സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് ദാരുണ മരണം. ചിറയിൻകീഴിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ്–അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ചികിത്സയിൽ വീഴ്ചയുണ്ടായെന്നാരോപിച്ച് കുടുംബം രംഗത്ത്.
ഇന്ന് പുലർച്ചെയാണ് സംഭവം. അമ്മയോടും സഹോദരിയോടുംൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പാമ്പ് കടിച്ചതായാണ് സംശയം. കാലിൽ വേദനയുണ്ടെന്ന് പറഞ്ഞ് കുട്ടി കരഞ്ഞതോടെ വീട്ടുകാർക്ക് സംശയം തോന്നി. പിന്നാലെ കാലിൽ രക്തസ്രാവവും ശരീരത്തിൽ നിറമാറ്റവും കണ്ടതോടെ കുട്ടിയെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആവശ്യമായ പരിശോധന നടത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിന്നീട്
വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ കണ്ടെത്തി. നോബിൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദിക്ഷൽ. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ പാമ്പുകടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സമാന ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്
ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണമരണം
