Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ട്രിപ്പ് ക്രമീകരിച്ചതിന് സ്വകാര്യ ബസിന് 7,500 രൂപ പിഴ; മോട്ടോർ വാഹന വകുപ്പിനെതിരെ ബസുടമയുടെ പ്രതിഷേധം

എറണാകുളം

ട്രിപ്പ് ക്രമീകരിച്ചതിന് സ്വകാര്യ ബസിന് 7,500 രൂപ പിഴ; മോട്ടോർ വാഹന വകുപ്പിനെതിരെ ബസുടമയുടെ പ്രതിഷേധം

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
ട്രിപ്പ് ക്രമീകരിച്ചതിന് സ്വകാര്യ ബസിന് 7,500 രൂപ പിഴ; മോട്ടോർ വാഹന വകുപ്പിനെതിരെ ബസുടമയുടെ പ്രതിഷേധം
ദിവസവരുമാനം ആയിരത്തില്‍ താഴെ മാത്രമുള്ള ബസിന് ഏഴായിരത്തിയഞ്ഞൂറ് രൂപയാണ് പിഴ ചുമത്തിയത്

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവീസ് ക്രമീകരിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം. ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിനാണ് ട്രിപ്പ് മുടക്കിയെന്ന പേരിൽ പിഴ ചുമത്തിയത്. പ്രതികാര നടപടിയാണിതെന്നാണ് ബസുടമയുടെ ആരോപണം.

സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം പുരുഷന്മാർക്കും സൗജന്യ യാത്രയും സ്ത്രീകൾക്ക് ലഡുവും നൽകി ശ്രദ്ധ നേടിയ ബസാണ് ലിറ്റിൽ ഫ്ലവർ. പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാർ മാറിയതും സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞതുമാണ് ബസുടമകൾ പറയുന്നത്.

ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകൾ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ആളൊഴിഞ്ഞ സമയങ്ങളിൽ ഒന്നിടവിട്ട് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 2.30-ലെ ഒരു ട്രിപ്പ് ഒഴിവാക്കി ബസ് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്നു. പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇതിന്റെ ചിത്രം പകർത്തി 7,500 രൂപ പിഴ ചുമത്തുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ട്രിപ്പ് ക്രമീകരിച്ചതെന്ന് അറിയിച്ചെങ്കിലും ആർടിഒ അത് പരിഗണിച്ചില്ലെന്ന് ബസുടമ ഡേവിസ് പറഞ്ഞു. സമാന രീതിയിൽ മറ്റ് സ്വകാര്യ ബസുകൾക്കും പിഴ ചുമത്തുന്നുണ്ടെന്നും, നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ബസുടമകൾ അറിയിച്ചു.

Tags:

#ernakulam #motor vehicle department #Private bus #Priyadarshini project
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap