കശുവണ്ടി അഴിമതി കേസിൽ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രോസിക്യൂഷൻ നടപടികൾ തടയണമെന്നാണ് ആവശ്യം.കോടതിയലക്ഷ്യ കേസിൽ തങ്ങൾ കക്ഷികളല്ലെന്നും തങ്ങളെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും അപ്പീലിൽ പറയുന്നു.
പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് പരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നും ഇരുവരും വാദിക്കുന്നു.സിംഗിൾ ബെഞ്ചിന്റെ ഉത്തരവുകൾ റദ്ദാക്കണമെന്നും സി.ബി.ഐ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. അപ്പീൽ തീർപ്പാകുന്നതുവരെ സി.ബി.ഐയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
