സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പിഎ മുഹമ്മദ് റിയാസിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കോഴിക്കോട് കല്ലായിയിലെ വീട്ടിൽ രാവിലെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറിലേറെ നീണ്ടു. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ധർമേന്ദ്ര ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ വീട്ടിന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വീട്ടിലെത്തിയ ഇഡി സംഘം വീണ വിജയനെ അന്വേഷിച്ചെങ്കിലും, അവർ ഇടയ്ക്കിടെ മാത്രമാണ് വീട്ടിലെത്തുന്നതെന്ന് റിയാസിന്റെ പിതാവ് അബ്ദുൽ ഖാദർ അറിയിച്ചു.ഉച്ചയോടെ പരിശോധന പൂർത്തിയാക്കി ഇ.ഡി സംഘം മടങ്ങിയെങ്കിലും പ്രവർത്തകർ സ്ഥലത്ത് തുടരുകയായിരുന്നു. തുടർന്ന് റിയാസിന്റെ മാതാപിതാക്കൾ ഇടപെട്ടാണ് വാഹനം കടത്തിവിട്ടത്.സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായിരുന്നു ഇ.ഡി പരിശോധന.
