2400 ഓളം ഗുണ്ടകൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന രണ്ട് ഗുണ്ടകൾ പോലീസുകാരെ ആക്രമിച്ചതോടെ നടപടി കടുപ്പിക്കാനാണ് നീക്കം. ഗുണ്ടകൾക്കെതിരെ കർശന നടപടിയെന്നും അടിവേരറുക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു പറഞ്ഞു.
സ്ഥിരം കുറ്റവാളികളായ 40 ഗുണ്ടകളാണ് ജില്ലയിൽ ഏറ്റവും ശല്യക്കാർ. കൂടുതലും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിൽ. 40 ലധികം കേസുകളുള്ളവർ വരെ ഈ ലിസ്റ്റിൽ ഉണ്ട്. ഇതിൽ കാപ്പാ കേസ് പ്രതികളടക്കം നാട്ടിൽ വിലസി നടക്കുന്നുവെന്നാണ് പൊലീസ് നിഗമനം. ഇവരെ ലക്ഷ്യം വിട്ടാണ് പോലീസ് നീക്കം. പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു പ്രതിരോധിക്കാനാണ് നീക്കം. കടുത്ത വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കും, നിരീക്ഷണം ശക്തമാക്കും. ജാഗ്രതയോടെ നീങ്ങാനാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം.
