Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി; മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിക്കെതിരെ ആരോപണം

ഇടുക്കി

റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി; മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിക്കെതിരെ ആരോപണം

BigTV News Desk BigTV News Desk
May 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി; മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിക്കെതിരെ ആരോപണം

റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി ആണ് പരാതി നൽകിയത്. ടെൻഡർ നടപടികളിലടക്കം വീഴ്ചവരുത്തി അഴിമതിക്ക് കളമൊരുക്കി എന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പരാതിയുടെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു

മന്ത്രിയായിരുന്നപ്പോൾ റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ ആവിഷ്കരിച്ച 112 കോടി രൂപയുടെ കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ അഴിമതി നടത്തിയെന്നാണ് കോൺഗ്രസ് നേതാവായ മുട്ടം സ്വദേശി ബേബി ജോസഫ് വിജിലൻസിന് പരാതി നൽകിയത്. വേണ്ടത്ര രീതിയിൽ പരസ്യം നൽകാതിരുന്നതിനാൽ കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. റീ ടെൻഡർ നടത്താതെ ഈ കമ്പനിക്ക് തന്നെ കരാർ ഉറപ്പിക്കുകയും ചെയ്തു. ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക് നൽകിയത്. ടൂറിസം മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത കടലാസ് കമ്പനിയാണ് ഇതെന്നാണ് ആരോപണം. പദ്ധതി ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കി അഞ്ച് മാസം കഴിഞ്ഞ് മാത്രമാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോടികൾ അഴിമതി ലക്ഷ്യമിട്ട് മന്ത്രിയും ചില ഉദ്യോഗസ്ഥരും ചേർന്നാണ് ടെൻഡർ ഉറപ്പിച്ചതെന്നും ആക്ഷേപമുണ്ട്. മാണി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ റോഷി അഗസ്റ്റിനെതിരെ രംഗത്ത് വന്ന പാർട്ടിയുടെ സംസ്ഥാന നേതാവായിരുന്ന ജയകൃഷ്ണൻ പുതിയേടത്ത് ബിഗ്‌ ടിവിയിലൂടെ മലങ്കര പദ്ധതിയിലടക്കം അഴിമതി ആരോപണം ഉന്നയിക്കുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:

#congress #Corruption #idukki #Irrigation #Malankara Dam #Roshi Augustin #water
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap