Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച; ‘പെട്രോൾ റിയാദ്’ ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ

എറണാകുളം

മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച; ‘പെട്രോൾ റിയാദ്’ ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച; ‘പെട്രോൾ റിയാദ്’ ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ
വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചിലേറെ കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍

മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് പെട്രോൾ പമ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും വ്യാപകമായി കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം, എറണാകുളം ജില്ലകളിലായി നടന്ന മോഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 25-ലധികം കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് അറിയിച്ചു.പെട്രോൾ റിയാദ്, പൂട്ട് ബൈജു, തൻസീർ എന്നിവരാണ് സംഘത്തിലെ പ്രധാന പ്രതികൾ. ഇവരിൽ നിന്ന് മോഷണമുതൽ വാങ്ങിയ നിസാർ, മിഥുൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട്, നീർപ്പാറയിലെ എച്ച്പി പെട്രോൾ പമ്പ്, മുളന്തുരുത്തിയിലെ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലടക്കം ഒരാഴ്ചയ്ക്കിടെ നടന്ന മോഷണങ്ങൾ ഒരേ സംഘമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മഴക്കോട്ടും ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ പ്രതികൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലായിരുന്നു കവർച്ച.

കവർച്ചയ്ക്കുപയോഗിച്ച ബൈക്കാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന പൊലീസ് അത് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് ബൈക്ക് സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.മോഷണമുതൽ വാങ്ങിയവരെ കണ്ടെത്തിയതോടെയാണ് കവർച്ചാ സംഘം പോലീസിന്റെ വലയിലായത്.

പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിൽ വിദഗ്ധനാണ് ‘പെട്രോൾ റിയാദ്’. കടകളുടെ പൂട്ട് തകർക്കുന്നതിൽ പ്രാവീണ്യമുള്ളയാളാണ് ‘പൂട്ട് ബൈജു’. ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതാണ് തൻസീറിന്റെ രീതി. ഇവർ ഒന്നിച്ചാണ് എറണാകുളം, കോട്ടയം ജില്ലകളിൽ തുടർച്ചയായ കവർച്ചകൾ നടത്തിയതെന്ന് പോലീസ് പറയുന്നു.

തലയോലപ്പറമ്പിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിലെ കവർച്ചയും ഇതേ സംഘമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ തുടങ്ങി വിവിധ പ്രദേശങ്ങളിലെ 200-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് പാേലീസ് എത്തിയത്.മുളന്തുരുത്തി പോലീസ് നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Tags:

#ernakulam #theft
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap