Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചുചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതിഅപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകിശീലങ്ങളെല്ലാം കോൺഗ്രസ് മാറ്റുമോ? എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനാകുമോ?കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ശീലങ്ങളെല്ലാം കോൺഗ്രസ് മാറ്റുമോ? എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനാകുമോ?

രാഷ്ട്രീയം

ശീലങ്ങളെല്ലാം കോൺഗ്രസ് മാറ്റുമോ? എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനാകുമോ?

Rakhi Bigtv Rakhi Bigtv
November 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശീലങ്ങളെല്ലാം കോൺഗ്രസ് മാറ്റുമോ? എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനാകുമോ?

എ പി അനിൽകുമാർ കെ പി സി സി അധ്യക്ഷനായാൽ പരസ്യമായ പ്രതിഷേധം ഒരു ക്യാംപിൽ നിന്നും ഉയരില്ല

എ പി അനിൽകുമാർ സാംസ്കാരിക മന്ത്രിയായിരുന്ന കാലം. മാധവിക്കുട്ടി പുന്നയൂർക്കുളത്തെ സ്വന്തം സ്ഥലം സാംസ്കാരിക വകുപ്പിന് വിട്ടുകൊടുക്കുകയാണ്. രേഖകൾ ഏറ്റുവാങ്ങാൻ മന്ത്രി മാധവിക്കുട്ടിയുടെ കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്കു വന്നു. അപ്പോൾ മാധവിക്കുട്ടിയുടെ കമൻറ്: ഇതുപോലെ സുന്ദരന്മാരായ മന്ത്രിമാർ വേണം കാര്യങ്ങൾ നടപ്പാക്കാൻ. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അനിൽകുമാർ ഒന്നു ചിരിച്ചു. പിന്നെ പറഞ്ഞു: ഞങ്ങൾ സുന്ദരന്മാരാണെന്നും കാര്യങ്ങൾ നടത്താൻ കെൽപ്പുള്ളവരാണെന്നും ഞങ്ങൾക്കു നന്നായി അറിയാം. അനിൽകുമാർ ഉള്ളിൽത്തട്ടി പറഞ്ഞതായിരുന്നു ആ മറുപടി. കഴിവുണ്ടെങ്കിലും ജാതിയുടെ കോളത്തിൽ പെടുത്തി മാത്രം മികവളക്കുന്നവരുടെ ലോകത്തെക്കുറിച്ചാണ് അനിൽകുമാർ അന്നു പറഞ്ഞത് എന്ന് വേണമെങ്കിൽ പറയാം.

ഇപ്പോൾ വി ഡി സതീശൻ മന്ത്രിസഭയിലെ മൂന്നാമൻ എന്നു വിളിക്കാം അനിൽകുമാറിനെ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിഞ്ഞാൽ റവന്യുമന്ത്രി തന്നെയാണ് തലയെടുപ്പുള്ളയാൾ. ആ അനിൽകുമാറിന് അതിലും വലിയൊരു പദവി ലഭിക്കാൻ പോകുന്നു എന്നാണ് അഭ്യൂഹങ്ങൾ. കെപിസിസിയുടെ അധ്യക്ഷനായി അനിൽകുമാറിനെ നിയമിക്കാൻ സാധ്യതയുണ്ട്. അങ്ങനെയൊരു അനുമാനത്തിന് കാരണമായി പറയുന്നത് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ ഏറ്റവും വലിയ വിശ്വസ്തനാണ് എന്നതാണ്. സർക്കാരിനെ വി ഡി സതീശൻ നയിക്കുമ്പോൾ പാർട്ടിയെ നയിക്കാൻ അനിൽകുമാർ എത്തുകയാണ്. ഇവിടെ അനിൽകുമാറിനെ നിയമിച്ചാൽ ഒരാൾപോലും പരസ്യമായി വിയോജിപ്പു പറയില്ല. ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരാൾ കെപിസിസി അധ്യക്ഷനാകുന്നതിനെ എതിർക്കാൻ ഒരാൾക്കും കഴിയില്ല എന്നതാണ് സത്യം. ആകെ നിരാശ പരസ്യമായി പ്രകടിപ്പിക്കാൻ സാധ്യതയുള്ളത് കൊടിക്കുന്നിൽ സുരേഷ് എംപിയാണ്. മല്ലികാർജ്ജുൻ ഖർഗെയുമായുള്ള അടുപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കുമെന്ന് കൊടിക്കുന്നിൽ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.

ആർക്കാണ് സാധ്യത?

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കു പറഞ്ഞു കേൾക്കുന്ന ഓരോ ആൾക്കും ഉള്ള ആനുകൂല്യങ്ങൾ എന്താണെന്നു നോക്കാം.

എ പി അനിൽകുമാർ

സാധ്യത: സുദീർഘമായ പ്രവർത്തന പാരമ്പര്യം. കെ സി വേണുഗോപാലിൻറെ പിന്തുണ. ദളിത് വിഭാഗത്തിന് ആദ്യമായി പദവി കിട്ടുന്നു എന്ന നേട്ടം.
വെല്ലുവിളി: അനിൽകുമാർ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു വന്നാൽ സമുദായ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിയിലും സർക്കാരിലും അഴിച്ചുപണി വേണ്ടി വരും.

എ പി അനിൽകുമാർ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു വരുമ്പോഴുള്ള പ്രധാന ഗുണം സുദീർഘമായ പ്രവർത്തനപാരമ്പര്യമുള്ള ഒരാൾ വരുന്നു എന്നതു തന്നെയാണ്. മുസ്ലീം ലീഗിൻറെ കൂടി അടുത്തയാളാണ് എന്നതിനാൽ മുന്നണിയിലും സ്വീകാര്യതയുണ്ടാകും. കെ സി വേണുഗോപാലിൻറെ പിന്തുണയാണ് നിർണായകമായ മറ്റൊരു ഘടകം. ദളിത് വിഭാഗത്തിന് ആദ്യമായി കെപിസിസി അധ്യക്ഷ സ്ഥാനം നൽകുന്നു എന്ന നേട്ടവുമുണ്ട്.

കൊടിക്കുന്നിൽ സുരേഷ്

സാധ്യത : എട്ടുതവണ എംപിയായ പ്രവർത്തനപാരമ്പര്യം. മല്ലികാർജുൻ ഖർഗെയുമായുള്ള അടുപ്പം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ദളിത് നേതാവ്.
വെല്ലുവിളി : പ്രബലമായ എല്ലാ ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുണ്ട് എന്ന പ്രശ്നം.
കൊടിക്കുന്നിൽ സുരേഷാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു വരുന്നതെങ്കിൽ കേരളത്തിൽ നിന്ന് എട്ടുതവണ എംപിയായ ഒരാളാണ് ആ കസേരയിലേക്കു വരുന്നത് എന്നതാണ് പ്രധാനനേട്ടം. മല്ലികാർജ്ജുൻ ഖർഗെയുമായുള്ള അടുപ്പവും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഗുണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ദളിത് നേതാവുമാണ്. പ്രബലമായ എല്ലാ ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുണ്ടാകും എന്നതാണ് വെല്ലുവിളി.

ബെന്നി ബഹന്നാൻ

സാധ്യത : പഴയ എ ഗ്രൂപ്പിൻറെ കരുത്തനായ നേതാവ്. മധ്യകേരളത്തിലുള്ള സ്വാധീനം. വിവിധ സഭകളുമായുള്ള അടുപ്പം.
വെല്ലുവിളി : പഴയ ഗ്രൂപ്പിസത്തിൻറെ ആളാണെന്ന ന്യൂനത. മറ്റു ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടും.
പഴയ എ ഗ്രൂപ്പിൻറെ കരുത്തനായ നേതാവാണ് ബെന്നി ബഹന്നാൻ. ഉമ്മൻചാണ്ടി കഴിഞ്ഞാൽ എ ഗ്രൂപ്പിനെ കൊണ്ടുനടന്നിരുന്നത് ബെന്നി ബഹന്നാൻ ആയിരുന്നു. മധ്യകേരളത്തിലെ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞയാൾ എന്ന ആനുകൂല്യവുമുണ്ട്. കോൺഗ്രസിന് നഷ്ടപ്പെട്ട പാർലമെൻറ് മണ്ഡലം തിരികെ പിടിച്ചത് ബെന്നി ബഹന്നാനാണ്. വിവിധ സഭകളുമായുള്ള അടുപ്പവും നേട്ടമാണ്. പഴയ ഗ്രൂപ്പിസത്തിൻറെ ആളാണെന്നുള്ളതാണ് കോൺഗ്രസിലെ യുവതലമുറ കാണുന്ന ഏറ്റവും വലിയ ന്യൂനത.

ഷാഫി പറമ്പിൽ

സാധ്യത: യുവാക്കൾക്കിടയിലെ ഏറ്റവും ജനപ്രിയനായ നേതാവ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഏറെ പ്രിയപ്പെട്ടവൻ. ഗംഭീരമായ പ്രസംഗ ശൈലി. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നടത്തിയ മികച്ച പ്രവർത്തനം.
വെല്ലുവിളി: ഒട്ടനവധി സീനിയർ നേതാക്കൾക്കു മുകളിൽ കെ പി സിസി അധ്യക്ഷനാക്കുന്നതിലൂടെ സംഘടനാ പ്രവർത്തനത്തിൽ വിള്ളലുണ്ടാകാൻ സാധ്യത.

യുവാക്കൾക്കിടയിലെ സ്വാധീനം തന്നെയാണ് ഷാഫി പറമ്പിലിനുള്ള ഏറ്റവും അനുകൂലമായ ഘടകം. ന്യൂന പക്ഷ വിഭാഗങ്ങൾക്കിടയിലും ഏറെ പ്രിയപ്പെട്ട നേതാവാണ്. നല്ല പ്രസംഗ ശൈലിയുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി കേരളം മുഴുവൻ നിറഞ്ഞു നിന്നതാണ്. ഒട്ടനവധി സീനിയർ നേതാക്കളെ നയിക്കണം എന്നതിനാൽ സംഘടനാ പ്രവർത്തനം താളംതെറ്റുമോ എന്ന ആശങ്കയാണ് പ്രധാന വെല്ലുവിളി.

മാത്യു കുഴൽ നാടൻ

സാധ്യത: യുദ്ധോത്സുകമായ പ്രവർത്തന ശൈലി തന്നെയാണ് ഏറ്റവും വലിയ നേട്ടം. പിണറായി വിജയനെപ്പോലുള്ള നേതാക്കളെ പോലും നേരിട്ട് നിൽക്കുന്ന ധീരതയാണ് ഏറ്റവും വലിയ ഗുണം. കേന്ദ്ര നേതൃത്വവുമായും കെ സി വേണുഗോപാലുമായുമുള്ള അടുപ്പവും ഗുണം ചെയ്യും.
വെല്ലുവിളി: മുഖ്യമന്ത്രിയും എ, ഐ ഗ്രൂപ്പുകളിലെ സീനിയർ നേതാക്കളും എതിരാണ് എന്നതാണ് ഏറ്റവും വലിയ ന്യൂനത.

യുവനേതാക്കൾക്കിടയിൽ ഏറ്റവും യുദ്ധോത്സുകമായി പ്രവർത്തിക്കുന്നയാൾ എന്നു വിളിക്കാം മാത്യു കുഴൽനാടനെ. ആ പ്രവർത്തന ശൈലി തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. കേന്ദ്ര നേതൃത്വവുമായും കെ സി വേണുഗോപാലുമായുമുള്ള അടുപ്പവും ഗുണം ചെയ്യും. എ,ഐ ഗ്രൂപ്പുകളും മുഖ്യമന്ത്രിയും പിന്തുണയ്ക്കുന്നില്ല എന്നതാണ് മാത്യു കുഴൽനാടനുള്ള വെല്ലുവിളി.

എങ്ങനെ പ്രതികരിക്കും

എ പി അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കിയാൽ പിന്നെ പഴയ എ,ഐ ഗ്രൂപ്പ് സമവാക്യങ്ങൾ വച്ചുള്ള പോര് ഉണ്ടാകില്ല. ദളിത് നേതാവിനെ നിയമിക്കുന്നതിന് എതിര് നിന്നു എന്നു കേൾക്കാൻ ഒരു ഗ്രൂപ്പും ആഗ്രഹിക്കില്ല എന്നതു തന്നെയാണ് വലിയ കാര്യം. പക്ഷേ, പാർട്ടിയും സർക്കാരും തമ്മിൽ നല്ല വടംവലിക്കുള്ള സാധ്യതയുണ്ട്. കെ സി വേണുഗോപാൽ പക്ഷം നയിക്കുന്ന പാർട്ടിയും വി ഡി സതീശൻ നയിക്കുന്ന സർക്കാരും നല്ല രസത്തിൽ പോകാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ തന്നെ വി ഡി സതീശൻ സ്വീകരിച്ച പല നിലപാടുകളോടും വലിയ ഭിന്നതയുള്ളവർ പാർട്ടിയിലുണ്ട്. എ പി അനിൽകുമാറിനെപ്പോലെ ഒരാൾ കെപിസിസി അധ്യക്ഷനാകുമ്പോൾ വിയോജിപ്പുകൾ കർക്കശമായി പറയും. ഇത് കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകാം. ഹൈക്കമാൻഡിൻറെ പൂർണ പിന്തുണ അനിൽകുമാറിനാകാൻ സാധ്യതയുള്ളതിനാൽ സർക്കാരിൻറെ പ്രവർത്തനങ്ങളെ പാർട്ടി നിയന്ത്രിക്കുന്ന സ്ഥിതി വരാം. ഇപ്പോൾ വി ഡി സതീശൻ സർവതന്ത്ര സ്വതന്ത്രനായാണ് പ്രവർത്തിക്കുന്നത്. തീരുമാനങ്ങളെല്ലാം ഒറ്റയ്ക്കാണ് എടുക്കുന്നത്. അതിൻറെ എതിർപ്പാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമാക്കിയത്. വി ഡി സതീശൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുന്നതിൽ പാർട്ടിയിൽ വലിയ വിയോജിപ്പുണ്ട്. അനിൽകുമാറിനെ പോലെ ഒരു അധ്യക്ഷൻ വന്നാൽ വി ഡി സതീശൻ ചോദ്യം ചെയ്യപ്പെട്ടേക്കാം. വി ഡി സതീശനേക്കാൾ സർക്കാർ കാര്യങ്ങളിൽ പരിചയസമ്പന്നനാണ് അനിൽകുമാർ. അതു തന്നെയാകും സർക്കാരും പാർട്ടിയും തമ്മിലുള്ള ബന്ധം നിർണയിക്കുന്നതും.

അനിൽകുമാറിനെ നിയമിച്ചാൽ കോൺഗ്രസിൻറെ സമുദായ പ്രാതിനിധ്യത്തിൽ പ്രശ്നം വരാം. കെ കരുണാകരനും എ കെ ആൻറണിയും നയിച്ച കാലം മുതൽ കോൺഗ്രസ് സമുദായ സമവാക്യം പാലിച്ചിട്ടുണ്ട് എന്നു കാണാം. കേരളാ കോൺഗ്രസ് പിറന്നപ്പോൾ മുതൽ പാലിക്കുന്നതാണ് ആ സമവാക്യം. മധ്യകേരളത്തിലെ കോൺഗ്രസിൻറെ പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനാണ് ഒരു നായർ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആയാൽ ക്രിസ്ത്യൻ കെ പി സി സി അധ്യക്ഷനാകുന്ന ശൈലി വന്നത്. അല്ലെങ്കിൽ യു ഡി എഫ് കൺവീനറാക്കുകയെങ്കിലും ചെയ്യുമായിരുന്നു. അനിൽകുമാർ പാർട്ടിയുടെ അധ്യക്ഷനായാൽ ഇതുവരെ നൽകിപ്പോന്ന ക്രിസ്ത്യൻ പ്രാതിനിധ്യത്തിന് മറ്റേതെങ്കിലും വഴി കണ്ടെത്തേണ്ടി വരും. അല്ലെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് അടൂർ പ്രകാശിനെ ഉൾപ്പെടെ മാറ്റേണ്ടിവരും. പുതിയ റവന്യുമന്ത്രിയെ നിയമിക്കുമ്പോഴും ഈ സമുദായ പ്രശ്നമുണ്ട്. മന്ത്രിസഭയിൽ ചിലപ്പോൾ ഒന്നുരണ്ടു പേരേക്കൂടിയെങ്കിലും ഇളക്കി പ്രതിഷ്ഠിക്കേണ്ടി വരാം. വി ഡി സതീശൻ ക്യാംപ് ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിയോട് വിധേയപ്പെട്ടു നിൽക്കുന്ന കെപിസിസി അധ്യക്ഷനെയാണ്. അതില്ലാതെ വന്നാൽ സർക്കാരിലെ സംയമനം തകരും എന്ന പ്രതിസന്ധിയുമുണ്ട്.

Tags:

#A P Anilkumar #Benny Behanan #Congress High Command #K C Venugopal #Kodikunnil Suresh #KPCC Leadership Race #kpcc president #mathew kuzhalnadan #Shafi Parambil #V D Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

രാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

രാഷ്ട്രീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം

Recent Posts

  • എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?
  • ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
  • ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
  • അപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്
  • അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap