന ഒരു നിയമവും ഗുജറാത്തിലില്ല. യൂസുഫ് പത്താൻറെ കാര്യത്തിലാണ് ആദ്യമായി ഇങ്ങനെ സൗജന്യമായി ഭൂമി നൽകുന്നത്. പത്താന് ഭൂമി നൽകാനുള്ള ഉത്തരവിനെതിരേ വിശ്വമിത്രി ബച്ചാവോ സമിതി പരാതി നൽകിയിട്ടുണ്ട്. ഭൂമി കൊടുക്കരുതെന്ന സംസ്ഥാന സർക്കാരിൻറെ പഴയ തീരുമാനം നിലവിലുള്ളപ്പോൾ അതു ലംഘിച്ചാണ് ഭൂമി നൽകിയതെന്നാണ് പരാതി. സർക്കാർ നിരസിച്ചിട്ടും ആ ഭൂമി കൈവശം വയ്ക്കാൻ ഇത്രകാലം അനുവദിച്ചതും നിയമലംഘനമാണെന്നാണ് ആരോപണം. പത്താൻ അവസാന ഏകദിനം കളിച്ചത് 2012ലാണ്. അതിനു ശേഷം കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടി ഐപിഎൽ കളിച്ചു. ഐപിഎൽ കളിക്കുന്നത് 2019 ൽ അവസാനിപ്പിച്ചു. അതു കഴിഞ്ഞ് ഏഴു വർഷത്തിനു ശേഷം കളിയുടെ മികവിൽ എങ്ങനെയാണ് ഭൂമി നൽകുന്നത് എന്നാണ് ചോദ്യം. കളിച്ചിരുന്ന കാലത്തൊന്നും നൽകാത്ത ഭൂമി എംപിയായിരിക്കുമ്പോൾ നൽകുന്നത് നിയമലംഘനമല്ലേ?

ഭൂമി വികസിപ്പിക്കാൻ കൈമാറാമോ?

ഒരു ഭൂമി അതു വികസിപ്പിച്ച് തിരികെ ലഭിക്കുന്നതിനായി സൗജന്യമായി കൈമാറാൻ അതോറിറ്റിക്ക് അധികാരമുണ്ട്. അതു പക്ഷേ പരസ്യം നൽകിയ ശേഷം സ്ഥാപനങ്ങൾക്കോ, ചാരിറ്റബിൾ ട്രസ്റ്റുകൾക്കോ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾക്കോ നൽകാൻ മാത്രമാണ് നിയമം അനുവദിക്കുന്നത്. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾക്കു മാത്രം അങ്ങനെ നൽകാം എന്നും നിയമം പറഞ്ഞുവയ്ക്കുന്നു. യൂസുഫ് പത്താൻ മതിൽകെട്ടിത്തിരിച്ച് സ്വന്തം ബംഗ്ലാവിനോട് ചേർത്തുകഴിഞ്ഞ സ്ഥലമാണ് ഇപ്പോൾ നിയമപരമായി വിട്ടുനൽകുന്നത്. അതിൽ പൊതുജനങ്ങൾക്ക് ഒരു ഗുണവുമില്ല. അവിടെ നിർമ്മിക്കേണ്ടത് ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളോ സ്പോർട്സ് കോംപ്ലക്സുകളോ ഒക്കെ ആകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അങ്ങനെ ആണെങ്കിൽ തന്നെ ഭൂമി നേരിട്ടു കൊടുക്കാനും അതോറിറ്റിക്ക് അവകാശമില്ല. സർക്കാരിനെ വിവരം അറിയിച്ച് സർക്കാരാകണം ഭൂമി കൈമാറുന്നത്. ഇവിടെ അത്തരം ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. ഭൂമി നേരെ തന്നെ എഴുതി നൽകുകയായിരുന്നു. പക്ഷേ ഇതിനൊരു മറുവശമുണ്ട്. ഈ ഭൂമി പത്താന് നൽകാനാകുമോ എന്നു ചോദിച്ച് ഒരു കത്ത് അതോറിറ്റി സർക്കാരിന് എഴുതിയിട്ടുണ്ട്. അതു 2012ലാണ്. നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ മറുപടിയും നൽകി. അന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ആയിരുന്നു.

Tags:

#BJP #Gujarat Government #Political Controversy #Trinamool congress #Vadodara Land Controversy #YUSUF PATHAN
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

രാഷ്ട്രീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം

രാഷ്ട്രീയം

ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap