Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അന്തിക്കാട് യുവതി ജീവനൊടുക്കിയതിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിനെതിരെ ആരോപണം; മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

ഏറ്റവും പുതിയത്

അന്തിക്കാട് യുവതി ജീവനൊടുക്കിയതിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിനെതിരെ ആരോപണം; മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

Merlin Bigtv Merlin Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
അന്തിക്കാട് യുവതി ജീവനൊടുക്കിയതിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിനെതിരെ ആരോപണം; മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

തൃശൂർ അന്തിക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ തൊഴിൽ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച്  സഹപ്രവർത്തകരിൽ ചിലർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. അന്തിക്കാട് സ്വദേശി സ്മിത സുനിലിന്റെ കുടുംബാംഗങ്ങളാണ് സ്ഥാപനത്തിനും പൊലീസിനുമെതിരെ പരാതി ഉന്നയിക്കുന്നത്. കുടുംബത്തിന്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് നിർദേശം നൽകി.

തൃശൂർ തൃപ്രയാറിലെ സ്വകാര്യ വസ്ത്രശാലയിലെ സെയിൽസ് സ്റ്റാഫ് ആയിരുന്ന അന്തിക്കാട് മരംവെട്ടിക്കൽ വീട്ടിൽ സുനിലിന്റെ ഭാര്യ സ്മിതയാണ് ജീവനൊടുക്കിയത്. 25 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ് സ്മിത വിശേഷ ദിവസങ്ങളിൽ കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങിയിരുന്നത്. കഴിഞ്ഞ വിഷുവിനും ഇവർ ഇത്തരത്തിൽ വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഏപ്രിൽ 14ന് രാവിലെ ജോലിക്കെത്തിയ സ്മിത തുണിത്തരങ്ങൾ തെരഞ്ഞെടുത്ത് സ്ഥാപനത്തിൽ തന്നെ മാറ്റിവെച്ചു. വൈകിട്ട് ജോലി കഴിഞ്ഞതോടെ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുകയും തൊട്ടടുത്ത വിഷു ദിനത്തിൽ അവധി എടുക്കുകയും ചെയ്തു. എന്നാൽ ഏപ്രിൽ 16ന് ജോലിക്കെത്തിയ സ്മിതയെ മോഷണക്കുറ്റം ആരോപിച്ച് സഹപ്രവർത്തകർ അധിക്ഷേപിച്ചെന്നാണ് കുടുബം പറയുന്നത്.

സഹപ്രവർത്തകരുടെ മാനസിക പീഡനവും പരിഹാസവും മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ട സ്മിത ഒരു മാസത്തോളം ജോലിക്ക് പോയില്ല. ഇതിനിടെ താൻ നേരിടുന്ന പ്രതിസന്ധി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സ്മിത പറഞ്ഞിരുന്നു. മെയ് 15ന് സ്മിത ജീവനൊടുക്കിയതോടെയാണ് എല്ലാവരും പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കുന്നത്. ഇതിന് പിന്നാലെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുടുംബം അന്തിക്കാട് പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ യാതൊരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Tags:

#allegations #Anthikad #clothing store #employee #mental torture #suicide #theft #woman
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap