Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ പൊലീസിന് ഗുരുതര വീഴ്ച; പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

ഏറ്റവും പുതിയത്

ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ പൊലീസിന് ഗുരുതര വീഴ്ച; പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

BigTV News Desk BigTV News Desk
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ പൊലീസിന് ഗുരുതര വീഴ്ച; പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ് എച്ച് ഒ അടക്കം പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും ആഭ്യന്തരമന്ത്രിയെ അറിയിച്ചത്. സിപിഐഎമ്മിന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തു കൊടുത്തു എന്നും കണ്ടെത്തി.

പുലർച്ചെയാണ് ഇ ഡി റെയ്ഡ് തുടങ്ങിയത്. സിപിഐഎം പ്രവർത്തകരും നേതാക്കളും പിണറായിയുടെ വീടിന് മുന്നിൽ തമ്പടിച്ച് തുടങ്ങിയെന്ന് അറിഞ്ഞിട്ടും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ മ്യൂസിയം എസ് എച്ച് ഒ ആർ പ്രശാന്ത്‌ അടക്കമുള്ളവർ തയ്യാറായില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് അടക്കം ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. മണിക്കൂറുകൾക്കുശേഷം ഇ ഡി ഉദ്യോഗസ്ഥർ വാഹനത്തിൽ പുറത്തിറങ്ങുമ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ സിപിഐഎം പ്രവർത്തകർക്ക് ആക്രമണത്തിന് വഴിയൊരുക്കി. കൺമുന്നിൽ വനിതാ ഉദ്യോഗസ്ഥർ അടക്കം ആക്രമണത്തിനിരയായിട്ടും കേരള പൊലീസ് കയ്യുംകെട്ടി നോക്കി നിന്നു.

മുൻകൂട്ടി തയ്യാറാക്കിയിരുന്നു സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സിപിഐഎം മുൻ കൗൺസിലർ ഐ പി ബിനുവും കൂട്ടരും ഇ ഡി വാഹനത്തിന് നേരെ മുട്ടയെറിഞ്ഞത് കരുതിക്കൂട്ടിയുള്ള ആക്രമണം എന്നതിനുള്ള തെളിവാണ്. വലിയതോതിലുള്ള ആക്രമണങ്ങൾക്ക് ശേഷം സിപിഐഎം പ്രവർത്തകർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഓടിക്കയറുമ്പോഴും പൊലീസിന് കയ്യുംകെട്ടി നോക്കി നിൽക്കേണ്ടി വന്നു. ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. പ്രതികളായവർ പൊലീസിന് കൺമുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടും പൊലീസ് അനങ്ങിയില്ല. ഒടുവിൽ സിപിഐഎമ്മുകാർ വിട്ടുനൽകിയ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളായ നേതാക്കൾക്ക് ഒളിവിൽ പോകാൻ അവസരം നൽകുകയും ചെയ്തു. വിവാദമുയർന്നതോടെ രാത്രിയിൽ മുൻ കൗൺസിലർ ഐ പി ബിനുവിന്റെ വീട്ടിൽ ഉൾപ്പെടെ പേരിനൊരു പരിശോധനയും നടത്തി. തുടർന്നാണ് ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയത്.

അതിനിടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവർത്തകനും നരുവാമൂട് സ്വദേശിയുമായ കിരൺ, സിപിഐഎം പ്രവർത്തകനും വട്ടിയൂർക്കാവ് സ്വദേശിയുമായ അനിൽകുമാർ എന്നിവരാണ് ഇന്ന് പിടിയിലായത്.

Tags:

#attack #CPIM #ED raid #police lapse
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap