Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / സ്വന്തം ജഴ്സി വിൽക്കേണ്ടി വന്ന കാലത്തു നിന്ന് സൂപ്പർ താരമായി ഒർലാൻഡോ ഗിൽ; സൂപ്പർതാരമായി ജർമനിയെ ഒറ്റയ്ക്കു തടഞ്ഞ പരാഗ്വേയുടെ ഗോളി

ടോപ് സ്റ്റോറീസ്

സ്വന്തം ജഴ്സി വിൽക്കേണ്ടി വന്ന കാലത്തു നിന്ന് സൂപ്പർ താരമായി ഒർലാൻഡോ ഗിൽ; സൂപ്പർതാരമായി ജർമനിയെ ഒറ്റയ്ക്കു തടഞ്ഞ പരാഗ്വേയുടെ ഗോളി

Jishitha Bigtv Jishitha Bigtv
June 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
സ്വന്തം ജഴ്സി വിൽക്കേണ്ടി വന്ന കാലത്തു നിന്ന് സൂപ്പർ താരമായി ഒർലാൻഡോ ഗിൽ; സൂപ്പർതാരമായി ജർമനിയെ ഒറ്റയ്ക്കു തടഞ്ഞ പരാഗ്വേയുടെ ഗോളി
കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്തു നിന്നാണ് ആഗോള ഫുട്ബോൾ ലോകത്തേക്ക് ഒർലാൻഡോ എത്തുന്നത്

ഒർലാൻഡോ ഗിൽ എന്ന ഗോളിയാണ് ഇപ്പോൾ ലോകകപ്പിന്‍റെ ശ്രദ്ധാകേന്ദ്രം. നാലുവട്ടം കിരീടമണിഞ്ഞ ജർമനിയെ ഒറ്റയ്ക്കു പുറത്താക്കിയ പരാഗ്വേയുടെ ഗില്ലിന് പക്ഷേ പട്ടിണിയുടേയും പരിവട്ടത്തിന്‍റേയും ഭൂതകാലമാണ് ഉള്ളത്. സ്വന്തം കുഞ്ഞ് പിറന്നപ്പോൾ ആ ചെലവിനായി വിറ്റ് പണമാക്കാൻ ആകെ ബാക്കിയുണ്ടായിരുന്നത് ക്ലബ് വസ്ത്രങ്ങളായിരുന്നു. ആ വസ്ത്രങ്ങൾ വിറ്റാണ് അന്ന് ഒർലാൻഡോ ചെറിയ തുക കണ്ടെത്തിയത്.രണ്ടുവർഷം മുൻപ് ഒർലാൻഡോയുടെ ഭാര്യയിട്ട ഈ സാമൂഹിക മാധ്യമക്കുറിപ്പ് ആരും ശ്രദ്ധിച്ചില്ല. കഴിഞ്ഞയാഴ്ച തുർക്കിയുടെ മാരകമായ അടികൾ സേവ് ചെയ്യുന്നതു കണ്ടപ്പോഴാണ് ആരാണ് ഗിൽ എന്ന് സോഷ്യൽ മീഡിയ അന്വേഷിച്ചു പോയത്. ആ പരതലിലാണ് ഒർലാൻഡോയുടെ വിദൂരമല്ലാത്ത കഷ്ടപ്പാടിന്‍റെ കാലം തെളിഞ്ഞുവന്നത്.

എല്ലാ കഷ്ടപ്പാടുകൾക്ക് ഇടയിലും ഒർലാൻഡോ കളിച്ചുകൊണ്ടിരുന്നു. തിങ്കളാഴ്ച ബോസ്റ്റൺ സ്റ്റേഡിയത്തിൽ ജർമനിയുടെ രണ്ടു പെനൽറ്റികൾ തട്ടിയകറ്റി വിജയം കുറിച്ചത് ആ കൈകളായിരുന്നു. പണം നിർലോഭം വന്നുവീഴാത്ത ആ കൈകളിൽ നിന്നു പന്തു വഴുതിപ്പോവുകയില്ലെന്ന് ലോകം തിരിച്ചറിയുകയായിരുന്നു. കൈ ഹാവേട്സിന്‍റെ ആദ്യ പെനൽറ്റി കിക്ക് ഗിൽ തടുത്തിട്ടു. പിന്നാലെ കിമ്മിച്ചും, ഗോമസും മുസിയാലയും ഗലാഴ്സയും എടുത്തതെല്ലാം ഗോളായി. ഷൂട്ട് ഔട്ട് ഉത്തരമില്ലാതെ നീളും എന്നു തോന്നിച്ച നിമിഷങ്ങൾ. അവിടെയാണ് ഗിൽ വീണ്ടും ഉദിച്ചുയർന്നത്. നിക് വോൾട്ട് മെയ്ഡിന്‍റെ കിക്ക് തടുത്തിട്ടു. നാലു ജർമൻ ഷോട്ടുകളിൽ രണ്ടെണ്ണം തടുത്തിട്ടതോടെ പരാഗ്വേയ്ക്ക് അടുത്ത റൌണ്ടിലേക്കുള്ള വാതായനം തുറന്നു.

21 ശതമാനം മാത്രം ബോൾ കൈവശം വച്ച പരാഗ്വെ ജയിച്ചു കയറിയത് ഗില്ലിന്‍റെ ആ മികവു കൊണ്ടു മാത്രമാണ്. കളിക്കളത്തിൽ ജർമനിയുടെ അധീശത്വം നിറഞ്ഞു നിന്നപ്പോൾ ഗോൾ മുഖത്ത് ഒർലാൻഡോ ഗിൽ ഒറ്റയാനായി വിജയമൊരുക്കുകയായിരുന്നു.ഇരുപത്തിയാറുകാരനായ ഒർലാൻഡോ സാൻ ലോറൻസോ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. പരാഗ്വേയുടെ ക്ളബ് ഫുട്ബോൾ കണ്ടെത്തിയ പ്രതിഭയാണ്. പരാഗ്വേയുടെ അണ്ടർ 20 ടീമിൽ സൌത്ത് അമേരിക്കൻ ചാംപ്യൻഷിപ്പ് കളിച്ചതിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

പെറുവിനെ തോൽപ്പിച്ച് പരാഗ്വെ ലോകകപ്പിന് യോഗ്യത നേടിയ മൽസരത്തിലെ താരവും ഒർലാൻഡോ ആയിരുന്നു. പരാഗ്വെ പ്രീമിയർ ഡിവിഷനിൽ രണ്ടു കളികൾ മാത്രം കളിച്ചിട്ടുള്ള ഒർലാൻഡോ ഗിൽ അർജന്‍റൈൻ പ്രിമിയറിൽ 50 തവണ ഗോളിയായി. പരാഗ്വെ ദേശീയ ടീമിനായി 2025ൽ നാലു കളികളും 2026ൽ അഞ്ചു കളികളും മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ നാലു കളികളും ലോകകപ്പിലാണ്.

Tags:

#Orlando Gill #parague goal keeper
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ടോപ് സ്റ്റോറീസ്

റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

കേരളം

ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ

കേരളം

ടി.ജി. മോഹൻദാസിനെതിരെ അഞ്ച് വകുപ്പുകൾ; ഫോണിൽ നിന്ന് തെളിവുകൾ കണ്ടെത്തി പൊലീസ്

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap