Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷിനെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ അനുവദിച്ചതെന്തിന്?; സർക്കാരിനോട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

എറണാകുളം

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷിനെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ അനുവദിച്ചതെന്തിന്?; സർക്കാരിനോട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷിനെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ അനുവദിച്ചതെന്തിന്?; സർക്കാരിനോട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ജനുവരി മുതൽ ജൂൺ വരെ മധ്യസ്ഥതയിലൂടെ ഹൈക്കോടതിയിൽ 724 കേസുകളും ജില്ലാ കോടതികളിൽ 18,110 കേസുകളും തീർപ്പാക്കി

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ പ്രോസിക്യൂഷന് സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയ കെ.എ. രതീഷിനെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഗുരുതര അഴിമതി ആരോപണങ്ങൾ നേരിടുന്ന ഒരാളെ സുപ്രധാന തസ്തികകളിൽ തുടരാൻ അനുവദിച്ചതെങ്ങനെയെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിനും കെ.എ. രതീഷിനും നോട്ടീസ് അയച്ച കോടതി, ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനും നിർദേശിച്ചു.

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ ഒന്നാം പ്രതിയായി കുറ്റപത്രം സമർപ്പിച്ച കെ.എ. രതീഷിനെതിരായ പ്രോസിക്യൂഷന് സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നിട്ടും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ സെക്രട്ടറി, റൂട്രോണിക്സിന്റെ മാനേജിംഗ് ഡയറക്ടർ, കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ മൂന്ന് പ്രധാന പദവികളിൽ അദ്ദേഹം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.

ഗുരുതര അഴിമതി ആരോപണം നേരിടുന്ന ഒരാളെ ഇത്തരം നിർണായക തസ്തികകളിൽ തുടരാൻ അനുവദിക്കുന്നത് പൊതു താൽപര്യത്തിനും ഭരണസുതാര്യതയ്ക്കും വിരുദ്ധമാണെന്നും അദ്ദേഹത്തെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, ഇത്രയും വലിയ അഴിമതി ആരോപണം നേരിടുന്ന ഒരാളെ മൂന്ന് പ്രധാന സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് സർക്കാരിനോട് ചോദിച്ചു. അഴിമതിക്ക് സാധ്യതയുള്ള സുപ്രധാന തസ്തികകളിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്നും കോടതി വാക്കാൽ പരാമർശിച്ചു. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഒരാഴ്ചയ്ക്കകം സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി, കെ.എ. രതീഷിനും നോട്ടീസ് അയച്ചു.

Tags:

#cashew corporation case #highcourt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap