Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിഭാഗീയ പോര്;ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം

ഇടുക്കി

സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിഭാഗീയ പോര്;ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം

BigTV News Desk BigTV News Desk
May 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിഭാഗീയ പോര്;ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം
പാർട്ടിയെ നിയന്ത്രിക്കുന്നത് കോക്കസുകൾ ആണെന്നും സംസ്ഥാന സെക്രട്ടറി കോക്കസുകളുടെ അടിമയെന്നുമായിരുന്നു അംഗങ്ങൾ നിലപാട്

നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറിയും പീരുമേട് സ്ഥാനാർഥിയുമായ കെ സലിംകുമാറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.കേന്ദ്ര കമ്മിറ്റി അംഗത്തിന്റെയും സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കൗൺസിലിൽ പരസ്പരം പോർവിളികളുമായി നേതാക്കൾ രംഗത്തിറങ്ങി. ജില്ലാ എക്സിക്യൂട്ടീവിൽ അപ്രമാദിത്വമുള്ള സലിംകുമാർ പക്ഷം പരാജയത്തിന്റെ പാപഭാരം തെരഞ്ഞെടുപ്പ് ചുമതലക്കാരായ ആക്ടിംഗ് സെക്രട്ടറിയുടെയും മുൻ എംഎൽഎയുടെയും ചുമലിൽ കെട്ടി വെക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ കമ്മിറ്റിയിലേക്ക് വന്നതോടെ കളം മാറി. അനുയോജ്യനല്ലാത്ത സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹമെന്നും വിജയത്തിനപ്പുറം പണമുണ്ടാക്കാനാണ് സലിംകുമാർ സ്ഥാനാർഥിത്വത്തിലൂടെ ശ്രമിച്ചതെന്നും ആരോപണം വന്നു.പാർട്ടിയെ ജില്ലയിൽ ഇല്ലാതാക്കുന്ന നടപടികളാണ് ജില്ലാ സെക്രട്ടറി സ്വീകരിച്ചത് ഇതിന് പാർട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നും ചിലർ മുന്നറിയിപ്പ് നൽകി.എല്ലാ മണ്ഡലം കമ്മിറ്റികളിലും മുതിർന്ന നേതാക്കളെ ഒഴിവാക്കി,ജില്ലാ സെക്രട്ടറിയുടെ താൽപര്യക്കാരെ നിയോഗിച്ചു.

ഇപ്പോഴുള്ളത് ജില്ലാ സെക്രട്ടറിയുടെ ഉപചാപകസംഘം മാത്രമെന്നും വിമർശനംഉയർന്നു. മുതിർന്ന നേതാക്കളായ കെ കെ ശിവരാമനെയും, പ്രിൻസ് മാത്യുവിനെയും അടക്കം ഒതുക്കിയത് ജില്ലാ സെക്രട്ടറി നേരിട്ടാണ്.ഇങ്ങനെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിലും നേതാക്കൾ വെറുതെ വിട്ടില്ല.ചൊക്രമുടി വിഷയത്തിലടക്കം ജില്ലാ നേതൃത്വത്തിന്ന് പങ്കുണ്ടെന്ന് വന്നിട്ടും സംസ്ഥാന നേതൃത്വം ഗൗരവത്തിൽ എടുത്തില്ല. പലതിനും ജില്ലാ നേതൃത്വത്തിന് ഒത്താശ ചെയ്തു.

എന്നാൽ സലിം കുമാറിനെയും ജില്ലാ നേതൃത്വത്തെയും ന്യായീകരിച്ച് അടിമാലി, നെടുങ്കണ്ടം, ശാന്തൻപാറ മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തി. ചിലരുടെ വ്യക്തി താൽപര്യങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അനാവശ്യ വിമർശനം ഉന്നയിച്ച് പാർട്ടിയെ മോശപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്നും സലിംകുമാർ പക്ഷം വാദിച്ചു. ഇതിനിടെ വിമർശനങ്ങളെ പ്രതിരോധിക്കാൻ കെ സലിം കുമാർ ചർച്ചയിൽ ഇടപെട്ടതോടെ മേൽകമ്മിറ്റിയിലുള്ളവർ താക്കീത് ചെയ്തു. മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ കെ ശിവരാമൻ കമ്മറ്റിയിൽ പങ്കെടുക്കാതെ വിട്ടു നിന്നതും ശ്രദ്ധേയമായി.

Tags:

#assembly election defeat #idukki cpi #k salimkumar
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap