Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചുപി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

ഏറ്റവും പുതിയത്

എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

 

എസ്എംഎ ബാധിച്ച കുട്ടികൾക്കായുള്ള വലിയ വിലയുടെ മരുന്ന് മാറ്റി ജനറിക് മരുന്നു നൽകുമ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ !

വിവാദമായത് എസ്എംഎയ്ക്കുള്ള മരുന്ന്. എസ്എംഎ എന്നാൽ സ്പൈനൽ മസ്കുലർ അട്രോഫി. ശരീര ചലനം, ശ്വാസോച്ഛ്വാസം, ഭക്ഷണം വിഴുങ്ങൽ തുടങ്ങിയ പ്രവൃത്തികൾ സാധ്യമാക്കുന്ന പേശികളെ നിയന്തിക്കുന്ന മോട്ടോർ ന്യൂറോണുകൾക്ക് ശേഷി ഇല്ലാതെ വരുമ്പോഴുള്ള രോഗം എന്നു പറയാം. ടൈപ്പ് 1 എസ്എംഎ ആണെങ്കിൽ ആറുമാസം പ്രായമാകുന്നതിനു മുൻപു തന്നെ ലക്ഷണങ്ങൾ പ്രകടമാകും. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും തലയുടെ ചലനം നിയന്ത്രിക്കാനുള്ള കഴിവ് ഇല്ലായ്മയുമൊക്കെ കൂടിയ അളവിൽ ഉണ്ടാകും. ടൈപ്പ് 2 ആണെങ്കിൽ ആറുമാസത്തിനും ഒന്നരവയസ്സിനുമിടയിലാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ടൈപ്പ് 3 ഒന്നരവയസ്സിനു ശേഷവും ടൈപ്പ് 4 മുതിർന്നതിനു ശേഷവും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നവയാണ്. ഏതു തരം ആണെങ്കിലും ചലനശേഷി നഷ്ടപ്പെടുന്നതും ശ്വാസോച്ഛ്വാസം അസാധ്യമാകുന്നതുമാണ് പ്രധാന ലക്ഷണം. പൂർണമായും സുഖപ്പെടുത്താനാകില്ലെങ്കിലും റിസ്ഡിപ്ലാം എന്ന മരുന്ന് വലിയ ആശ്വാസമായി മാറി. എവരിസ്ഡി എന്ന പേരിൽ റോച്ചെ ഫാർമസ്യൂട്ടിക്കൽസ് ആണ് ഇത് വിപണിയിൽ ഇറക്കുന്നത്.

കേരളത്തിൽ സംഭവിച്ചത്

2021ലാണ് ഈ മരുന്ന് ഇന്ത്യൻ വിപണിയിൽ എത്തിയത്. എസ്എംഎയ്ക്കുള്ള അംഗീകൃതമായ ഒരേയൊരു മരുന്നായിരുന്നു റിസ്ഡിപ്ലാം. 2022ൽ കേരളം ചരിത്രപരമായ തീരുമാനെമെടുത്തു. കുട്ടികൾക്ക് സൗജന്യമായി മരുന്നു നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി തിരുവനന്തപുരം എസ് എ ടിയിൽ പ്രത്യേക ക്ലിനിക്കും തുറന്നു. രോഗബാധിതരായ കുട്ടികൾക്ക് കഴിഞ്ഞ നാലുവർഷമായി മരുന്ന് സൗജന്യമായി നൽകി വരികയുമായിരുന്നു.
ഇപ്പോൾ സർക്കാർ ഒരു തീരുമാനമെടുത്തു. ഈ മരുന്നിൻറെ വില കുറഞ്ഞ ജെനറിക് വകഭേദം വാങ്ങാനായിരുന്നു ആ തീരുമാനം. ഈ തീരുമാനം വന്നതുമുതൽ ബ്രാൻഡഡ് മരുന്നു തന്നെ വേണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ കുട്ടികൾക്ക് ആ മരുന്ന് നൽകിയ സുരക്ഷ നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു കാരണം. മരുന്നു കമ്പനിയുടെ ഏജൻറുമാരാണ് ആ മരുന്നിനു വേണ്ടി വാദിക്കുന്നത് എന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞ മറുപടി.
കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം എസ് എ ടിയിൽ നിന്ന് ജനറിക് മരുന്ന് ആദ്യമായി വിതരണം ചെയ്തത്. ആ ബോട്ടിലിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറിൽ ഉണ്ടായിരുന്നത് ‘ഫിസിഷ്യൻസ് സാമ്പിൾ/ഫോർ ക്ലിനിക്കൽ ട്രയൽസ്’ എന്നായിരുന്നു. ക്ലിനിക്കൽ ട്രയൽ നടത്താൻ ഡോക്ടർമാർക്കു നൽകിയ സാമ്പിൾ എന്നർഥം. കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നു എന്ന ആരോപണവുമായി വലിയ പ്രതിഷേധമാണ് സംഭവത്തെ തുടർന്ന് കേരളമെങ്ങും ഉയർന്നത്.

നാറ്റ് സ്മാർട്ടിലേക്കുള്ള മാറ്റം

12 വയസ്സിൽ താഴെയുള്ളവർക്കാണ് സൗജന്യമായി മരുന്ന് ആദ്യം നൽകിയിരുന്നതെങ്കിലും ഇപ്പോൾ 25 വയസ്സിൽ താഴെയുള്ള എല്ലാവർക്കും നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 12 വയസ്സിൽ താഴെയുള്ള 109 പേർക്കാണ് സംസ്ഥാനത്ത് ഈ മരുന്ന് ലഭിക്കുന്നത്. 6.3 ലക്ഷം രൂപ വിലയുള്ള റിസ്ഡിപ്ലാം ബോട്ടിൽ സംസ്ഥാനത്തിന് 5.4 ലക്ഷത്തിനാണ് നൽകികൊണ്ടിരുന്നത്. നാലു ബോട്ടിൽ വില കൊടുത്തു വാങ്ങുമ്പോൾ 11 ബോട്ടിൽ സൗജന്യമായി നൽകും എന്ന കരാറും കമ്പനിയുമായിട്ട് ഉണ്ടായിരുന്നു. ഒരു വർഷം 2500 ബോട്ടിൽ ആണ് സംസ്ഥാനത്തിന് ഇങ്ങനെ ലഭിച്ചുകൊണ്ടിരുന്നത്. അതിന് 23 കോടി രൂപയാണ് കഴിഞ്ഞവർഷം ചെലവഴിച്ചത്.
കൂടുതൽ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജനറിക് മരുന്നിലേക്ക് മാറാൻ സംസ്ഥാനം തീരുമാനിച്ചത്. നാറ്റ്സ്മാർട്ടിലേക്കു മാറിയാൽ വലിയ വിലക്കുറവാണ് ഉണ്ടാകുമായിരുന്നത്. 6.3 ലക്ഷത്തിനു ലഭിച്ചിരുന്ന അതേ അളവ് മരുന്ന് 15,900 രൂപയ്ക്കു ലഭിക്കുന്ന സ്ഥിതിയുണ്ടാകും. ഇതു സംസ്ഥാന ഖജനാവിന് ഉണ്ടാക്കുന്ന ലാഭം ചില്ലറയൊന്നും ആയിരുന്നില്ല. നാറ്റ്സ്മാർട്ട് മരുന്ന് വിപണിയിൽ ഇറക്കുന്നത് നാറ്റ്കോ ഫാർമയായിരുന്നു. അതു വിപണനം ചെയ്യാൻ ഡൽഹി ഹൈക്കോടതി നാറ്റ്കോ ഫാർമയ്ക്ക് അനുമതിയും നൽകിയിരുന്നു. റിസ്ഡിപ്ലാം ഉപയോഗിച്ചാൽ ഒരു കുട്ടിക്ക് വർഷം 70 ലക്ഷം രൂപവരെ ചെലവാകും. ഒരു ബോട്ടിൽ 12 ദിവസമാണ് ഉപയോഗിക്കാൻ കഴിയുക. നാറ്റ് സ്മാർട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ ചെലവ് അഞ്ചു ലക്ഷത്തിൽ താഴെ മാത്രമായിരിക്കും. ഈ കണക്കുകളും നാറ്റ്സ്മാർട്ടിലേക്ക് മാറാൻ സർക്കാരിന് പ്രേരണയായി.

ആരൊക്കെയാണ് എതിർക്കുന്നത്

ക്യുർ എസ്എംഎ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ എന്ന ഒരു എൻജിഒയുണ്ട്. എസ്എംഎ ബാധിച്ചവരുടെ ആശ്വാസത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ്. ഈ സംഘടന പറയുന്നത് റിസ്ഡിപ്ലാം കുട്ടികളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ ഇറക്കുന്ന നാറ്റ്സ്മാർട്ടിൻറെ ഗുണം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. കുട്ടികളെ പരീക്ഷണ വസ്തുവായി വിട്ടുകൊടുക്കാൻ പാടില്ല. സൗജന്യമായി മരുന്നുകൊടുക്കുന്ന സംസ്ഥാനങ്ങളെ വിലക്കുറവിൻറെ മറവിൽ വീഴിക്കുകയാണ് ഈ കമ്പനി എന്നാണ് ആരോപണം. പെട്ടെന്ന് മരുന്ന് മാറുന്നത് കുട്ടികളുടെ ശരീര ചലനത്തെപോലും ബാധിക്കും എന്ന ആശങ്കയും ഈ സംഘടന പങ്കുവയ്ക്കുന്നു. എന്നാൽ ജനറിക് മരുന്നിൽ ഒരു ആശങ്കയും വേണ്ട എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനെതിരേ ഉയരുന്ന ആരോപണങ്ങളൊന്നും ശാസ്ത്രീയമായി നിലനിൽക്കുന്നതല്ല എന്നും ഡോക്ടർമാർ പറയുന്നു. ഇത്തരം മരുന്നുകൾക്കാവശ്യമായ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയാണ് നാറ്റ്സ്മാർട്ട് എത്തുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ചതാണ് നാറ്റ്സ്മാർട്ട്. അങ്ങനെ അംഗീകാരം കിട്ടിയ മരുന്നിന് ബയോഇക്വലൻസ് സ്റ്റഡി നടത്തേണ്ടതില്ല എന്നാണ് വാദം. നാറ്റ്സ്മാർട്ടിൻറെ ബയോ ഇക്വലൻസ് സ്റ്റഡി നടത്തിയിട്ടില്ല എന്നാണ് പ്രധാന ആരോപണമായി ഉയർന്നത്. മരുന്ന് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നതിനുള്ള പഠനമാണ് ബയോ ഇക്വലൻസ് സ്റ്റഡി. കഴിഞ്ഞ അഞ്ചുമാസമായി കേരളത്തിൽ തന്നെ നിരവധി പേർ നാറ്റ്സ്മാർട്ട് ഉപയോഗിക്കുന്നുണ്ടെന്നും രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ നിന്നെല്ലാം വിതരണം ചെയ്യുന്നുണ്ടെന്നുമാണ് കമ്പനിയുടെ വാദം.

Tags:

#Drug Safety #Generic Medicine #Natco Pharma #Natsmart #Risdiplam #SMA #SMA Medicine
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു

ഏറ്റവും പുതിയത്

പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം

ഏറ്റവും പുതിയത്

യുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ

Recent Posts

  • വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്
  • KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു
  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap