മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ ഉഗ്രസ്ഫോടനം നാടിനെ നടുക്കി. അര കിലോമീറ്റർ ദൂരപരിധിയിലുള്ള വീടുകൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. മുപ്പതിലധികം വീടുകളുടെ ജനൽചില്ലുകൾ തകർന്നു, രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു വീണു. വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ 600 മീറ്റർ ദൂരെയുള്ള വീടുകളിലേയ്ക്ക് വരെ പതിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പൊള്ളലേറ്റു.
കുട്ടങ്കുളം പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി ആഘോഷത്തിലായിരുന്നു കുടുംബങ്ങൾ. പൊട്ടിത്തെറി കേട്ടതോടെ വീടുകളിൽ ഉണ്ടായിരുന്നവർ ചിതറിയോടി.ഗുരുതര നാശനഷ്ടങ്ങൾ നേരിട്ട കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
മുണ്ടത്തിക്കോട് സ്ഫോടനം:മുപ്പതിലധികം വീടുകൾക്ക് കേടുപാട്
