Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കുംഭമേള വൈറൽ പെൺകുട്ടി കാണാമറയത്ത്; സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്

ഏറ്റവും പുതിയത്

കുംഭമേള വൈറൽ പെൺകുട്ടി കാണാമറയത്ത്; സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്

Merlin Bigtv Merlin Bigtv
June 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുംഭമേള വൈറൽ പെൺകുട്ടി കാണാമറയത്ത്; സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്

ഹൈക്കോടതി സംരക്ഷണം നൽകാൻ ഉത്തരവിട്ട കുംഭമേള വൈറൽ പെൺകുട്ടി കാണാമറയത്ത് തുടരുന്നു. കോടതി നിർദേശപ്രകാരം കൊച്ചി സെൻട്രൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുക്കാൻ മധ്യപ്രദേശ് പോലീസും കൊച്ചിയിൽ തുടരുകയാണ്.

ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈറൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ട കോടതി പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ കൊച്ചി സെൻട്രൽ പോലീസിന് നിർദേശം നൽകി. സുരക്ഷ നൽകാൻ പോലീസ് തയ്യാറാണെങ്കിലും പെൺകുട്ടി എവിടെയെന്ന് ഒരു വിവരവുമില്ല. പെൺകുട്ടിയുടെ അഭിഭാഷകനെ ബന്ധപ്പെട്ടെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോടതി ഉത്തരവ് നടപ്പിലാക്കാനാകാതെ അങ്കലാപ്പിലാണ് സെൻട്രൽ പോലീസ്.

കഴിഞ്ഞ ഒരു മാസമായി മധ്യപ്രദേശ് പോലീസിനൊപ്പം പെൺകുട്ടിയെയും ഭർത്താവിനെയും തേടുകയാണ് കൊച്ചി സിറ്റി പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് മധ്യപ്രദേശ് പോലീസിന്റെ അന്വേഷണം. ഒരു മാസം മുൻപും മധ്യപ്രദേശിൽ നിന്നുള്ള പോലീസ് കൊച്ചിയിലെത്തിയിരുന്നു. അന്ന് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയും ഭർത്താവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു മാസത്തിനകം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച കോടതി, അതുവരെ അറസ്റ്റ് തടഞ്ഞു.

അന്ന് മടങ്ങിയ മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ആഴ്ച വീണ്ടും കൊച്ചിയിലെത്തി. ഏലൂർ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ചിത്രവുമായി നഗരത്തിലെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെയാണ് പെൺകുട്ടി സംരക്ഷണം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Tags:

#kerala #Kumbh Mela viral girl #Madhya Pradesh #police
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap