Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / അവയവക്കടത്ത് കേസ്: എസ്‌ഐടി രൂപീകരിച്ച് സർക്കാർ; സ്വകാര്യ ആശുപത്രികളടക്കം സമഗ്ര അന്വേഷണത്തിന് നിർദേശം

എറണാകുളം

അവയവക്കടത്ത് കേസ്: എസ്‌ഐടി രൂപീകരിച്ച് സർക്കാർ; സ്വകാര്യ ആശുപത്രികളടക്കം സമഗ്ര അന്വേഷണത്തിന് നിർദേശം

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
അവയവക്കടത്ത് കേസ്: എസ്‌ഐടി രൂപീകരിച്ച് സർക്കാർ; സ്വകാര്യ ആശുപത്രികളടക്കം സമഗ്ര അന്വേഷണത്തിന് നിർദേശം
കേന്ദ്ര ഏജന്‍സികളും ആരോഗ്യ വകുപ്പുമായും ഏകോപിപ്പിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് എസ്‌ഐടിക്കുള്ള നിര്‍ദേശം

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്നതായി കണ്ടെത്തിയ അവയവക്കടത്ത് കേസിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സർക്കാർ. എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശനാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കേന്ദ്ര ഏജൻസികൾ, ആരോഗ്യ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാകും അന്വേഷണം മുന്നോട്ടുപോകുക.

കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ നടന്ന അവയവക്കടത്തിന്റെ ചുരുളഴിച്ചത് എറണാകുളം റൂറൽ പൊലീസിന്റെ അന്വേഷണമായിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും നടപടികൾ മന്ദഗതിയിലായെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് എസ്‌ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്.

കുന്നത്തുനാട്, വടക്കേക്കര, അമ്പലമേട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ അവയവക്കടത്ത്, വ്യാജരേഖ നിർമ്മാണം, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം എസ്‌ഐടി പരിശോധിക്കും. കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിലുള്ള സംഘം അനധികൃത വൃക്കമാറ്റ ശസ്ത്രക്രിയകൾക്കായി ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ നജീബുൾപ്പെടെ വിവിധ ജില്ലകളിലെ ഏജന്റുമാരായ എട്ട് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

35-ലധികം പേരുടെ അവയവദാനത്തിനായി ജനപ്രതിനിധികളുടെ പേരിലുള്ള ശുപാർശക്കത്തുകൾ, വില്ലേജ് സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ചെന്നാണ് കണ്ടെത്തൽ. ഇടപാടുകളുടെ പേരിൽ ഏജന്റുമാർ ലക്ഷക്കണക്കിന് രൂപ കമ്മിഷനായി കൈപ്പറ്റിയതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശ രോഗികളെ ഇന്ത്യയിലെത്തിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ അവയവദാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ വിവരം. ഹവാല, ക്രിപ്റ്റോ കറൻസി മാർഗങ്ങളിലൂടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.

സൈബർ സെൽ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സംസ്ഥാന ഇന്റലിജൻസ്, മനുഷ്യക്കടത്ത് വിരുദ്ധ സെൽ എന്നിവയിലെ ഉദ്യോഗസ്ഥരും എസ്‌ഐടിയുടെ ഭാഗമാകും. ദാതാക്കളും സ്വീകർത്താക്കളും തമ്മിലുള്ള യഥാർത്ഥ ബന്ധം, ഏജന്റുമാരുടെയും കോർഡിനേറ്റർമാരുടെയും പങ്ക്, ഡിജിറ്റൽ തെളിവുകൾ, കോൾ റെക്കോർഡുകൾ, ആശുപത്രികളുടെ പങ്ക്, വിദേശ ഏജന്റുമാരുടെ ബന്ധം എന്നിവ ഉൾപ്പെടെ കേസിന്റെ എല്ലാ വശങ്ങളും എസ്‌ഐടി അന്വേഷിക്കും. ആദ്യ യോഗം അടുത്ത ആഴ്ച ചേരും.

Tags:

#kochi #medical tourism #Organ Trafficking Case
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap