കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം അമൽ ആർ. നെ ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ശൃംഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.എസ്ഐടിയുടെ കണ്ടെത്തൽ പ്രകാരം, നേരത്തെ അറസ്റ്റിലായ ജിതിൻ ഭാസ്കരൻ സ്ക്രീൻഷോട്ട് റിബേഷിന് കൈമാറി. തുടർന്ന് റിബേഷ് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇത് പങ്കുവെച്ചു. ഈ ഗ്രൂപ്പിലെ അംഗമായ അമൽ പിന്നീട് ‘റെഡ് ബറ്റാലിയൻ’ എന്ന മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ഷെയർ ചെയ്തതായാണ് അന്വേഷണ സംഘം പറയുന്നത്.അതേസമയം, അന്വേഷണ പരിധിയിലുള്ള റിബേഷിന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എസ്ഐടിക്ക് കടക്കാനായിട്ടില്ല. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ശൃംഖലയിലെ ആദ്യഘട്ടത്തിൽ പങ്കുവെച്ച എല്ലാവരെയും കേസിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.
കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി
