അന്‍സിബയുടെ ആരോപണങ്ങള്‍ തള്ളി നടി ലക്ഷ്മി പ്രിയ. അന്‍സിബയുടെ പരാതിയില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. മൂന്ന് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ലക്ഷ്മി പ്രിയ. ഒരു മണിക്കൂറും 17 മിനുറ്റുമാണ് പൊലീസ് സ്റ്റേഷനില്‍ ചെലവിട്ടതെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.അൻസിബ അയച്ച മെസേജ് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; പിന്നിൽ അജണ്ടയില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
”എന്റെ കയ്യിലെ ഡിജിറ്റല്‍ തെളിവ് കൈമാറും. ഡിസംബര്‍ 10നാണ് അനാവശ്യമായ ഒരു മെസേജ് വന്നത്. എന്റെ ഭര്‍ത്താവ് പ്രശ്‌നമാക്കിയത് വിട്ടേക്കൂ. എന്റെ ഫോണിലേക്ക് അങ്ങനെയൊരു സന്ദേശം വരുമ്പോള്‍ എനിക്ക് നിയമപരമായി പോകാമല്ലോ. വ്യക്തിപരമായ പ്രശ്‌നത്തില്‍ സംഘടനയ്ക്ക് എന്ത് ബാധ്യതയാണുള്ളത്?. സംഘടനയല്ല പരിഹരിക്കേണ്ടത്. അതിന് പുറത്താണ് പരിഹരിക്കേണ്ടത്’, അവർ മാധ്യമങ്ങളോട് പറഞ്ഞു”.
അതേസമയം, തൃപ്പൂണിത്തുറ വനിതാ എസ്‌ഐ രേഷ്മയ്‌ക്കെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. തന്റെ സന്ദേശം തെറ്റായി വ്യാഖ്യാനിച്ചുവെന്നും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും അവർ ആരോപിച്ചു. ലക്ഷ്മിപ്രിയയുടെ പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും
