Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയംതൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറിടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ടോപ് സ്റ്റോറീസ് / ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി

ടോപ് സ്റ്റോറീസ്

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി

BigTV News Desk BigTV News Desk
April 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി
ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി

ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസിൽ ആക്രമിക്കപ്പെട്ടതോടെ ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക. ഒരു രാജ്യത്തിന്‍റേയും കപ്പലുകളെ കടത്തിവിടാതെ ഹോർമുസ് പൂർണമായും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും നാളെ ഇസ്ലാമാബാദിൽ നടത്താനിരുന്ന കൂടിക്കാഴ്ചയും അനിശ്ചിതത്വത്തിലായി.

രണ്ട് ഇന്ത്യൻ കപ്പലുകൾക്കു നേരേയാണ് ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്തത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നു എന്ന പ്രഖ്യാപനം വിശ്വസിച്ച് കടന്നുവന്ന കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാഖിൽ നിന്നുള്ള എണ്ണയായിരുന്നു കപ്പലുകളിൽ. യുദ്ധസമയത്ത് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിലുള്ള കാലത്താണ് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഡൽഹിയിലെ ഇറാന്‍റെ അംബാസഡർ മുഹമ്മദ് ഫാത്ത്ലിയെ ഇന്ത്യ വിളിച്ചു വരുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ത്യയുടെ ആശങ്കകൾ അറിയിച്ചു.

യുദ്ധ സമയത്ത് പോലും ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയിരുന്നതിനാലാണ് ഇവിടെ വലിയ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരുന്നത്. വാണിജ്യ സിലിണ്ടറുകൾക്കു മാത്രമായിരുന്നു ക്ഷാമം. എന്നാൽ കപ്പലുകൾ പൂർണമായും തടഞ്ഞാൽ വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് ആശങ്ക. ഇന്ത്യക്ക് രണ്ടുമാസത്തേക്കു വരെ പെട്രോളിനും ഡീസലിനും ക്ഷാമം ഉണ്ടാകില്ലെങ്കിലും പാചകവാതകത്തിന്‍റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.

ഇറാന്‍റെ തുറമുഖങ്ങളെല്ലാം വളഞ്ഞ് അമേരിക്ക നടത്തുന്ന ഉപരോധം തുടരുകയാണ്. ഇതാണ് ഇറാനെ പ്രകോപിപ്പിക്കുന്നത്. യുദ്ധവിരാമത്തിന്‍റെ കാര്യത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസം വലിയ തോതിൽ തുടരുകയാണ്. നിരവധി മധ്യസ്ഥ ശ്രമങ്ങൾക്കു ശേഷവും ഇരുരാജ്യങ്ങളും സഹകരണത്തിന്‍റെ നിലയിൽ എത്തിയിട്ടില്ല. ആണവോർജ്ജത്തിന്‍റെ കാര്യത്തിലാണ് വലിയ അഭിപ്രായ വ്യത്യാസം. ഊർജ്ജാവശ്യത്തിനുള്ള യുറേനിയം സ്വയം കൈകാര്യം ചെയ്യും എന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, ഊർജ്ജാവശ്യത്തിനുള്ള യുറേനിയം അമേരിക്ക കൈമാറുന്നത് ഉപയോഗിക്കണം എന്നാണ് നിർബന്ധന. ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ല. ആണവായുധം ഉണ്ടാക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേതാക്കൾ ആണയിടുന്നുണ്ടെങ്കിലും ഇതു വിശ്വസിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാകുന്നില്ല. ഇറാന് ഏർപ്പെടുത്തിയിട്ടുള്ള വ്യാപാര ഉപരോധം ഒറ്റയടിക്ക് പിൻവലിക്കാൻ അമേരിക്ക തയ്യാറല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Tags:

#Hormuz #india #Iran
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

Recent Posts

  • ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം
  • തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ
  • ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി
  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap