തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു. എട്ടും പത്തും വയസ്സുള്ള കുട്ടികൾക്കാണ് കടിയേറ്റത്. പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി വെള്ളികുളങ്ങര സ്വദേശി ആൾജോ ആണ് മരിച്ചത്. ആൾജോയുടെ സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. അനാഷിൻ്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ഈ മാസം 18ന് രാത്രി പള്ളി വികാരിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ കാവുങ്ങൽ സിൽജോ ജോൺസി ദമ്പതികളുടെ മക്കളായ കുട്ടികൾക്കാണ് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാത്രി വീട്ടിലെത്തി കഴിച്ച ഷേയ്ക്ക് ആണ് പ്രശ്‌നമെന്ന് ആദ്യം കരുതി. പെട്ടന്ന് തന്നെ ചാലക്കുടി സെൻ്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇളയ കുട്ടിയായ എട്ടുവയസുകാരൻ ആൾജോ മരിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധയല്ല പാമ്പുകടിയേറ്റാണ് മരണമെന്ന് ഡോക്ടർ കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാമ്മ് കുട്ടികൾ കിടന്ന തലയണയുടെ അടിയിൽനിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൾജോയുടെ ജേഷ്ഠൻ അനോഷിൻ്റെ ആരോഗ്യനില ഗുരുതരമാണ്.
