രത്തന്‍ യു ഖേല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.ഖേല്‍ക്കറെ നിയമിച്ചതില്‍ എന്താണ് തെറ്റ്?. അദ്ദേഹം കേരള കേഡറില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആ ചുമതല പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രത്തൻ ഖേല്‍ക്കറിനെതിരെ എന്ത് ആരോപണമാണ് ഉയർന്നത്. ചീഫ് ഇലക്ഷൻ ഓഫീസർ ആയിരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ എന്ത് പരാതിയാണ് സിപിഎമ്മും ബിജെപിയും ഉന്നയിച്ചത്. ഒരു പരാതിയും ഇല്ലാത്ത ഒരാളെ ആ ചുമതല കഴിഞ്ഞാൽ വിരമിക്കാൻ വിടണമോ എന്ന് മുഖ്യമന്ത്രി.ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ ഒരു തെറ്റും ഇല്ലെന്ന് വി ഡി സതീശൻ.
റവന്യൂ വകുപ്പിലെയും വ്യവസായ വകുപ്പിലെയും മാറ്റങ്ങൾ ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണ് അത് എടുക്കേണ്ടിടത്താണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് മന്ത്രിമാർ നേരിട്ട് പരാതി പറഞ്ഞെങ്കിലും മന്ത്രിസഭായോഗത്തിൽ വിഷയം ഉന്നയിച്ചില്ല. എന്നാൽ മാറ്റാൻ ഇടയായ സാഹചര്യം അത് ഭരണപരമായ കാര്യത്തിനാണെന്നും തുടർനടപടികൾ മന്ത്രിമാരുടെ അറിവോടെ ആയിരിക്കും എന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മലയിടം തുരുത്തിൽ കോടതി ഒഴിപ്പിക്കൽ ഉണ്ടായാൽ ആ 8 കുടുംബങ്ങൾക്കും സർക്കാർ വീട് ഒരുക്കും.തന്റെ ഗുരുവായൂർ ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തെറ്റാണ്. ആയിരം രൂപയുടെ ടിക്കറ്റ് എടുത്താണ് താൻ ദർശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.മൺസൂണുമായി ബന്ധപ്പെട്ട് ഈ വരുന്ന ബുധനാഴ്ച ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം ചേരാനും മന്ത്രിസഭായോഗം തീരുമാനിച്ചു
