കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളും മോഷ്ടിച്ച പ്രതികൾ പിടിയിൽ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരാണ് പിടിയിലായത്. പളളിത്തോട്ടം സ്റ്റേഷൻ കഴിഞ്ഞ ദിവസമാണ് പോർട്ടിന്റെ കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റിയത്. പഴയ കെട്ടിടം പ്രവർത്തിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന വസ്തുക്കൾ പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. നടപടികൾ തുടരുന്നതിനിടെയാണ് പഴയ പോലീസ് സ്റ്റേഷനിൽ മോഷണം നടന്നത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻവെർട്ടറും സൈക്കിളും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
സ്റ്റേഷൻ പരിസരത്ത് നിന്ന് ഓട്ടോയിൽ ഇൻവർട്ടറും, സൈക്കിളും കയറ്റി കൊണ്ടുപോകുന്നതായി പള്ളിത്തോട്ടം സിഐ യ്ക് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളെ പിടി കൂടുന്നതിന് സഹായകരമായത്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ സിഐ യുടെ നേതൃത്വത്തിൽ അതിവേഗം നടന്ന അന്വേഷണത്തിലാണ് മോഷ്ടാക്കളായ പറവൂർ സ്വദേശികളായ താഹിർ, അജ്മൽ , അനസ് , നാസർ എന്നിവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
